സമസ്ത ജനറൽ സെക്രട്ടറി പി.പി. ഉമർ മുസ്ലിയാർക്ക് എടക്കാട്ട് ആവേശോജ്വല സ്വീകരണം

സമസ്ത ജനറൽ സെക്രട്ടറി പി.പി. ഉമർ മുസ്ലിയാർക്ക് എടക്കാട്ട് ആവേശോജ്വല സ്വീകരണം
സമസ്ത ജനറൽ സെക്രട്ടറി പി.പി. ഉമർ മുസ്ലിയാർക്ക് എടക്കാട്ട് ആവേശോജ്വല സ്വീകരണം
Share  
എഴുത്ത്

News desk

2026 Oct 17, 06:22 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

എടക്കാട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആറാമത് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട, എടക്കാട് മഹൽ ഖാസിയായ ശൈഖുനാ പി.പി. ഉമർ മുസ്ലിയാർക്ക് എടക്കാട് മഹൽ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വാസികൾ ആവേശോജ്വലമായ സ്വീകരണം നൽകി.  

എടക്കാട് ഡ്രൈവിംഗ് ബീച്ചിൽ നിന്നും ദഫ് മേളം, കുട്ടികളുടെ സ്കൗട്ട്, മുതിർന്നവരുടെ ദഫ്, മദ്രസ കുട്ടികളുടെ ഫ്ലവർ ഷോ എന്നിവയുടെ അകമ്പടിയോടെ ജാഥയായി വിശ്വാസികൾ ഉസ്താദിനെ സ്വീകരിച്ച് മണപ്പുറം പള്ളി അങ്കണത്തിലേക്ക് ആനയിച്ചു. 

മണപ്പുറം പള്ളി അങ്കണത്തിൽ നടന്ന അനുമോദന സദസ്സിൽ മഹൽ പ്രസിഡന്റ് .പി. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് കോയമ്മ തങ്ങൾ അൽഖാസിമി പ്രാർത്ഥന നിർവഹിച്ചു. എസ്.എം.എഫ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ ബാഖി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ഷാഹുൽ ഹമീദ് ഉസ്താദിനെ പരിചയപ്പെടുത്തി. മണപ്പുറം ജുമാ മസ്ജിദ് ഖത്തീബ് നിസാർ ദാരിമി ചടങ്ങിന് ആശംസകൾ നേർന്നു.  

തുടർന്ന് വിവിധ പള്ളി-മദ്രസാ -സമസ്ത സംഘടന ഭാരവാഹികൾ ശൈഖുനാ പി.പി. ഉമർ മുസ്ലിയാർക്ക് ഹാരർപ്പണം നടത്തി. ഉസ്താദ് മറുപടി പ്രസംഗം നിർവഹിച്ചു.എം മൊയ്തു ഹാജീ, എ പി നസീർ ഹാജീ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മഹൽ ജനറൽ സെക്രട്ടറി പി അബ്ദുൽ മജീദ് സ്വാഗതവും എ പി ഷാഫി നന്ദിയും പറഞ്ഞു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w