ഓട്ടോ ഡ്രൈവർമാർ പ്രതിഷേധിച്ചു.

ഓട്ടോ ഡ്രൈവർമാർ പ്രതിഷേധിച്ചു.
ഓട്ടോ ഡ്രൈവർമാർ പ്രതിഷേധിച്ചു.
Share  
2024 Mar 15, 10:05 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

തലശേരി:ഓട്ടോറിക്ഷക്ക് അനധികൃതമായി പിഴചുമത്തിയെന്നാരോപിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍തലശേരി ട്രാഫിക്ക് പൊലീസ് സ്‌റ്റേഷനിനുമുന്നിIല്‍ പ്രതിഷേധിച്ചു.  ഡൗണ്‍ ടൗണ്‍മാളിനു മുന്നില്‍ പാര്‍ക്ക് ചെയ്ത ഓട്ടോയാണ് കഴിഞ്ഞ ദിവസം വൈകിട്ട് ട്രാഫിക് പോലീസ് എത്തി കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റിയത്. ലൈസന്‍സ് റദ്ദുചെയ്യുമെന്ന് ട്രാഫിക് എസ്. ഐയുടെ മുന്നറിയിപ്പില്‍ പ്രതിഷേധിച്ചാണ് ഡ്രൈവര്‍മാര്‍ ട്രാഫിക് പൊലീസ് സ്‌റ്റേഷനുമുന്നിലെത്തിയത്. ഇതു സംബന്ധിച്ച് ട്രാഫിക് എസ്. ഐ ബേബി മാത്യൂവുമായി യൂണിയന്‍ നേതാക്കന്‍മാര്‍ വാക്കുതര്‍ക്കമുണ്ടായി. 

സി. ഐ. ടി. യു ഏറിയ സെക്രട്ടറി വടക്കന്‍ ജനാര്‍ദ്ദനന്‍, ഐ. എന്‍. ടി. യു. സി തലശ്ശേരി താലൂക്ക് ജനറല്‍ സെക്രട്ടറി എന്‍. കെ രാജിവ്, ബി. എം. എസ് മേഖല പ്രസിഡണ്ട് വി. പി ജയരാമന്‍, എസ്. ടി. യു താലൂക്ക് സെക്രട്ടറി പി. മഹറൂഫ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ പ്രശ്‌ന പരിഹാരത്തിനായി തിങ്കളാഴ്ച 3 മണിക്ക് ഉന്നത ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് യോഗം വിളിക്കാമെന്ന് ഉറപ്പു നല്‍കുകയായിരുന്നു. ഇതിനു ശേഷമാണ് തൊഴിലാളികള്‍ പിരിഞ്ഞു പോയത്.

 

ചിത്രവിവരണം: തലശ്ശേരി ട്രാഫിക്ക് പൊലീസ് സ്റ്റേഷന് മുന്നിൽ ഓട്ടോ ഡ്രൈവർമാർ പ്രതിഷേധിക്കുന്നുഓ

തലശേരി:ഓട്ടോറിക്ഷക്ക് അനധികൃതമായി പിഴചുമത്തിയെന്നാരോപിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍തലശേരി ട്രാഫിക്ക് പൊലീസ് സ്‌റ്റേഷനിനുമുന്നിIല്‍ പ്രതിഷേധിച്ചു.  ഡൗണ്‍ ടൗണ്‍മാളിനു മുന്നില്‍ പാര്‍ക്ക് ചെയ്ത ഓട്ടോയാണ് കഴിഞ്ഞ ദിവസം വൈകിട്ട് ട്രാഫിക് പോലീസ് എത്തി കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റിയത്. ലൈസന്‍സ് റദ്ദുചെയ്യുമെന്ന് ട്രാഫിക് എസ്. ഐയുടെ മുന്നറിയിപ്പില്‍ പ്രതിഷേധിച്ചാണ് ഡ്രൈവര്‍മാര്‍ ട്രാഫിക് പൊലീസ് സ്‌റ്റേഷനുമുന്നിലെത്തിയത്. ഇതു സംബന്ധിച്ച് ട്രാഫിക് എസ്. ഐ ബേബി മാത്യൂവുമായി യൂണിയന്‍ നേതാക്കന്‍മാര്‍ വാക്കുതര്‍ക്കമുണ്ടായി. 

