കേരളത്തിന് ദീപാവലി സമ്മാനം; ചെന്നൈ–ബെംഗളൂരു–എറണാകുളം റൂട്ടിൽ സ്പെഷൽ വന്ദേഭാരത് സർവീസ്

കേരളത്തിന് ദീപാവലി സമ്മാനം; ചെന്നൈ–ബെംഗളൂരു–എറണാകുളം റൂട്ടിൽ സ്പെഷൽ വന്ദേഭാരത് സർവീസ്
കേരളത്തിന് ദീപാവലി സമ്മാനം; ചെന്നൈ–ബെംഗളൂരു–എറണാകുളം റൂട്ടിൽ സ്പെഷൽ വന്ദേഭാരത് സർവീസ്
Share  
2023 Oct 27, 09:48 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ഏറണാകുളം :ദീപാവലിയോട് അനുബന്ധിച്ചു ചെന്നൈ-ബെംഗളൂരു-എറണാകുളം റൂട്ടിൽ വന്ദേഭാരത് ഉപയോഗിച്ചു സ്പെഷൽ സർവീസ് നടത്താൻ റെയിൽവേ ഒരുങ്ങുന്നു. ദക്ഷിണ പശ്ചിമ റെയിൽവേയുടെ അനുമതി ലഭിച്ചാൽ സർവീസ് നടത്തും.


വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണു എറണാകുളം–ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്പെഷൽ ഓടിക്കുക. രണ്ട് സർവീസ് ചെന്നൈ–ബെംഗളൂരു റൂട്ടിലുമുണ്ടാകും.


വ്യാഴാഴ്ച രാത്രി ചെന്നൈയിൽ നിന്നു പുറപ്പെട്ടു വെള്ളി പുലർച്ചെ 4.00ന് ബെംഗളൂരുവിലെത്തുന്ന ട്രെയിൻ അവിടെ നിന്നു പുലർച്ചെ 4.30ന് എറണാകുളത്തേക്കു പുറപ്പെടും. ഉച്ചയ്ക്ക് 1.30ന് എറണാകുളത്ത് എത്തും. തിരികെ ഉച്ചയ്ക്കു രണ്ടിന് പുറപ്പെട്ട് രാത്രി 10.30ന് ബെംഗളൂരുവിലെത്തും. ശനി, ഞായർ ദിവസങ്ങളിലും ഇതേ രീതിയിൽ രാവിലെ 4.30ന് ബെംഗളൂരുവിൽ നിന്നു പുറപ്പെട്ടു ഉച്ചയ്ക്ക് എറണാകുളത്ത് എത്തി മടങ്ങും.


ഞായർ രാത്രി 11.30ന് ബെംഗളൂരുവിൽ നിന്നു ചെന്നൈയിലേക്കു പോകും. ചെന്നൈയിലാണ് ട്രെയിന്റെ അറ്റകുറ്റപ്പണി നടക്കുക. ചെന്നൈയിലുള്ള വന്ദേഭാരത് സ്പെയർ റേക്ക് ഉപയോഗിച്ചാണു സർവീസ് നടത്തുക. എട്ട് കോച്ചുകളാണ് ഇതിൽ ഉണ്ടാകുക. ദക്ഷിണ റെയിൽവേ നൽകിയ ശുപാർശ ദക്ഷിണ പശ്ചിമ റെയിൽവേയുടെ പരിഗണനയിലാണ്.

മൂന്നാമത്തെ വന്ദേ ഭാരത് വരുമ്പോൾ

-മുരളി തുമ്മാരുകുടി 


കേരളത്തിലേക്ക് മൂന്നാമത്തെ വന്ദേ ഭാരത് വരുന്നു എന്നറിയുന്നു. സന്തോഷം.

ഇതിൽ നിന്നും മൂന്നു കാര്യങ്ങൾ ആണ് സ്പഷ്ടമാകുന്നത്

1. ഓടുന്ന രണ്ടു വന്ദേ ഭാരത് ട്രെയിനുകളും "ഹൌസ് ഫുൾ". അപ്പോൾ വിചാരിച്ച പോലെ അല്ല കാര്യങ്ങൾ, ഇവിടെ "ആർക്കൊക്കെയോ" തിരക്കുണ്ട്. ആളുകളുടെ സമയത്തിന് വിലയുണ്ട്, വില കൊടുക്കാൻ ആളുകൾ തയ്യാറാണ്. ഇടക്ക് കയറി നിന്ന് "ഇവിടെ ആർക്കാണ് തിരക്ക്" എന്ന് പറയുന്നവർ ജനങ്ങളിൽ നിന്നും അകലെയാണ്, അകലുകയാണ്.

2. രണ്ടു വന്ദേ ഭാരത് ട്രെയിനുകൾ വന്നപ്പോൾ തന്നെ അതിന്റെ കൃത്യനിഷ്ഠ പാലിക്കാൻ വേണ്ടി മറ്റു ട്രെയിനുകളെ പിടിച്ചിട്ട് ഇപ്പോൾ തന്നെ ട്രെയിൻ യാത്ര ചെയ്യുന്ന ബഹുഭൂരിപക്ഷവും വന്ദേ ഭാരതിന് "നല്ലത് മാത്രം വരണേ" എന്ന് പറഞ്ഞു തുടങ്ങി. ഇനിയും കൂടുതൽ വന്ദേ ഭാരത് വന്നാൽ, മറ്റുള്ള ട്രെയിനുകൾക്ക് പിന്നെ "പിടിച്ചു കിടക്കാനേ" സമയം ഉണ്ടാകൂ. ട്രെയിൻ യാത്രക്കാർ "വേണ്ടേ ഭാരത്" പറയാൻ ഇനി അധികം സമയം വേണ്ട.

കേരളത്തിൽ ഒരു അതിവേഗ തീവണ്ടി കാലഘട്ടത്തിന്റെ ആവശ്യമാണ്, അനിവാര്യതയുമാണ്. അതിനുള്ള പദ്ധതികൾക്ക് അള്ളുവച്ചിട്ട് എളുപ്പ വഴിയിൽ ക്രിയ ചെയ്യാൻ നോക്കിയതിന്റെ ഫലമാണ് ഇപ്പോൾ ആളുകൾ അനുഭവിക്കുന്ന കഷ്ടപ്പാടൻ.

3. കേരളത്തിലെ ആളുകളുടെ സമയത്തിന്റെ വിലയും അതിവേഗ തീവണ്ടികൾക്ക് പ്രത്യേക പാത ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും ദിവസം തോറും സ്പഷ്ടമായി വരും.

കെ റെയിൽ വരും കേട്ടോ .

മുരളി തുമ്മാരുകുടി

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal