വിജയവാഡ: വൈ.എസ്.ആർ. കോൺഗ്രസ് അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിക്കുനേരെ കല്ലേറ്. ശനിയാഴ്ച രാത്രി വിജയവാഡയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. അക്രമത്തില്‍ അദ്ദേഹത്തിന്റെ ഇടതു കണ്ണിന് മുകളിലായി പരിക്കേറ്റു.
To advertise here, Contact Us
വിജയവാഡയിലെ സിങ് നഗറിലെ വിവേകാനന്ദ സ്കൂൾ സെന്റർ പരിസരത്ത് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെയായിരുന്നു അജ്ഞാതന്റെ കല്ലേറ്. പ്രവർത്തകർ മാലയിട്ട് ജഗനെ സ്വീകരിക്കുന്നതിനിടയിലായിരുന്നു ആൾക്കൂട്ടത്തിനിടയിൽ നിന്നും ആക്രമണം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
കല്ലേറുണ്ടായ ഉടൻ പ്രചാരണ വാഹനത്തിൽ വച്ചുതന്നെ ഡോക്ടർമാർ അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നൽകി. തുടര്‍ന്ന്, ജഗൻ തന്റെ പര്യടനം പുനരാരംഭിച്ചു. കല്ലേറിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. അതേസമയം, അക്രമത്തിന് പിന്നിൽ ടി.ഡി.പി പ്രവർത്തകരാണെന്ന് വൈ.എസ്.ആർ.സി.പി നേതാക്കൾ ആരോപിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group