സി. ഐ. ടി. യു ഏറിയ സെക്രട്ടറി വടക്കന്‍ ജനാര്‍ദ്ദനന്‍, ഐ. എന്‍. ടി. യു. സി തലശ്ശേരി താലൂക്ക് ജനറല്‍ സെക്രട്ടറി എന്‍. കെ രാജിവ്, ബി. എം. എസ് മേഖല പ്രസിഡണ്ട് വി. പി ജയരാമന്‍, എസ്. ടി. യു താലൂക്ക് സെക്രട്ടറി പി. മഹറൂഫ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ പ്രശ്‌ന പരിഹാരത്തിനായി തിങ്കളാഴ്ച 3 മണിക്ക് ഉന്നത ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് യോഗം വിളിക്കാമെന്ന് ഉറപ്പു നല്‍കുകയായിരുന്നു. ഇതിനു ശേഷമാണ് തൊഴിലാളികള്‍ പിരിഞ്ഞു പോയത്.

 

ചിത്രവിവരണം: തലശ്ശേരി ട്രാഫിക്ക് പൊലീസ് സ്റ്റേഷന് മുന്നിൽ ഓട്ടോ ഡ്രൈവർമാർ പ്രതിഷേധിക്കുന്നു

0d56afca-401c-46ad-8fba-dc193cb1dbb8

ട്രാക്ടർ റാലി സംഘടിപ്പിച്ചു


തലശ്ശേരി : ദില്ലിയിൽ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടക്കുന്ന മഹാ പഞ്ചായത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ തലശ്ശേരിയിൽ ട്രാക്ടർ റാലിയും പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. അഖിലേന്ത്യ കിസാസഭ കേന്ദ്ര കൗസിൽ അംഗം എൻ ആർ സക്കീന ഉദ്ഘാടനം ചെയ്തു. കിസാൻസഭാ മണ്ഡലം സെക്രട്ടറി കാരായി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കർഷക സംഘം ഏറിയ പ്രസിഡണ്ട് കാരായി ചന്ദ്രശേഖരൻ, സി ഹരീന്ദ്രൻ സംസാരിച്ചു. എ രമേശ് ബാബു സ്വാഗതം പറഞ്ഞു



  • ചിത്രവിവരണം: എൻ ആർ.സക്കീന ഉദ്ഘാടനം ചെയ്യുന്നു

ഓട്ടോ ഡ്രൈവർ ഹെൽമറ്റ് ധരിക്കാത്തതിന് തമിഴ്നാട് പൊലീസിൻ്റെ നോട്ടീസ്


തലശേരി:നഗരത്തിൽ സര്‍വ്വീസ് നടത്തുന്ന തലശേരിയിലെ ഓട്ടോ ഡ്രൈവര്‍ക്ക്  

ഹെൽമെറ്റ് ധരിക്കാത്തതിന് തമിഴ്നാട്  പോലീസിൻ്റെ

 പിഴ നോട്ടീസ്.

 പാട്യം കോങ്ങാറ്റയിലെ ശ്രീനന്ദനം വീട്ടില്‍ എന്‍. കെ രാജീവിനാണ് അന്യസംസ്ഥാനത്തു നിന്നും നോട്ടീസെത്തിയത്.

 ഓട്ടോറിക്ഷയ്ക്കാണ് ഹെല്‍മെറ്റ് വെച്ചില്ലെന്ന് കാട്ടി 2000 രൂപ തമിഴ്നാട് പോലീസ് പിഴ ചുമത്തിയത്

ഇദ്ദേഹം തലശേരിയിൽ സർവ്വീസ് നടത്തുന്ന

. കെ. എല്‍. 58 എച്ച് 3468 പാസിഞ്ചര്‍ ഓട്ടോറിക്ഷക്കാണ് പിഴ അടക്കാനായി തമിഴ്‌നാട് താമ്പാരം സിറ്റി പോലീസ് എസ്. ഐ സുന്ദരമൂര്‍ത്തിയുടെ പിഴ ചുമത്താനുള്ള അറിയിപ്പ് വന്നത്. രണ്ടായിരം രൂപയാണ് പിഴത്തുക. മാര്‍ച്ച് 10ന് പിഴ അടക്കണമെന്ന നോട്ടീസ് 

വീട്ട് മേൽവിലാസത്തിൽ തപാല്‍ വഴിയാണ് വന്നത്. . ഇത് സംബന്ധിച്ച് കേരള ഗതാഗത വകുപ്പ് മന്ത്രിക്ക് രാജീവൻ പരാതി നല്‍കിയിട്ടുണ്ട്

പിഴ ചുമത്തിയത് കാരണം തനിക്ക് ഓട്ടോറിക്ഷയുടെ ടാക്സ് അടക്കാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളതെന്ന് രാജിവൻ പറഞ്ഞു.സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിക്കും തമിഴ്നാട്ട് പോലീസിനും പരാതി നൽകിയിട്ടുണ്ടെന്ന് ഓട്ടോ ഡ്രൈവർരാജിവൻ പറഞ്ഞു. '

 

1980cbab-bc6b-4ca3-b837-da7f2f41adce

നവീകരിച്ച ബാങ്ക് ശാഖ തുറന്നു


തലശ്ശേരി:പന്ന്യന്നൂർ സർവ്വീസ് സഹകരണ ബേങ്കിൻ്റെ നവീകരിച്ച മീത്തലെ ചമ്പാട് ശാഖയുടെ ഉദ്ഘാടനം കേരള ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോർഡ് മുൻ വൈസ് ചെയർമാൻ പി.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ഇ.വിജയൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് യുനിറ്റ് ഇൻസ്പെക്ടർ .ആശിഷ് നിക്ഷേപ സ്വീകരണവും വായ്പാ വിതരണവും നടത്തി. ബേങ്ക് പ്രസിഡണ്ട് എൻ. പവിത്രൻ സ്വാഗതവും ബേങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.സി. ബിനിഷ നന്ദിയും പറഞ്ഞു. സി.. രൂപ. ,.കെ.കെ ബാലൻ , ശ്രീ.കെ.പി. ഭാർഗ്ഗവൻ മാസ്റ്റർ , പി.കെ. ഹനീഫ , പന്ന്യന്നൂർ രാമചന്ദ്രൻ ,  സംസാരിച്ചു.


ചിത്രവിവരണം: പി.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ട്രാഫിക് പൊലീസുകാർക്ക് സൺഗ്ലാസ്സും കുടിവെള്ളവും നൽകി


തലശേരി:കഠിന വെയിലിൽ ഗതാഗതം നിയന്ത്രിക്കുന്ന പൊലീസ് സേനാംഗങ്ങൾക്ക് പോലീസ് ഉദ്യോഗസ്ഥരുടെ സംഘടനകൾ കൈകോർത്ത് കുടിവെള്ളവും സൺ ഗ്ലാസ്സുകളും നൽകി.

പരിപാടിയുടെ ഉദ്ഘാടനം ട്രാഫിക് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ തലശ്ശേരി എ.എസ്.പി.കെ.എസ്. ഷഹൻ ഷാ നിർവ്വഹിച്ചു. കേരള പൊലിസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് വി.വി. സന്ദീപ് അദ്ധ്യക്ഷത വഹിച്ചു.  

 കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനുമാണ് തലശ്ശേരിയിലെ15 ഓളം ട്രാഫിക് പോയന്റുകളിൽ വേനൽപ്രതിരോധ സാമഗ്രികൾ വിതരണം നടത്തിയത്.

ചടങ്ങിൽ സിക്രട്ടറി വി. സിനീഷ്, തലശ്ശേരി ട്രാഫിക് യൂണിറ്റ് എസ്.എച്ച്.ഒ. ബേബി മാത്യു, കെ.പി.എ. ജില്ലാ വൈസ് പ്രസിഡണ്ട് കെ.സി. സുകേഷ്, വിഷൻ പ്ലസ് ഐ. കേയർ എം.ഡി. അബ്ദുൾ റഷീദ്, പി. ഒ.എ.ജില്ലാ ജോ.. സിക്രട്ടറി പി.ബിജു കെ.പി.എ. ജില്ലാ കമ്മിറ്റി അംഗം വി.സി. വികാസ് സംസാരിച്ചു. 

നേന്ത്രവാഴക്കന്നുകൾ വിതരണത്തിന്

ന്യൂമാഹി :ന്യൂമാഹി കൃഷിഭവനിൽ നേന്ത്രവാഴ കന്നുകൾ വിതരണത്തിന് എത്തിയിട്ടുണ്ട് . ആവശ്യമുള്ള ന്യൂമാഹി പഞ്ചായത്തിലെ കർഷകർ ഉടൻ കൃഷിഭവനുമായി ബന്ധപെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

അപേക്ഷ ക്ഷണിക്കുന്നു.

മാഹി ..പുതുച്ചേരി സർക്കാറിൻ്റെ കലാ സാംസ്കാരിക വകുപ്പിന് കീഴിലുള്ള ലൈബ്രറികളിലേക്ക് 26 ജൂനിയർ ലൈബ്രറി അറ്റൻ്റർമാരെ തിരഞ്ഞെടുക്കുന്നു.

  മാർച്ച് 25 മുതൽ ഏപ്രിൽ 24 വരെ അപേക്ഷിക്കാം വിശദ വിവരങ്ങൾ https://art.py.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

രക്ഷിതാക്കൾക്കുള്ള "കെ.ജി പ്രിസീഡ് " ശിൽപ്പശാല ശ്രദ്ധേയമായി :


പന്തക്കൽ ഗവ: എൽ. പി സ്കൂളിൽ പ്രീ-പ്രൈമറി രക്ഷിതാക്കൾക്കായി അധ്യയന വർഷാരംഭത്തിൽ "കെ.ജി. പ്രിസീഡ് "- ശിൽപ്പശാല സംഘടിപ്പിച്ചു. ധൃതി പിടിച്ച ആധുനിക ജീവിതത്തിൽ കുഞ്ഞു മക്കൾക്കൊപ്പം എങ്ങനെ സർഗ്ഗാത്മകമായി സമയം ചെലവഴിക്കാം എന്ന് സോദാഹരണ ക്ലാസ്സുകൾ നടന്നു. കുട്ടികളോടൊപ്പം ചേർന്ന് ചിത്രരചനയിലും, ലൈൻ ഡ്രോയിംഗിലും കൊളാഷിലും, വെജിറ്റബിൾ പ്രിൻ്റിംഗിലും, മൾട്ടി പർപ്പസ് ഡ്രോയിംഗിലും

വ്യാപൃതരായത് ഓരോ രക്ഷിതാവിലുമുള്ള കലാ നൈപുണികളുടെ മികച്ച പ്രകടനമായി.

കുഞ്ഞുങ്ങളോടൊപ്പം കലാനൈപുണികൾ വികസിപ്പിക്കുമെന്ന് ഓരോ രക്ഷിതാവും ഉറപ്പിച്ചു പറഞ്ഞു. കലാസൃഷ്ടികളുടെ പ്രദർശനവും നടന്നു.

ഹെഡ്മിസ്ട്രസ്സ് കെ. പി. പ്രീതാകുമാരി ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് ടി.എം. സജീവൻ ക്ലാസ് നയിച്ചു. പി.ടി. സുബുല , ടി.പി. ഷൈജിത്ത്, രേഷ്ന. എ , ദിവ്യ. കെ എന്നിവർ സംസാരിച്ചു.


നീതു.സി, റിജിഷ .ടി.കെ, ജിഷ, സനിത എന്നിവർ നേതൃത്വം നൽകി.

60cf1e3d-5f07-4e9d-b6e9-e2bfc7d3be5f

എം.കെ.സൈനബ ഉമ്മ നിര്യാതയായി 


തലശ്ശേരി: ഗോപാലപേട്ട നീലോത്തു വളപ്പിൽ എം കെ ഹൗസിൽ എം കെ സൈനബ (85) നിര്യാതനായി.ഭർത്താവ് പരേതനായ സാവാൻ മക്കൾ, ബഷീർ, അബൂബക്കർ, ഖാലിദ്, ജമീല, മറിയു,

 മരുമക്കൾ:അലി, മജീദ്,, മൈമൂന, ആയിഷ, മുബീന,

 സഹോദരി, നബീസു

2dd1930c-43e1-4797-913a-374de42191d6

എൻ.പി.മുകുന്ദൻ നിര്യാതനായി


തലശ്ശേരി: എസ്.ബി.ഐ റിട്ട.ജീവനക്കാരൻ കുയ്യാലി സ്റ്റേറ്റ് ബാങ്ക് കോളനി ഉഷശ്രീയിൽ .എൻ.പി.മുകുന്ദൻ(88) നിര്യാതനായി.ഭാര്യ: പരേതയായ ശ്രീലത(വി.എച്ച്.എസ്.എസ്റിട്ട.പ്രിൻസിപ്പൽ).മക്കൾ:എൻ.പി.ജിഗിഷ്,എൻ.പി.ജിതേഷ്.മരുമകൾ: വിനീത.


തലശ്ശേരി: എസ്.ബി.ഐ റിട്ട.ജീവനക്കാരൻ കുയ്യാലി സ്റ്റേറ്റ് ബാങ്ക് കോളനി ഉഷശ്രീയിൽ .എൻ.പി.മുകുന്ദൻ(88) നിര്യാതനായി.ഭാര്യ: പരേതയായ ശ്രീലത(വി.എച്ച്.എസ്.എസ്റിട്ട.പ്രിൻസിപ്പൽ).മക്കൾ:എൻ.പി.ജിഗിഷ്,എൻ.പി.ജിതേഷ്.മരുമകൾ: വിനീത.

9beeca73-ebdc-426e-ac4c-e17d68ee9769

ലക്ഷ്മിക്കുട്ടി അമ്മ നിര്യാതനായി


തലശ്ശേരി: ചമ്പാട് കുണ്ടുകുളങ്ങരയിലെ ടി. ലക്ഷ്മിക്കുട്ടി (86) നിര്യാതനായി. ചമ്പാട്

ചോതാവൂർ എച്ച്.എസ്.എസിലെ റിട്ട.അധ്യാപികയാണ്. ഭർത്താവ്: പരേതനായ കെ. കേളു മാസ്റ്റർ (റിട്ട. അധ്യാപകൻ, ചോതാവൂർ എച്ച്.എസ്.എസ്.). മക്കൾ: സതീശൻ (റിട്ട. അധ്യാപകൻ, ചോതാവൂർ എച്ച്.എസ്.എസ്), സുധീർ (പാരലൽ കോളജ് അധ്യാപകൻ), സജയൻ (ഇലക്ട്രീഷ്യൻ), സനിൽ അധ്യാപകൻ, (ചോതാവൂർ എച്ച്.എസ്.എസ്).

മരുമക്കൾ: അനുരൂപ (പ്രഥമാധ്യാപിക, ചെങ്ങിണിപ്പടി യു.പി സ്കൂൾ, തളാപ്പ്, കണ്ണൂർ), പ്രശോഭ (മഞ്ഞോടി), സുധ (മാങ്ങാട്), ലില്ലി, (അധ്യാപിക, ചോതാവൂർ എച്ച്.എസ്.എസ്).

സഹോദരങ്ങൾ: എ. രാഘവൻ, എ.ലക്ഷ്മണൻ (ഇരുവരും റിട്ട. പ്രഥമാധ്യാപകർ, ചോതാവൂർ എച്ച്.എസ്.എസ്), നളിനി (റിട്ട.അധ്യാപിക, വെള്ളികുളങ്ങര), വത്സല (എടച്ചേരി), പരേതരായ ജാനകി (റിട്ട.അധ്യാപിക, നീലേച്ചുകുന്ന്), എ. ബാലഗോപാലൻ (റിട്ട. അധ്യാപകൻ, രാമവിലാസം എച്ച്.എസ്.എസ് മുൻ മാനേജർ, ചോതാവൂർ എച്ച്.എസ്.എസ്), എ. സുഗുണൻ (റിട്ട. പ്രിൻസിപ്പൽ, ഗവ. ബ്രണ്ണൻ എച്ച്.എസ്.എസ്, തലശ്ശേരി), എ. ജനാർദനൻ.

2f2db89d-8777-42bf-b817-098627591235

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ


തലശ്ശേരി:സുമാർ 40 വയസ് പ്രായം തോന്നിക്കുന്ന യുവാവിനെ തലശേരി റെയിൽവേ സ്റ്റേഷൻരണ്ടാം ഫ്ലാറ്റ് ഫോമിന്സമീപംട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടു. I66 സെൻ്റിമിറ്റർ ഉയരം, മെലിഞ്ഞ ശരീരം' ഇരു നിറം വലത് കൈയിൽ സർപ്പവും ശൂലവും ഓം എന്നും പച്ചകുത്തിയിട്ടുണ്ട്. വലത് കൈയിൽ ഡി.എം എന്ന പച്ചകുത്തിയിട്ടുണ്ട്, ചുവന്ന ഫുൾ കൈ iഷർട്ടും ക്രീംകളർ പേൻറുമാണ് വേഷം. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ . എന്തെങ്കിലും വിവരം ലഭിക്കുന്നവർതലശേരി പോലിസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്

a9f5a33a-0f01-4499-9583-973883038b25

മികച്ച അവതാരകക്കുള്ള അവാർഡ് ഫാത്തിമ ബിൻന്ത് സമീറിന്.


മാഹി:സ്പോർട്സ് കരാട്ടേ ഡൊ അക്കാദമി ഓഫ് ഇന്ത്യ  നടത്തിയ യെല്ലോ ബെൽറ്റ് എക്സാമിനേഷനിൽ മാഹി റിജ്യനിലെ മികച്ച അവതാരകക്കുള്ള അവാർഡിന് എം. എം. നഴ്സറി & യു. പി. സ്കൂളിലെ ഫാത്തിമ

ജപ്പാനിലുള്ള വേൾഡ് ഗ്രാൻഡ് മാസ്റ്റർ കൈച്ചോ തക്കേയാ നാനാഗോഷി യുടെ നേതൃത്വത്തിൽ മേയ് 4, 5 തിയ്യതികളിൽ നടക്കുന്ന, ദ്വിദിന കരാട്ടേ ട്രെയിനിംഗ് ക്യാമ്പിന്റെ സമാപന ദിവസമായ മേയ് 5 ന് നടക്കുന്ന സമാപന ചടങ്ങിൽ എം. എം. നഴ്സറി & യു. പി. സ്കൂളിലെ ഫാത്തിമ ബിന്ത് സമീർ മികച്ച അവതാരകക്കുള്ള അവാർഡും, മൊമൻറ്റോവും, ക്യാഷ് അവാർഡും ഏറ്റുവാങ്ങുമെന്ന് എം. എം എഡ്യുക്കേഷണൽ സൊസൈറ്റി അധികൃതർ അറിയിച്ചു.

b24a2b42-69bd-4db4-932a-d80b7fdacff0

നിസ്ക്കാര കുപ്പായവും

മുസ്ഹാഫും നൽകി


മാഹി: മാഹി സി എച്ച് സെന്ററിൻ്റെ ആഭിമുഖ്യത്തിൽ

45 ഓളം കുടുംബങ്ങൾക്ക് നിസ്കാര കുപ്പായവും മുസ്ഹാഫും വിതരIണം ചെയ്തു..

സി എച്ച് സെൻറർ പ്രസിഡണ്ട് എ വി യൂസഫിന്റെ അധ്യക്ഷതയിൽ പൂഴിയിൽ ജുമാ മസ്ജിദ് മഹൽ ഖാളി ഷറഫുദ്ദീൻ അഷ്റഫിയാ ഉദ്ഘാടന കർമ്മം നിർവഹിച്ചു പുണ്യമാസ കാലത്തിന്റെ മഹത്വങ്ങളേയും , റമളാൻ മാസത്തിൽ നടത്തുന്ന മാഹി സി ഏച്ച് സെന്റെറിന്റെ സാമൂഹിക സേവനങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു '

ചടങ്ങിൽ എ വി അൻസാർ,സഫുവാൻ,ആഷിക്,

താഹ, മുഹമ്മദ് റിനു, 

മുഹമ്മദ് റംസാൻ സംസാരിച്ചു  

എ വി സലാം നന്ദി പറഞ്ഞു.


ചിത്രവിവരണം: ഖാളി ഷറഫുദ്ദീൻ അഷ്റഫിയ ഉദ്ഘാടനം ചെയ്യുന്നു.

533dcf16-02df-4ccb-9b16-1a9c42849ee2

കന്നാംകുളം - ചെറുകല്ലായി

റോഡ് തുറന്നു        

ന്യൂമാഹി: ഗ്രാമ പഞ്ചായത്ത്10ആം വാർഡ് കുന്നാംകുളം ചെറുകല്ലായി കോൺക്രീറ്റ് റോഡ് .ഇന്ന് വൈകുന്നേരം 4 മണിക്ക്.' ബഹു:വാർഡ് മെമ്പർ മുഹമ്മദ്‌ തമീമിന്റെ അധ്യക്ഷ്യതയിൽ : ബഹു :പഞ്ചായത്ത് പ്രസിഡന്റ് എംകെ സൈത്തു ഉദ്ഘാടനം ചെയ്തു                   ചിത്രവിവരണം:പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സെയ്ത്തു ഉദ്ഘാടനം ചെയ്യുന്നു

mannan-coconu-oil--new
samudra--21-x-14-whatsapp-&-web--revised
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal