ഇന്ത്യയിലെ പ്രധാന ഐഡൻ്റിറ്റി കാർഡായ ആധാർ ഉപഭോക്താക്കൾക്ക് സൗജന്യമായി പുതുക്കുന്നതിനുള്ള സമയം 2024 ജൂൺ 14 വരെ നീട്ടി. മാർച്ച് 14 അവസാനിക്കേണ്ടിയിരുന്ന തീയതിയാണ് നീട്ടിയത്. ഇതുവരെ അപ്ഡേഷൻ ഒന്നും ചെയ്തിട്ടില്ലാത്ത കാർഡുകൾ, തിരിച്ചറിയൽ രേഖകൾ, മേൽവിലാസ രേഖകൾ എന്നിവ സഹിതം ജൂൺ 14 നുള്ളിൽ സൗജന്യമായി പുതുക്കാം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ഇപ്പോൾ ആധാർ നിർബന്ധമാണ്. myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് വഴി നമുക്ക് തന്നെ ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. എന്നാല്‍ അക്ഷയ സെന്‍ററുകള്‍ വഴി ഇത് ചെയ്യുമ്പോൾ 50 രൂപ നല്‍കണം. ശ്രദ്ധിക്കുക വിലാസം മാത്രമാണ് നമുക്ക് സ്വന്തമായി ചെയ്യാൻ സാധിക്കുക. പേരിൽ എന്തെങ്കിലും മാറ്റം വരുത്തണം എന്നുള്ളവർ ആധാർ കേന്ദ്രങ്ങളിലോ അല്ലെങ്കിൽ ജനസേവന കേന്ദ്രങ്ങളുമായോ ബന്ധപ്പെടണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group