മനസ്സിലെ മാലിന്യങ്ങളകറ്റാൻ പ്രാർത്ഥനയ്ക്ക് കഴിയും: സ്വാമി ശുഭാംഗാനന്ദ

മനസ്സിലെ മാലിന്യങ്ങളകറ്റാൻ പ്രാർത്ഥനയ്ക്ക് കഴിയും: സ്വാമി ശുഭാംഗാനന്ദ
മനസ്സിലെ മാലിന്യങ്ങളകറ്റാൻ പ്രാർത്ഥനയ്ക്ക് കഴിയും: സ്വാമി ശുഭാംഗാനന്ദ
Share  
സജിത്ത് നാരായണൻ   മാഹി എഴുത്ത്

സജിത്ത് നാരായണൻ മാഹി

2026 May 10, 09:20 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

മനസ്സിലെ മാലിന്യങ്ങളകറ്റാൻ പ്രാർത്ഥനയ്ക്ക് കഴിയും

: സ്വാമി ശുഭാംഗാനന്ദ

മാഹി: പ്രാർത്ഥിക്കുന്ന മനസ്സിനെ ഒഴുകുന്ന നദിയോടാണ് ഉപമിക്കാറുള്ളതെന്നും, ഉള്ളിലെ മാലിന്യങ്ങളെ ഒഴുക്കിക്കളയാൻ പ്രാർത്ഥനയിലൂടെ സാധിക്കുമെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ചെയർമാൻ സ്വാമി ശുഭാംഗാനന്ദ പ്രസ്താവിച്ചു. മാഹി ഇ. വത്സരാജ് സിൽവർ ജൂബിലി ഹാളിൽ ഗുരുധർമ്മ പ്രചരണ സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശ്രീ ശാരദാ പ്രതിഷ്ഠാ വാർഷികവും ശ്രീനാരായണ ധർമ്മമീമാംസ പരിഷത്തും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈശ്വരചിന്ത കൊണ്ട് അർത്ഥമാക്കുന്നത് മനസ്സിനെ ശുചീകരിക്കാനും പവിത്രീകരിക്കാനുമാണ്. ദൈവത്തിനും ദേവാലയത്തിനുമപ്പുറമാണ് മനുഷ്യരെന്ന് ശ്രീനാരായണ ഗുരു ലോകത്തെ പഠിപ്പിച്ചു. ജ്ഞാനത്തിന്റെ പാതയിലേക്ക് മനുഷ്യരെ നയിക്കാനാണ് അറിവിന്റെ ദേവതയായ ശാരദാംബയെ പ്രതിഷ്ഠിച്ചത്. അറിവ് ലഭിച്ചു കഴിഞ്ഞാൽ എല്ലാ ദുരിതങ്ങൾക്കും അറുതിയാകുമെന്ന് ഗുരു വിശ്വസിച്ചിരുന്നു. ജനനീ നവരത്നമഞ്ജരി എന്ന കൃതി ശാരദാ പ്രതിഷ്ഠയിലൂടെ ലക്ഷ്യമിട്ടതെന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. ഈശ്വര ചിന്തയിലധിഷ്ഠിതമായ ജീവിതത്തിലൂടെ മാത്രമേ മനുഷ്യ മനസ്സിനെ നിർമ്മലമാക്കാനാവൂ. കല്ല് മുതൽ കണ്ണാടി വരെ പ്രതിഷ്ഠിച്ചുകൊണ്ട് ശാസ്ത്രീയ വീക്ഷണത്തിലൂടെ ആത്മീയ ദർശനത്തിന്റെ ഔന്നത്യം അദ്ദേഹം നമുക്ക് കാട്ടിത്തന്നു. പ്രാപഞ്ചിക വിഷയങ്ങളിൽ നിന്ന് ഒളിച്ചോടാതെ സമൂഹത്തോടൊപ്പം സഞ്ചരിച്ച ഋഷിവര്യനാണ് മഹാഗുരുവെന്നും സ്വാമികൾ ചൂണ്ടിക്കാട്ടി.

capture_1778428153

റോഡിലൂടെ നടക്കാൻ മൃഗങ്ങൾക്കുണ്ടായിരുന്ന സ്വാതന്ത്ര്യം പോലും പിന്നോക്ക വിഭാഗത്തിനില്ലാതിരുന്ന ഒരു കാലഘട്ടത്തെയാണ് ഗുരു നിർമ്മാർജ്ജനം ചെയ്തതെന്ന് ചടങ്ങിൽ സംസാരിച്ച നിയുക്ത മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ പറഞ്ഞു.


ഗുരു മയ്യഴി സന്ദർശിക്കുമ്പോൾ ഫ്രഞ്ച് ഭരണമായിരുന്നു. മയ്യഴിക്കാർക്ക് അവർ നൽകിയ തുല്യമായ അവകാശവും സ്വാതന്ത്ര്യവും നേരിൽക്കണ്ട ഗുരു ഏറെ സന്തുഷ്ടനായിരുന്നു. മാഹിക്ക് അയിത്തവും അനാചാരങ്ങളും അന്യമായിരുന്നുവെന്നത് ഗുരുവിനെ ഏറെ സന്തോഷിപ്പിച്ചിരുന്നുവെന്നും അശോക് കുമാർ അനുസ്മരിച്ചു.

ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡണ്ട് സി.കെ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. രവീന്ദ്രൻ പൊയിലൂർ, വി.പി. ദാസൻ, എം.കെ. രാജീവൻ, ശാന്താ സുരേന്ദ്രൻ, ജയചന്ദ്ര ബോസ്, സരള ടീച്ചർ, മനോജൻ കല്ലായി, പി.ജെ. ബിജു, ഷൈന പ്രമോദ്, സവിത രവീന്ദ്രൻ, പി.കെ. ഗൗരി ടീച്ചർ, മന്മഥൻ മുണ്ടപ്പാക്കൻ, പി.കെ. രമ ടീച്ചർ, എം. ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു. കേന്ദ്രസമിതി അംഗം സജിത് നാരായണൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് പി.സി. ദിവാനന്ദൻ നന്ദിയും പറഞ്ഞു.

capture_1778428153

മനസ്സിലെ മാലിന്യങ്ങളകറ്റാൻ പ്രാർത്ഥനയ്ക്ക് കഴിയും

: സ്വാമി ശുഭാംഗാനന്ദ

ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കണ്ടാലും 

https://www.youtube.com/watch?v=HnIzZC3S-O4

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w