ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കൊമ്പൻചെല്ലി വണ്ട്.

ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കൊമ്പൻചെല്ലി വണ്ട്.
ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കൊമ്പൻചെല്ലി വണ്ട്.
Share  
2023 Oct 28, 03:06 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രി ശ്വാസതടസ്സവുമായി ബന്ധപ്പെട്ട് വന്ന 8 മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിലാണ് കൊമ്പൻചെല്ലി വണ്ടിനെ കണ്ടെത്തിയത്. ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിയ കുഞ്ഞിന് നൽകിയ പ്രാഥമിക ചികിത്സയിൽ മാറ്റം വരാത്തതിനാൽ എൻഡോസ്കോപ്പി ചെയ്യുകയായിരുന്നു.

അപ്പോഴാണ് കൊമ്പൻചെല്ലി വണ്ട് തൊണ്ടയിൽ കുടുങ്ങിയത് മനസ്സിലാക്കിയത്. അപ്പോൾ തന്നെ ആശുപത്രിയിലെ എമർജൻസി വിഭാഗവും കുട്ടികളുടെ വിഭാഗവും ഇ.എൻ.ടി. വിഭാഗവും സംയുക്തമായി ഇടപെട്ട് കുട്ടിയുടെ തൊണ്ടയിൽ നിന്നും വണ്ടിനെ പുറത്തെടുത്ത് അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടി ആശുപത്രിയിൽ സുഖംപ്രാപിച്ചു വരുന്നു.ചികിത്സ വൈകിയിരുന്നെങ്കിൽ കുട്ടിയുടെ നില ഗുരുതരമാകുമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.

20d43b8d-7cfb-4940-8687-7bfaa4e670d6

പുഴകൾ പ്രകൃതിയുടെ

താളം’ പദ്ധതി ആരംഭിച്ചു 


മാഹി: മയ്യഴിപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പുഴ സംരക്ഷണത്തിന് വിദ്യാർത്ഥികളെ അണിനിരത്തി റിവർ അംബാസ്സഡർമാരെ രൂപീകരിച്ചെടുക്കാനുള്ള പദ്ധതിക്ക് മാഹി ഗവ എൽപി സ്ക്കൂളിൽ ആരംഭം. ‘പുഴകൾ പ്രകൃതിയുടെ താളം’ എന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്.

 കേരള നദീ സംരക്ഷണ സമിതി വൈസ് ചെയർപേഴ്സൺ സി.കെ രാജാലക്ഷ്മി പദ്ധതി വിശദീകരിച്ചു.

പ്രകൃതിയോട് ഇണങ്ങിയും ജീവിതത്തിന്റെ സർവ്വ മേഖലയിലും ശുചിത്വം പാലിക്കുകയും മറ്റുള്ളവവരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്‌താൽ മയ്യഴി പുഴയെ മാലിന്യമുക്തമാക്കാൻ സാധിക്കും എന്നത് കുട്ടികളിലേക്ക് പകർന്നു നൽകുന്ന ക്ലാസ്സ്‌ നയിച്ചത് മയ്യഴിപ്പുഴ സംരക്ഷണ സമിതി സാരഥി ഷൗക്കത്ത് അലി എരൊത്താണ. 

‘പുഴകൾ പ്രകൃതിയുടെ താളം’ പദ്ധതിയുടെ ലക്ഷ്യപ്രാപ്തിക്കായി ‘ഹരിത ക്ലാസ്സ് മുറികളിലൂടെ ഹരിത ഭവനം’ പദ്ധതിയാണ് ഘട്ടംഘട്ടമായി സ്കൂളിൽ നടപ്പിലാക്കുക.സി.കെ.രാജലക്ഷമിയുടെ അദ്ധ്യക്ഷതയിൽ

 സ്കൂൾ ലീഡർ സിയ ഫാത്തിമ ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രധാനാധ്യാപിക കെ.ബീന സ്വാഗതം പറഞ്ഞു.

 ജലജ മുണ്ടോത്ത്, ദീപ്ന പന്തക്കൽ എന്നിവർ സംസാരിച്ചു.

പ്രധാനാധ്യാപിക കെ.ബീന സ്വാഗതവും വി.കെ.

 സജിന നന്ദിയും പറഞ്ഞു

0291f9e6-48f0-4849-81cd-5e05c430c351

സ്മൃതി ചിത്രങ്ങൾ മിഴി തുറന്നു :സഹപാഠികൾക്ക് ആനന്ദനിർവൃതി


മാഹി: മുപ്പത്തിയേഴ് വർഷക്കാലത്തിനിടയിൽ ചിത്രകലാദ്ധ്യാപികയെന്ന നിലയിൽ എണ്ണൂറോളം വരുന്ന തൻ്റെ ശിഷ്യരെ വരച്ചു വെച്ച ആർട്ടിസ്റ്റ് സതീശങ്കർ രണ്ട് കാലഘട്ടത്തെയാണ് അനാവരണം ചെയ്തതെന്ന് രമേശ് പറമ്പത്ത് എ എൽ എ അഭിപ്രായപ്പെട്ടു.

പ്രമുഖ ചിത്രകാരി കലൈമാമണി സതീശങ്കറിൻ്റെ ദ്വിദിന ചിത്രപ്രദർശനം

പന്തക്കൽഐ.കെ.കെ.ഗവ:ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

:ജനശബ്ദം മാഹിയുടേയും പന്തക്കൽ ഐ.കെ.കെ.ഹയർസെക്കൻഡറി സ്കൂൾപൂർവ്വ വിദ്യാർത്ഥിസംഘടനയുടേയും ആഭിമുഖ്യത്തിലാണ് പ്രദർശനംസംഘടിപ്പിച്ചത്. 

വിവിധ കാലയളവിൽപഠിച്ച വിദ്യാർത്ഥികളെ

നൈമിഷിക രചനകൾ കൊണ്ട് അവരുടെ രൂപഭാവങ്ങൾ വെളുപ്പും കറുപ്പും കൊണ്ട് ആലേഖനം ചെയ്യുക വഴി കാലത്തിൻ്റെ നാൾവഴികളാണ് പ്രദർശനത്തിൽ തെളിയുന്നതെന്ന്

വിശിഷ്ടാതിഥിയായെത്തിയ കൂത്തുപറമ്പ് എം എൽ എ കെ.പി.മോഹനൻ അഭിപ്രായപ്പെട്ടു. യു.ആർ.എഫ്. ഏഷ്യൻ റിക്കോഡ് സമർപ്പണവും അദ്ദേഹം നടത്തി.

,യു.ആർ.എഫ്, ജൂറി ഹെഡ് സത്താർ ആദൂർ മുഖ്യാതിഥിയായി 'സി.കെ.ജയറാം അദ്ധ്യക്ഷത വഹിച്ചു.

ചാലക്കര പുരുഷു ചിത്രങ്ങളേയുംചിത്രകാരിയേയും പരിചയപ്പെടുത്തും.

 ഗുരുകുലം ബാബു,,

പി .ടി .സി .ശോഭ,

 ആർട്ടിസ്റ്റ് സതീശങ്കർ സംസാരിച്ചു.

'ദീർഘകാലം മാഹി വിദ്യാഭ്യാസ വകുപ്പിൽ ചിത്രകലാ അദ്ധ്യാപികയായിരുന്ന ആർട്ടിസ്റ്റ് സതീശങ്കർ, പന്തക്കൽ സ്കുളിലെ തൻ്റെ സർവീസ് ജീവിതകാലത്ത് വരച്ചു വെച്ച എണ്ണൂറോളം വരുന്ന തൻ്റെ ശിഷ്യരുടെ ഛായാപടങ്ങളാണ് പ്രദർശിപ്പിച്ചത്.. മൂന്ന് പതിറ്റാണ്ടുകൾക്ക് പിന്നിലേക്ക് കാലത്തെ മടക്കി വിളിക്കുന്ന ഈ ചിത്രങ്ങളിലെ അന്നത്തെ കുട്ടികളിൽ പലരും ഇന്ന് ദേശ-വിദേശങ്ങളിൽ ഉന്നത ശ്രേണികളിൽ വിരാജിക്കുന്നവരാണ്. ചുരുക്കം ചിലർ ഇന്ന് നമ്മോടൊപ്പവുമില്ല.

ശിഷ്യരെ തൻ്റെഹൃദയപക്ഷത്ത് ഇക്കാലമത്രയും ചേർത്ത് വെച്ച അവർ, മൂന്ന് പതിറ്റാണ്ടുകാലം സൂക്ഷിച്ചു വെച്ച അവരുടെ മുഖപടങ്ങളാണ് ഇപ്പോൾ പ്രദർശനത്തിനൊരുക്കിയിട്ടുള്ളത്.ലോകത്ത് തന്നെ അത്യപൂർവ്വമായ ഈ ഗുരുശിഷ്യബന്ധത്തിൽ പിറന്ന സർഗ്ഗാത്മക ബന്ധമാണ് ഒളിമങ്ങാത്ത ഓർമ്മച്ചിത്രങ്ങളായി സൂക്ഷിച്ചു വെക്കപ്പെട്ടത്. ഇതാണ്

യു. ആർ എഫ്. ഏഷ്യൻ റെക്കോർഡ്

ബഹുമതിക്ക് സതിടീച്ചറെ അർഹയാക്കിയതെന്ന് യു.ആർ.എഫ്. ജൂറി ഹെഡ് സത്താർ ആദൂർ പറഞ്ഞു..

റീജേഷ് രാജൻ സ്വാഗതവും, സി.എം.സുരേഷ് നന്ദിയും പറഞ്ഞു.

e3484bbe-6a02-40a5-912d-5e8761c26aab

ചിത്രവിവരണം:അദ്ധ്യാപികയായ അനുപമ തൻ്റെ ബാല്യകാല ചിത്രം നോക്കിക്കാണുന്നു

9508879c-5456-4d15-be98-3e5d75a4d402

രാജ്യം ഭരിക്കുന്നത് ബിനാമികൾ: വി വൈദ്യലിംഗം എം.പി

മാഹി .കേന്ദ്രം ഭരിക്കുന്നത് കുത്തക മുതലാളിമാരുടെയും ഗാന്ധിജിയെ വധിച്ച വർഗ്ഗിയ ശക്തികളുടെയും ബിനാമികളാണെന്ന് പുതുച്ചേരി എം.പി.വി. വൈദ്യലിംഗം. സാധാരണക്കാരായ ജനങ്ങൾക്കു വേണ്ടിയല്ല കുത്തക മുതലാളികൾക്കു വേണ്ടിയാണ് ഇവർ ഭരണം നടത്തുന്നത്. ഇതിനെതിരെയുള്ള പോരാട്ടം ശക്തമാക്കാൻ ഇന്ത്യ മുന്നണി രാജ്യത്ത് പ്രവർത്തനം നടത്തി വരുന്നുണ്ട്. 2024 ൽ മോദിയെ താഴെയിറക്കാൻ ജനങ്ങൾ ഒറ്റകെട്ടായി മുന്നോട്ട് പോവണമെന്നും പുതുച്ചേരി പ്രദേശ് കോൺഗ്രസ്സ് പ്രസിഡണ്ട് കൂട്ടിയായ വി.വൈദ്യലിംഗം എം.പി. പറഞ്ഞു. മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച പുനരർപ്പണ സംഗമം ഉദ്ഘാടനം ചെയ്ത്

സംസാരിക്കുകയായിരുന്നു അദ്ദേഹം മുൻ മുഖ്യമന്ത്രി വി.നാരായണസാമി മുഖ്യ ഭാഷണം നടത്തി. കോൺഗ്രസ്സ് പ്രസിഡണ്ട് കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ഇ.വത്സരാജ്, എം.എൽ.എമാരയ രമേശ് പറമ്പത്ത്, വി.വൈദ്യനാഥൻ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ആനന്ദബാബു,

നേതാക്കളായ ജോഷ്യോ,

പി.പി.വിനോദൻ, സത്യൻ കേളോത്ത്, പായറ്റ അരവിന്ദൻ, പി.പി. ആശാലത,

കെ.പി.രജിലേഷ്, കെ.ഹരിന്ദ്രൻ സംസാരിച്ചു.


ചിത്രവിവരണം:കോൺഗ്രസ്സ് പുനരർപ്പണ സംഗമം വി. വൈദ്യലിംഗം എം.പി ഉദ്ഘാടനം ചെയ്യുന്നു

capture_1698514661

പ്രമുഖ ചിന്തകന്‍ സുന്ദര്‍ സറുക്കായി ബ്രണ്ണനില്‍


30, 31 തിയ്യതികളില്‍ ഗവ: ബ്രണ്ണൻ കോളേജിൽ ദ്വിദിന നാഷണൽ സെമിനാർ

തലശ്ശേരി: ബ്രണ്ണൻ കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം ദ്വിദിന നാഷണൽ സെമിനാർ ഒക്ടോബർ 30, 31 തീയതികളിൽ നടക്കും. അക്കാദമിക രചനയും റിസർച്ച് മെത്തഡോളജിയും എന്ന വിഷയം ആസ്‌പദമാക്കിയാണ് സെമിനാർ. പ്രമുഖ തത്വചിന്തകന്‍ സുന്ദര്‍ സറുക്കായി സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കും. സാമൂഹ്യശാസ്ത്ര ഗവേഷണങ്ങളിലെ മൗലികതയും സര്‍ഗ്ഗശേഷിയും എന്ന വിഷയത്തിലാണ് അദ്ദേഹം പ്രഭാഷണം നടത്തുക. 


ദേശീയ അന്തര്‍ദേശീയ അക്കാദമിക തലങ്ങളില്‍ ശ്രദ്ധേയരായ, ഡോ. സന്ദീപ് ശാസ്ത്രി (NITTE വിദ്യാഭ്യാസ ട്രസ്റ്റ്), റിമിന മൊഹാപത്ര (പബ്ലിഷര്‍ Routledge), ഡോ. മഞ്ജുള എം (അസിംപ്രേംജി സര്‍വ്വകലാശാല), പ്രൊഫ.പ്രവീണ കോടോത്ത് (സിഡിഎസ്), ഡോ. ഹരിനാരായണൻ (മൈസൂര്‍ സര്‍വ്വകലാശാല), പ്രൊഫ. സാദിക് ബച്ച (അണ്ണാമലൈ സര്‍വ്വകലാശാല), ഡോ. എം റൊമേഷ് സിംഗ് (ഹൈദരാബാദ് സര്‍വ്വകലാശാല) എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും. ബിരുദ ബിരുദാനന്തര വിദ്യാർത്ഥികള്‍, വിവിധ സര്‍വ്വകലാശാലകളില്‍ നിന്നുള്ള ഗവേഷകര്‍, അധ്യാപകര്‍ സെമിനാറിൽ പങ്കെടുക്കും. തിങ്കളാഴ്ച രാവിലെ 9ന് രജിസ്ട്രേഷന്‍ ആരംഭിക്കും.


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 

ചിരാഗ് കെപി : 8137022563

എം.രാഘവന് നാളെ മയ്യഴിയുടെ ആദരം


മാഹി . മയ്യഴി സാഹിത്യ തറവാട്ടിലെ കാരണവരായ എം.രാഘവന് നാളെ മയ്യഴി പൗരാവലിയുടെ ആദരം

30 ന് കാലത്ത് 10 മണിക്ക് സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ആദര ചടങ്ങിൽ രമേശ് പറമ്പത്ത് എംഎൽഎ യുടെ അദ്ധ്യക്ഷതയിൽ സാഹിത്യ അക്കാദമി പ്രസിഡണ്ട് പ്രൊഫ.കെ.സച്ചിദാനന്ദൻ മുഖ്യാതിഥിയായിരിക്കും.എം.മുകുന്ദൻ ആമുഖഭാഷണം നടത്തും.പുതുച്ചേരിയുടെ ആദരം കലാസാംസ്ക്കാരിക ഡയറക്ടർ കലിയ പെരുമാളും, മാഹിയുടെ ആദരം അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീനയും സമ്മാനിക്കും.

ഇതോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച എം.രാഘവൻ്റെ കഥാസമാഹാരം കെ രേഖ, വിനോദ് മങ്കരക്ക് കൈമാറി പ്രകാശനം ചെയ്യും. സി. തീർത്ഥ പുസ്തക പരിചയം നടത്തും. ഡോ:കെ.പി.മോഹനൻ മുഖ്യഭാഷണം നടത്തും. ആംഗലേയ സാഹിത്യകാരൻ ഡോ: പീയൂഷ് മണിയമ്പത്ത് അച്ചനെക്കുറിച്ച് സംസാരിക്കും. ഡോ: പൂർണ്ണിമ, കുമാരി പി. ശ്വേതാ രാജ് സംസാരിക്കും.

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal