പേരാമ്പ്ര: പേരാമ്പ്ര മിനി സിവിൽ സ്റ്റേഷനിലെ ജോയിന്റ് ആർ.ടി. ഓഫീസിന് മുന്നിൽ സ്ഥാപിച്ച, വായിക്കാനാകാത്ത വിധം അഴുക്കുപിടിച്ച ബോർഡുകൾ കഴുകി വൃത്തിയാക്കി യുവാവിന്റെ മാതൃകാ പ്രവർത്തനം. സഹോദരിയുടെ ലേണേഴ്സ് ടെസ്റ്റിനായി എത്തിയ വാണിമേൽ സ്വദേശി ആഷിഖാണ് റോഡിൽനിന്ന് ബോർഡ് വ്യക്തമാകാതെ ഏറെ സമയം ചുറ്റിത്തിരിയേണ്ടി വന്നതിനെ തുടർന്ന് ഈ വേറിട്ട തീരുമാനമെടുത്തത്.
2018-ൽ സ്ഥാപിച്ച ബോർഡിൽ മഴയും വെയിലുമേറ്റ് പൂപ്പലും അഴുക്കും പിടിച്ച് അക്ഷരങ്ങൾ തിരിയാത്ത അവസ്ഥയിലായിരുന്നു. ഇനി വരുന്നവർക്ക് ഇത്തരമൊരു ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് കരുതി, ആഷിഖ് സ്വയം ഷാംപൂവും വെള്ളവും ശേഖരിച്ച് ബോർഡ് കഴുകി വൃത്തിയാക്കുകയായിരുന്നു. തുടർന്ന് സമീപത്തുള്ള മറ്റൊരു സർക്കാർ ഓഫീസിന്റെ ബോർഡും അദ്ദേഹം വൃത്തിയാക്കി.
നാട്ടുകാരും ഡ്രൈവിങ് സ്കൂൾ ഭാരവാഹികളും അഭിനന്ദനവുമായെത്തിയെങ്കിലും വാർത്തയാക്കാൻ താല്പര്യപ്പെടാതെ യുവാവ് മടങ്ങി. പൊതുസ്ഥാപനങ്ങളുടെ ബോർഡുകളും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നതായി ആഷിഖിന്റെ ഈ പ്രവർത്തനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































