കർണാടകയിൽ ബിജെപി പോസ്റ്ററിൽ എൽഡിഎഫ് മന്ത്രിയും നേതാവും
Share
ബംഗളൂരു: കർണാടകയിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററിൽ കേരളത്തിലെ എൽഡിഎഫ് മന്ത്രിയും നേതാവും ഇടംപിടിച്ചു. എൽഡിഎഫ് മുന്നണിയുടെ ഭാഗമായ ജെഡിഎസിന്റെ സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസിന്റെയും മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെയും ചിത്രങ്ങളാണ് ബിജെപിയുടെ പോസ്റ്ററിലുളളത്. ബംഗളൂരു റൂറൽ മണ്ഡലത്തിലെ സ്ഥാനാർഥിയുടെ പ്രചരണാർത്ഥം പതിപ്പിച്ച പോസ്റ്ററുകളിലാണ് നേതാക്കളുടെ ചിത്രവും ഉൾപ്പെട്ടത്. ജെഡിഎസ് മുതിർന്ന നേതാവ് ദേവഗൗഡയുടെ മരുമകൻ ഡോ. മഞ്ജുനാഥനാണ് മണ്ഡലത്തിലെ സ്ഥാനാർഥി. ജെഡിഎസിന്റെ സേവാദൾ നേതാവ് ബസവരാജാണ് പോസ്റ്റർ ഇറക്കിയിരിക്കുന്നത്. ജെഡിഎസ് ദേശീയ തലത്തിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎക്കും സംസ്ഥാനത്ത് എൽഡിഎഫിനൊപ്പമാണ്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group