മഹാരാഷ്ട്രയിലെ മലഞ്ചെരിവിൽ കുടുങ്ങിയയാളെ രക്ഷിച്ച് മലയാളി യുവാക്കൾ

മഹാരാഷ്ട്രയിലെ മലഞ്ചെരിവിൽ കുടുങ്ങിയയാളെ രക്ഷിച്ച് മലയാളി യുവാക്കൾ
മഹാരാഷ്ട്രയിലെ മലഞ്ചെരിവിൽ കുടുങ്ങിയയാളെ രക്ഷിച്ച് മലയാളി യുവാക്കൾ
Share  
എഴുത്ത്

News desk

2026 Aug 13, 08:53 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പേരാമ്പ്ര: മഹാരാഷ്ട്രയിലെ മാതേരാൻ ഹിൽ റെയ്ഞ്ചിലുള്ള പെബ് ഫോർട്ടിലേക്കുള്ള ട്രെക്കിങ്ങിനിടെ ചെങ്കുത്തായ ചെരിവിൽ കുടുങ്ങിയ യാത്രക്കാരന് രക്ഷകരായി മലയാളി യുവാക്കളുടെ സംഘം. പേരാമ്പ്ര, വടകര സ്വദേശികളായ ഏഴു യുവാക്കളാണ് 2,100 അടി ഉയരമുള്ള അപകടകരമായ മലഞ്ചെരിവിൽ കുടുങ്ങിയ മലയാളി യുവാവിനെ സുരക്ഷിതമായി കരയ്ക്കേറ്റിയത്. മാതേരാനിലെ റിവേഴ്‌സ് വാട്ടർഫോൾസും പെബ് ഫോർട്ടും കാണാനെത്തിയതായിരുന്നു ഈ യാത്രാസംഘം.


​ട്രെക്കിങ് നടത്തുന്നതിനിടെ ദമ്പതിമാരുടെ ബാഗ് കുരങ്ങൻ തട്ടിയെടുത്ത് താഴേക്ക് പോയതിനെ തുടർന്ന് ബാഗ് വീണ്ടെടുക്കാൻ പിറകെയിറങ്ങിയ ഭർത്താവാണ് അപകടത്തിൽപ്പെട്ടത്. കുരങ്ങനെ പിന്തുടർന്ന് കൂടുതൽ താഴേക്ക് ഇറങ്ങിയതോടെ ഇദ്ദേഹത്തിന് മുന്നോട്ടേക്കോ തിരികെ മുകളിലോട്ടേക്കോ നീങ്ങാൻ കഴിയാത്ത അവസ്ഥയായി. വഴിയിൽ പരിഭ്രാന്തയായി കരഞ്ഞുനിൽക്കുകയായിരുന്ന ഭാര്യയെ കണ്ടതോടെയാണ് മലയാളി യുവാക്കൾ വിവരം അറിയുന്നതും ഉടൻതന്നെ രക്ഷാപ്രവർത്തനത്തിന് മുതിർന്നതും.


​വഴുക്കലുള്ള പാറകളിൽ അപകടകരമായി പിടിച്ചുനിന്ന ഇയാളെ പേരാമ്പ്ര സ്വദേശി സി.കെ. ജിജിൽ, കൈനാട്ടി സ്വദേശി വിഷ്‌ണു പ്രദീപ്, ഒപ്പമുണ്ടായിരുന്ന മറ്റൊരു മലയാളി യുവാവ് എന്നിവർ ചേർന്ന് താഴേക്കിറങ്ങി കൈ കോർത്തുപിടിച്ച് മുകളിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. പ്രണവ്, ജിതിൻ, ഹനീൻ, അദ്വൈദ്, അഖിൽ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. വഴുക്കലുള്ള പാറകളും ചെങ്കുത്തായ താഴ്ചയുമുള്ള പെബ് ഫോർട്ടിൽ കാലൊന്ന് തെറ്റിയാൽ വൻ അപകടമാണ് സംഭവിക്കുക.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU