'വിക്രം ഒന്ന്' ദൗത്യത്തിലെ അഭിമാനപങ്കാളിയായി മലയാളി ശാസ്ത്രജ്ഞൻ അജിൻഘോഷ്

'വിക്രം ഒന്ന്' ദൗത്യത്തിലെ അഭിമാനപങ്കാളിയായി മലയാളി ശാസ്ത്രജ്ഞൻ അജിൻഘോഷ്
'വിക്രം ഒന്ന്' ദൗത്യത്തിലെ അഭിമാനപങ്കാളിയായി മലയാളി ശാസ്ത്രജ്ഞൻ അജിൻഘോഷ്
Share  
എഴുത്ത്

News desk

2026 Aug 10, 08:22 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

നടുവണ്ണൂർ: ഇന്ത്യയുടെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റായ 'വിക്രം ഒന്ന്' ദൗത്യത്തിന്റെ വിജയത്തിനു പിന്നിൽ ശ്രദ്ധേയമായ പങ്കുവഹിച്ച് നടുവണ്ണൂർ 'ഗോകുലം' സ്വദേശിയായ അജിൻഘോഷ് (38). റോക്കറ്റിന്റെ റോൾ കൺട്രോൾ സിസ്റ്റം എൻജിൻ സംവിധാനങ്ങളുടെ രൂപകല്പന മുതൽ ഫ്ളൈറ്റ് യോഗ്യതാനിർണയം വരെയുള്ള നിർണായക ഘട്ടങ്ങളിലും, നാലാം സ്റ്റേജിലെ എൻജിൻ സംവിധാനങ്ങളുടെ ഡിസൈൻ, വികാസം, പരിശോധന എന്നിവയിലും ഇദ്ദേഹം പങ്കാളിയായി. നിലവിൽ ഭാവിയിലേക്കുള്ള ക്രയോജനിക് എൻജിൻ രൂപകല്പന ചെയ്യുന്ന ടീമിന്റെ ലീഡറും റൂട്ട് എയ്റോ സ്പെയ്‌സിലെ ഗ്രീൻ പ്രൊപ്പൽഷൻ വികസനവിഭാഗം തലവനുമാണ് ഇദ്ദേഹം.


​ഇന്ത്യയുടെ ആദ്യ ക്രയോജനിക് എൻജിൻ വികസിപ്പിക്കുന്നതിൽ പദ്മശ്രീ ജ്ഞാനഗാന്ധിക്കൊപ്പം പ്രവർത്തിച്ച അനുഭവസമ്പത്തുള്ള അജിൻഘോഷ്, കോക്കല്ലൂർ ഗവ. എച്ച്.എസ്.എസിലെ പഠനത്തിനു ശേഷം തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബി.ടെകും ട്രിച്ചി എൻ.ഐ.ടി.യിൽനിന്ന് തെർമൽ എൻജിനിയറിങ്ങിൽ എം.ടെകും പൂർത്തിയാക്കി. തുടർന്ന് ഐ.ഐ.എസ്.ടി.യിലെ ഗവേഷണ പരിചയത്തോടെയാണ് സ്വകാര്യ ബഹിരാകാശ മേഖലയിലേക്ക് എത്തിയത്. എ.എം. കുമാരന്റെയും ടി.കെ. കോമളയുടെയും മകനാണ്. ഇതേ സ്ഥാപനത്തിലെ ക്വാളിറ്റി എൻജിനിയറായ അമൃത പവിത്രനാണ് ഭാര്യ. മകൾ: ആഗ്നേയ.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU