ലഹരിവിരുദ്ധ കലാജാഥയ്ക്ക് സ്വീകരണം നൽകി

ലഹരിവിരുദ്ധ കലാജാഥയ്ക്ക്  സ്വീകരണം നൽകി
ലഹരിവിരുദ്ധ കലാജാഥയ്ക്ക് സ്വീകരണം നൽകി
Share  
2023 Oct 29, 07:47 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

പീച്ചാംകോട്:

ജനമൈത്രി എക്സൈസ് സ്ക്വാഡിന്റെ നേതൃത്വത്തിൽ

 കാട്ടിക്കുളം ജി.എച്ച്‌.എസ്. സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ്, റേഡിയോ മാറ്റൊലി, എന്നിവരുടെ സംയുക്തസഹകരണത്തോടെ മാനന്തവാടി താലൂക്കിൽ അവതരിപ്പിക്കുന്ന വിമുക്തി ലഹരിവിരുദ്ധ സന്ദേശ കലാജാഥയ്ക്ക് നല്ലൂർനാട് അംബേദ്കർ സ്കൂൾ ഗ്രൗണ്ടിൽ സ്വീകരണം നൽകി. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ആശ വി. ആർ അധ്യക്ഷത വഹിച്ചു. സി. ഐ സനിൽ എസ്, പി. വിജേഷ്‌കുമാർ, ശ്രീകല, സ്വപ്ന കെ തുടങ്ങിയവർ സംസാരിച്ചു.

2ee084ee-1935-406b-91ad-138f276b15ee

ലഹരിവിരുദ്ധ കലാജാഥയ്ക്ക്

സ്വീകരണം നൽകി 


പീച്ചാംകോട്:

ജനമൈത്രി എക്സൈസ് സ്ക്വാഡിന്റെ നേതൃത്വത്തിൽ

 കാട്ടിക്കുളം ജി.എച്ച്‌.എസ്. സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ്, റേഡിയോ മാറ്റൊലി, എന്നിവരുടെ സംയുക്തസഹകരണത്തോടെ മാനന്തവാടി താലൂക്കിൽ അവതരിപ്പിക്കുന്ന വിമുക്തി ലഹരിവിരുദ്ധ സന്ദേശ കലാജാഥയ്ക്ക് നല്ലൂർനാട് അംബേദ്കർ സ്കൂൾ ഗ്രൗണ്ടിൽ സ്വീകരണം നൽകി. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ആശ വി. ആർ അധ്യക്ഷത വഹിച്ചു. സി. ഐ സനിൽ എസ്, പി. വിജേഷ്‌കുമാർ, ശ്രീകല, സ്വപ്ന കെ തുടങ്ങിയവർ സംസാരിച്ചു.

31554e83-37ef-4c6b-83ea-8b2c81c4c0a5

ദസറ കാരാപ്പുഴയില്‍

കുടുംബശ്രീ ഭക്ഷ്യ മേള


ദസറയോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ നബാര്‍ഡിന്റെ സഹകരണത്തോടെ താളും തകരയും ഭക്ഷ മേള കാരാപ്പുഴ വിനോദ സഞ്ചാര കേന്ദ്രത്തില്‍ തുടങ്ങി. ഭക്ഷ്യ മേള വയനാട് ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.


കുടുംബശ്രീ ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. വിവിധ കാറ്ററിംഗ് യൂണിറ്റുകളുടെ വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. വിവിധ തരം പുട്ട്, ദോശ തുടങ്ങി നാടന്‍ വിഭവങ്ങള്‍, അറേബ്യന്‍ വിഭവങ്ങള്‍, ചായ ചെറുകടികള്‍, ജ്യൂസുകള്‍ എന്നിവ മേളയിലുണ്ടാകും. കുടുംബശ്രീ സൂക്ഷ്മ സംരംഭ യൂണിറ്റുകളുടെ കരകൗശല വസ്തുക്കള്‍, ബേക്കറി ഉത്പന്നങ്ങള്‍, അച്ചാറുകള്‍, മണ്‍പാത്രങ്ങള്‍ എന്നിവയുടെ വിപണനവും ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യമേളയില്‍ കുടുംബശ്രീ ജില്ല മിഷന് കീഴില്‍ പരിശീലനം ലഭിച്ച 8 കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകള്‍ പങ്കെടുക്കുന്നുണ്ട്. മേള ഒക്ടോബര്‍ 26 ന് സമാപിക്കും. കുടുംബശ്രീ ജില്ല മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ വി.കെ റജീന, കെ.എം.സലീന, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ബീന, ജില്ലാ പ്രോഗ്രാം മാനേജര്‍ ഹുദൈഫ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ശ്രുതി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

