കുറ്റ്യാടി-മണിമല നാളികേര വ്യവസായ പാർക്ക് പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നു.

കുറ്റ്യാടി-മണിമല നാളികേര വ്യവസായ പാർക്ക് പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
കുറ്റ്യാടി-മണിമല നാളികേര വ്യവസായ പാർക്ക് പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
Share  
2024 Mar 28, 08:25 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY

പ്രധാനമായും നാളീകേരാധിഷ്ഠിത വ്യവസായങ്ങൾക്കായി ഒരുങ്ങുന്ന116 ഏക്കർ വിസ്തൃതിയുള്ള വ്യവസായ പാർക്ക് വടകര താലൂക്കിൽ തന്നെ ആദ്യത്തേതാണ്.


കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വളരെ പ്രധാനപ്പെട്ട പദ്ധതി എന്ന നിലയ്ക്ക് വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ അവലോകനങ്ങൾ ഉണ്ടാകാറുണ്ട് . ഈ വർഷം ആദ്യം തന്നെ നടന്ന വിവിധ യോഗങ്ങളിൽ ഉണ്ടായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ മണിമല നാളികേര പാർക്ക് അടുത്തവർഷം തന്നെ വ്യവസായങ്ങൾക്ക് തുറന്നു കൊടുക്കാമെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ  ദ്രുതഗതിയിൽ നടന്നു വരികയാണ്. 


റോഡിനോട് ചേർന്നുള്ള മതിൽ നിർമ്മാണം, ഗേറ്റ്, വാച്ച് റൂം ക്യാബിൻ എന്നിവ മഴക്കാലത്തിനു മുൻപ് പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിൻറെ ഭാഗമായി 7.50 കോടി രൂപയുടെ പ്രവർത്തികൾ നടന്നു വരികയാണ്.

കഴിഞ്ഞവർഷം തന്നെ കാടു വെട്ടിത്തെളിക്കൽ പൂർത്തിയായി കഴിഞ്ഞിരുന്നു. കൂടാതെ മുഴുവൻ ഭൂമിയുടെയും ടോപ്പോഗ്രാഫിക്ക് സർവ്വേ പൂർത്തിയാക്കി. വെള്ളം, വൈദ്യുതി എന്നിവ ഈ വർഷം തന്നെ സൈറ്റിൽ ക്രമീകരിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.


കാടുപിടിച്ച് കാട്ടുമൃഗങ്ങളുടെ ആവാസ കേന്ദ്രമായിരുന്ന മണിമല വ്യവസായങ്ങൾക്കായി ഒരുങ്ങുകയാണ്.

Laureal middle 4
ayur
ayur
samudra2
ayur
BOBY

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY