തിക്കോടി: അന്താരാഷ്ട്ര ശാസ്ത്ര റാങ്കിങ് ഏജൻസിയായ 'സൈ റാങ്കിങ്' പുറത്തിറക്കിയ ലോകത്തിലെ മികച്ച അഞ്ചു ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ തിക്കോടി സ്വദേശി ഡോ. കെ.കെ. ബിനീഷ് ഇടംനേടി. നിലവിൽ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ഇസെഡ്.എസ്.ഐ.) ചെന്നൈ മറൈൻ ബയോളജി റീജണൽ സെന്ററിൽ സയന്റിസ്റ്റ് - ഇ ആയി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, സമുദ്രജീവികളുടെ വൈവിധ്യവും വർഗീകരണവും സംബന്ധിച്ച ഗവേഷണങ്ങളിലൂടെ ഇന്ത്യൻ സമുദ്ര ജൈവശാസ്ത്ര മേഖലയ്ക്ക് മികച്ച സംഭാവനകളാണ് നൽകിയിട്ടുള്ളത്. 28 പുതിയ മത്സ്യവർഗങ്ങളെ കണ്ടെത്തുന്നതിലും നിർണായക പങ്കുവഹിച്ചു.
കുസാറ്റിൽ നിന്ന് സമുദ്രജീവശാസ്ത്രത്തിൽ ബിരുദം നേടിയ ഡോ. ബിനീഷ്, സി.എം.എഫ്.ആർ.ഐ., എൻ.ബി.എഫ്.ജി.ആർ. എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പി.എച്ച്.ഡി. പൂർത്തിയാക്കിയത്. രണ്ട് പുസ്തകങ്ങളും 15 പുസ്തക അധ്യായങ്ങളും 210-ലധികം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ സ്രാവുകളുടെയും തിരണ്ടികളുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട് 200-ലധികം സ്പീഷീസുകളുടെ ഐ.യു.സി.എൻ. റെഡ് ലിസ്റ്റ് വിലയിരുത്തലിൽ പങ്കാളിയായ അദ്ദേഹം വിവിധ അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നു.
ഡോ. ബിനീഷിന്റെ ശാസ്ത്രസംഭാവനകളെ മാനിച്ച് ആഴക്കടൽ ലോബ്സ്റ്റർ, കൊറൽ റീഫ് മത്സ്യം തുടങ്ങിയ മൂന്ന് സമുദ്രജീവികൾക്ക് അദ്ദേഹത്തിന്റെ പേര് (ബിനീഷി) നൽകി ആദരിച്ചിട്ടുണ്ട്. കിണറ്റുംകര കുമാരന്റെയും നാരായണിയുടെയും മകനാണ്. പി. സരയു ആണ് ഭാര്യ. ഡ്രോണ, ഹിമപാർവതി എന്നിവരാണ് മക്കൾ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