1c3caefb-ac3d-4185-942f-2c1538a68b7f
36a69383-6445-4818-9bf8-f25040873eda
31554e83-37ef-4c6b-83ea-8b2c81c4c0a5-(1)

ഷീൻ സിംഫണി ദ്വിദിന

ദേശീയ ക്യാമ്പ് സമാപിച്ചു.


പേര്യ : വിദ്യാഭ്യാസ-സാംസ്‌കാരിക-തൊഴിൽ രംഗത്തെ സന്നദ്ധ സംഘമായ ഷീൻ ഇന്റർനാഷണൽ പത്താം വാർഷികത്തോടനുബന്ധിച്ച് വയനാട് പേര്യ പീക്കിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ പ്രതിനിധി ക്യാമ്പിന്റെ സമാപന പരിപാടി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ ആസിം വെളിമണ്ണ മുഖ്യാതിഥി ആയി.ഷീൻ മാനേജിങ്ങ് ഡയറക്ടർ മുഹമ്മദ് റാഫി കെ. ഇ ആമുഖ പ്രഭാഷണം നടത്തി.കെ.പി മുഹമ്മദ്‌ ബഷീർ കുഞ്ഞാക്ക അധ്യക്ഷത വഹിച്ചു.


മലയാളികള്‍ക്ക് വളരെ സുപരിചിതമായ പേരാണ് മുഹമ്മദ് അസീം വെളിമണ്ണ. ഇരുകൈകളുമില്ലാതെയും കാലിന് സ്വാധീനമില്ലാതെയും

90% ശാരീരിക വൈകല്യങ്ങളോടെ പിറന്നു വീണ 17 വയസ്സുള്ള നീന്തൽ പ്രതിഭകൂടിയായ ആസിം വെളിമണ്ണ, ക്യാമ്പിലെ കുളത്തിൽ ജില്ലാ പഞ്ചായത്ത്‌ ചെയർമാൻ ജുനൈദ് കൈപ്പാണിയടക്കമുള്ള ക്യാമ്പ് അംഗങ്ങളോടൊപ്പം നീന്തി സമയം ചിലവിട്ടത് കാഴ്ചക്കാർക്ക് വേറിട്ട അനുഭവമായി 


മുഹമ്മദ് അസീം പരിമിതികളെ ചെറുത്തുതോല്‍പ്പിച്ച് വിജയം കൈവരിച്ച അതുല്യ പ്രതിഭയാണ്.


 വിവിധ സ്ഥലങ്ങളിൽ നിന്നുമായി നൂറോളം പ്രതിനിധികൾ പങ്കെടുത്തു. ഭിന്ന ശേഷി മേഖലയിൽ യോജിച്ചു പ്രവർത്തിക്കാൻ ഷീൻ ഇന്റർനാഷണലും ആസിം വെളിമണ്ണ ഫൗണ്ടേഷനും എം.ഒ.യു ഒപ്പുവച്ചു.


ഡോ. നജ്മുദീൻ,യു.എം അബ്ദുൽ സലാം ബാംഗ്ലൂർ,ഡോ.ഷാഫി കെ ,ഡോ. മുഹമ്മദ് സാദിഖ്,ഡോ യാഖൂബ് അലവി,ഷുഹൈബ് കൊതേരി, അബ്ദുൽ സലാം, യാസിർ വാഫി, ലതീഫ് ഗസ്റ്റാലി,നജീബ് തങ്ങൾ പട്ടാമ്പി, റിയാസ് ഫൈസി,റഊഫ് എളേറ്റിൽ, ഇസ്മാഇൽ കൊടുവള്ളി,നവാസ്കെ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.


ജുനൈദ് പാലമുക്ക് , മിദ്‌ലാജ് ബി.കെ ,റംഷീദ് ചെറ്റപ്പാലം, ഷഹറ തൃശൂർ, റജീന ഫാത്വിമ,യാസീൻ പാലക്കാട്, അലിഷാൻ വാഫി, ആഷിഫ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി

2d26006b-77bc-4033-8b07-c9a65cdc7582

വെള്ളമുണ്ട സ്ട്രൈക്കേഴ്സ് ക്ലബിന് ഫുട്ബോളുകൾ കൈമാറി


വെള്ളമുണ്ട:സ്ട്രൈക്കേഴ്സ് ക്ലബിന് വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ നൽകുന്ന ഫുട്ബോളുകൾ ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഭാരവാഹികൾക്ക് കൈമാറി.

ക്ലബ്‌ പ്രസിഡന്റ്‌ ഹാരിസ് മണിമ, സാബു പി ആന്റണി, കെ. കെ ചന്ദ്രശേഖരൻ, ഡോ. മനു വർഗീസ്, വിജിത്ത് വെള്ളമുണ്ട, ഷുഹൈബ് സി.വി,ഉമ്മർ,ഫവാസ്എം തുടങ്ങിയവർ സംബന്ധിച്ചു.



സ്ട്രൈക്കേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഖില കേരള ഫൈവ്സ് ഫ്ലഡ്‌ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന് ആവശ്യമായ  ബോളുകളാണ് കൈമാറിയത്.

ലൈഫ് ഈസി ഇന്റർനാഷണലുമായി സഹകരിച്ചാണ് ഫുട്ബോളുകൾ വിതരണം ചെയ്തത്.

d0ac7b44-f46e-418d-930c-e7971932316c

ജില്ലാപഞ്ചായത്ത്‌ ടോയ്ലറ്റ് ഉദ്ഘാടനം;വിജ്ഞാനപ്രദവും ആഘോഷവുമാക്കി വിദ്യാർത്ഥികൾ 


തരുവണ:

വയനാട് ജില്ലാ പഞ്ചായത്ത്

2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 14 ലക്ഷം രൂപയ്ക്കു തരുവണ ഹൈസ്കൂളിൽ നിർമിച്ച കംഫേർട്ട് സമുച്ഛയത്തിന്റെ ഉദ്ഘാടനം

വിജ്ഞാനപ്രദവും ആഘോഷവുമായി മാറി.

ചടങ്ങുകൾ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പി. ടി. എ പ്രസിഡന്റ്‌ കെ.സി.കെ നജുമുദ്ധീൻ അധ്യക്ഷത വഹിച്ചു.

 ഹൈസ്കൂളിലും ഹയർസെക്കന്ററിയിലുമായി പഠിക്കുന്ന എണ്ണൂറിലധികം വരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കുമായി നടത്തിയ 

ഓപ്പൺ ക്വിസ് മത്സര വിജയികളായവർക്ക്‌ ജുനൈദ് കൈപ്പാണിയുടെ വക ടോയ്ലറ്റ് ഉപകരണങ്ങൾ സമ്മാനമായി നൽകി.


കരഘോഷത്തോടെ സമ്മാനങ്ങൾ ഏറ്റുവാങ്ങിയത് കുട്ടികൾക്ക് വേറിട്ട അനുഭവമായി.

ശുചിത്വ സന്ദേശം പകർന്നു നൽകുന്ന ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ തയ്യാറാക്കിയ 

ഹൈജീൻ പ്ലഡ്‌ജ്ജും സദസ്സിനെ വ്യത്യസ്തമാക്കി.


വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സീനത്ത് വൈശ്യൻ താക്കോൽ ദാനം നിർവഹിച്ചു.എസ്. എം. സി ചെയർമാൻ എസ്. നാസർ, എച്ച്.എം മുഹമ്മദ്‌ കെ.എം,പ്രിൻസിപ്പൽ ജെസ്സി എം. ജെ, അശോകൻ സി,അബ്ദുൽ സലാം, മുഹമ്മദലി കെ.എ,പ്രീതി കെ,അലി മാനി,എം. ശ്രീജ,പ്രദീപ്കുമാർ എം, അബുക്ക. കെ തുടങ്ങിയവർ സംസാരിച്ചു.

433c6948-49d6-402c-bcb7-ad2d0f820c83-(1)

കഥ പറയുന്ന സ്കൂൾ'

ഉദ്ഘാടനം ചെയ്തു


നല്ലൂർനാട്: വയനാട് ജില്ലാ പഞ്ചയാത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇനിഷ്യേറ്റീവും 

കേരള സ്റ്റോറി ടെല്ലേർസ് ക്ലബ്ബും സംയുക്തമായി നടത്തുന്ന 'കഥ പറയുന്ന സ്കൂൾ 'പദ്ധതി നല്ലൂർനാട് അംബേദ്കർ സ്കൂളിൽ ആരംഭിച്ചു.

ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി 

ഉദ്ഘാടനം ചെയ്തു.


പദ്ധതിയുടെ 

ഭാഗമായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കഥകളെ കുറിച്ചും കഥപറയുന്ന രീതിശാസ്ത്രത്തെ സംബന്ധിച്ചും ശില്പശാല സംഘടിപ്പിച്ചു.

സ്റ്റോറി ടെല്ലേർസ് ക്ലബ്ബിന്റെ ഫൗണ്ടർ നിസാർ പട്ടുവം ശില്പശാലയ്ക്ക് നേതൃത്വം നൽകി.

പ്രിൻസിപ്പൽ ആശ വി. ആർ അധ്യക്ഷത വഹിച്ചു.

ഹെഡ്മാസ്റ്റർ സതീശൻ എൻ, സ്കൂൾ സീനിയർ സുപ്രണ്ട് ടി.പി ശ്രീകല,

എ. എം.എം. ആർ. ജി.എച്ച്.എസ്.എസ് മുൻ ഹെഡ്മാസ്റ്റർ വി.കെ ശ്രീധരൻ മാസ്റ്റർ, ചെയർമാൻ സ്റ്റേറ്റ് മാർക്കറ്റിംഗ് കോർഡിനേറ്റർ 

പ്രവീണ ഇ.പി, കൈരളി ബ്രാഞ്ച് മാനേജർ ബാബു കെ.പി തുടങ്ങിയവർ സംസാരിച്ചു.


ക്ലാസ്സ്‌ റൂമുകൾ സജീവവും വിദ്യാർത്ഥികളെ സക്രിയമാക്കുവാനുമുതകുന്ന നൂറിലധികം കഥകൾ പറയുവാനുള്ള പരിശീലനം ശില്പശാലയുടെ ഭാഗമായി നടന്നു.

ഡിജിറ്റൽ കാലഘട്ടത്തിന് അനുയോജ്യമായ കഥകളെ മുൻനിർത്തിയാണ് ശില്പശാലയുടെ ഉള്ളടക്കം.


അധ്യാപനത്തിൽ കഥയുടെ പ്രാധാന്യവും പ്രസക്തിയും കൃത്യമായി പരിചയപെടുത്തി.


തത്ത്വങ്ങളും ധാർമിക പാഠങ്ങളും പുതിയ തലമുറക്കിടയിൽ 

വളർത്തിയെടുക്കാൻ ശരിയായ കഥ തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്.

വിദ്യാർത്ഥികളുടെ മനസ്സ് ഒരു ശില്പിയുടെ കൈവശമുള്ള ഉരുക്കിയ മെഴുക് പോലെ ഉറച്ചിട്ടില്ലാത്തതാണ്.

മെഴുക് ഏത് രൂപവും നൽകാം. ക്ലാസ്സ്‌ മുറികളിലെ വളർച്ചയുടെ വർഷങ്ങളിൽ പഠിതാക്കളിൽ അധ്യാപകർ നൽകുന്ന കഥകൾ ജീവിതകാലം മുഴുവൻ അവരോടൊപ്പമുണ്ടാകും.

അത്തരം 

കഥയുടെ പ്രാധാന്യം തിരിച്ചറിയുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നു സംഘടകർ പറഞ്ഞു.


വിദ്യാർത്ഥികളുടെ 

സാമൂഹികവും വൈകാരികവുമായ കഴിവുകൾ വികസിപ്പിക്കുക,

ഏറ്റവും ഫലപ്രദമായ രീതിയിൽ മാനുഷിക മൂല്യങ്ങൾ വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തി കഥകളുടെ പ്രാധാന്യം തിരിച്ചറിയുന്ന തുടർ പരിശീലന പരിപാടികൾ ആസൂത്രണം ചെയ്തുകൊണ്ടാണ് കഥ പറയുന്ന സ്കൂളിന്റെ പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.


'ചെയർമാൻ'കസേര നിർമ്മാണ കമ്പനിയുടേയും കൈരളി ഡിസ്ട്രിബ്യുട്ടേഴ്‌സ് ന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal