ആക്രിസാധനങ്ങളിൽ നിർമ്മിച്ച നാലുചക്രവാഹനം; ശ്രദ്ധനേടി പത്താംക്ലാസുകാരൻ്റെ കണ്ടുപിടുത്തം

ആക്രിസാധനങ്ങളിൽ നിർമ്മിച്ച നാലുചക്രവാഹനം; ശ്രദ്ധനേടി പത്താംക്ലാസുകാരൻ്റെ കണ്ടുപിടുത്തം
ആക്രിസാധനങ്ങളിൽ നിർമ്മിച്ച നാലുചക്രവാഹനം; ശ്രദ്ധനേടി പത്താംക്ലാസുകാരൻ്റെ കണ്ടുപിടുത്തം
Share  
എഴുത്ത്

News desk

2026 Sep 12, 08:59 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

നരിക്കുനി: പഴയ ഇരുമ്പുസാധനങ്ങളും സ്വന്തം ഭാവനയും സമന്വയിപ്പിച്ച് നാലുചക്രവാഹനം നിർമിച്ച് ശ്രദ്ധേയനാവുകയാണ് നരിക്കുനി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പത്താംതരം വിദ്യാർഥി അജ്‌ലാൻ. ചെറുപ്പം മുതലേ വാഹനങ്ങളോട് താത്പര്യമുണ്ടായിരുന്ന അജ്‌ലാൻ മൂന്നു മാസത്തെ കഠിനാധ്വാനം കൊണ്ടാണ് ഈ വാഹനം പൂർത്തിയാക്കിയത്. മുൻപ് സൈക്കിളിൽ നാല് വീലുകൾ ഘടിപ്പിച്ച് പരീക്ഷണം നടത്തിയിരുന്ന ഈ മിടുക്കൻ പിന്നീട് സ്വന്തമായൊരു വാഹനം നിർമിക്കുകയെന്ന ലക്ഷ്യത്തിലേക്ക് കടക്കുകയായിരുന്നു.


​ആക്രിക്കടയിൽ നിന്ന് വാങ്ങിയ 2011 മോഡൽ ഹീറോ ഗ്ലാമർ ബൈക്കിന്റെ എൻജിനാണ് വാഹനത്തിന് ഉപയോഗിച്ചിരിക്കുന്നത്. വെൽഡിങ് ഉൾപ്പെടെയുള്ള പ്രധാന പണികളെല്ലാം അജ്‌ലാൻ തനിയെ ചെയ്തു. നിർമ്മാണത്തിനായി ഏകദേശം 35,000 രൂപ ചെലവായി. ചില പഴയ ഭാഗങ്ങൾ വർക്ക്ഷോപ്പുകളിൽ നിന്നും പരിചയക്കാരിൽ നിന്നും സൗജന്യമായി ലഭിച്ചു. രണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന ഈ പെട്രോൾ വാഹനത്തിന് ലിറ്ററിന് 30 കിലോമീറ്റർ മൈലേജ് ലഭിക്കും. ആകർഷകമായ ഹോണും സ്പീക്കർ സംവിധാനവും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.


​പഠനത്തോടൊപ്പം ഒഴിവുസമയങ്ങൾ മാറ്റിവെച്ചാണ് അജ്‌ലാൻ വാഹനം നിർമിച്ചത്. സ്കൂളിൽ സ്വന്തമായി ഓടിച്ചെത്തിച്ച വാഹനത്തെ അധ്യാപകരും സുഹൃത്തുക്കളും നാട്ടുകാരും വലിയ പിന്തുണയോടെയാണ് സ്വീകരിച്ചത്. ഭാവിയിൽ ഓട്ടോമൊബൈൽ രംഗത്ത് കൂടുതൽ പരീക്ഷണങ്ങൾ നടത്താനാണ് ഈ വിദ്യാർഥിയുടെ തീരുമാനം. എരവന്നൂർ ഓരോട്ട് മുഹമ്മദ് ബഷീറിന്റെയും റഹ്‌മത്തിന്റെയും മകനാണ് അജ്‌ലാൻ. അത്ഫ, അയ്ഫ എന്നിവർ സഹോദരിമാരാണ്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w