ആധുനിക കൃഷിയുമായി ഒരാൾ :സുരേഷ് മുതുകുളം

ആധുനിക കൃഷിയുമായി ഒരാൾ :സുരേഷ് മുതുകുളം
ആധുനിക കൃഷിയുമായി ഒരാൾ :സുരേഷ് മുതുകുളം
Share  
സുരേഷ് മുതുകുളം എഴുത്ത്

സുരേഷ് മുതുകുളം

2026 May 09, 06:04 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ആധുനിക സാങ്കേതികവിദ്യയുടെ പിൻബലത്തോടെ വർഷം മുഴുവൻ ഉയർന്ന വിളവും ലാഭവും ഉറപ്പാക്കുന്ന നൂതന കൃഷി സമ്പ്രദായം വിജയകരമായി പ്രാവർത്തികമാക്കി തിരുവനന്തപുരം സ്വദേശി.


ഹൈടെക് ഫാമിങ്

ഹൈടെക് ഫാമിങ് എന്ന ആധുനിക കൃഷിസങ്കേതത്തിന്റെ പ്രയോക്താവാണ് തിരുവനന്തപുരത്തു കുളത്തൂർ താമസിക്കുന്ന സിസിൽ ചന്ദ്രൻ. ഏറ്റവും വിസ്തൃതി കുറഞ്ഞ സ്ഥലത്തും ആധുനിക സാങ്കേതികവിദ്യയുടെ പിൻബലത്തോടെ വർഷം മുഴുവൻ ഉയർന്ന വിളവും ലാഭവും ഉറപ്പാക്കുന്ന നൂതന കൃഷി സമ്പ്രദായം വിജയകരമായി പ്രാവർത്തികമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. സംസ്ഥാനത്തെ ഏറ്റവും മികച്ച ഹൈടെക് കർഷകനുള്ള സർക്കാരിന്റെ പുരസ്കാരവും ലഭിച്ചു.


ജീവിതത്തിൽ വഴിത്തിരിവായത് ഏകദേശം ഒരു ഏക്കറോളം വരുന്ന സ്ഥലത്ത് പോളിഹൗസ് തീർത്തതാണ്. അതിൽ സാലഡ് വെള്ളരി, കാപ്സിക്കം, പാവൽ, വെണ്ട, കാബേജ്, ബ്രോക്കോളി, ബീറ്റ്റൂട്ട്, പടവലം, മുളക്, പയർ തുടങ്ങി ഒരു പറ്റം വിളകളുടെ വൈവിധ്യമാർന്ന വിളവിന്യാസം യാഥാർത്ഥ്യമാക്കിയതുമാണ് അദ്ദേഹം പറയുന്നതു. 10 ഏക്കർ സ്ഥലത്തെ നെൽകൃഷി ഭംഗിയായി തുടരുന്നതോടൊപ്പം, കുളത്തൂർ നെല്ലിക്കോണം പുരലായിൽ തരിശിട്ടിരുന്ന 25 ഏക്കർ സ്ഥലത്തുകൂടി പുതുതായി നെൽകൃഷിയിറക്കി. ഒപ്പം ഒരേക്കറിൽ കപ്പയും മൂന്ന് ഏക്കറിൽ വാഴയും ഉണ്ട്. കാലികൾക്കുള്ള തീറ്റപ്പുല്ലാണ് മറ്റൊരു മൂന്ന് ഏക്കറിലെ മുഖ്യവിള.


പോളിഹൗസ്

മണ്ണ് നന്നായി കിളച്ചു പരുവപ്പെടുത്തി ആവശ്യത്തിന് ചാണകപ്പൊടിയും കണ്ണിമരകോമ്പസ്റ്റും ചേർത്ത് റോട്ടവേറ്റർ കൊണ്ട് മണ്ണ് നന്നായി ഇളക്കി പുളിപ്പൊടിയാക്കുക. തുടർന്ന് ഫ്ലഷ് ലിവ്സ് വെള്ളം നനയ്ക്കും. ഫോർമാൽഡിഹൈഡ് പരി ചരണം നടത്തി, യു.വി. ഷീറ്റില്ലു മൂടുന്നു. ഏഴു ദിവസം കഴിയുമ്പോൾ വെള്ളമൊഴിച്ചു മണ്ണിലെ ഫോർമാൽഡിഹൈഡ് അംശം കഴുകിക്കളയും. എന്നിട്ട് മണ്ണ് വീണ്ടും കിളച്ചൊരുക്കുക. ഒരു ചതുരശ്ര മീറ്ററിന് ഒരു കിലോ വീതം കപ്പലണ്ടിപിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക്, ഉമിത്തീീൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ മണ്ണിൽ ചേർത്ത് ട്രൈക്കോഡെർമയുടെ കൂടെ കലർത്തി തടമൊരുക്കി നടീൽ തുടങ്ങും. തുള്ളിനനയ്ക്കായി ഓരോ വിളയ്ക്കും ആവശ്യമായ വിധമാണ് ഡ്രിപ്പ് ലൈനുകൾ ക്രമീകരിച്ചത്. ഓരോ വരിക്കും 30 മീറ്റർ നീളമുണ്ടാകും. ഉദാ. കാപ്സിക്കത്തിനാണെങ്കിൽ 45 സെന്റിമീറ്റർ അകലത്തിലാണ് ഡ്രിപ്പ് ലൈൻ ഇട്ടു പ്രത്യേക വാൻഡുകളും ഘടിപ്പിച്ചിട്ടുള്ളത്.


നിയന്ത്രണം മൊബൈൽഫോണിലൂടെ

ഓട്ടോമേഷൻ സാങ്കേതികവിദ്യയിലൂടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതാണ് പോളി ഹൗസിന്റെ ഏറ്റവും വലിയ സവിശേഷതയും നേട്ടവും. സി-ഡാക്കിന്റെ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. പോളിഹൗസിൽ സ്ഥാപിച്ച സെൻസർ യൂണിറ്റ് വഴിയാണ് നിയന്ത്രണം. ഇതിലൂടെ വെള്ളം, വായു, താപനില, ആർദ്രത എന്നിവയെല്ലാം ക്രമീകരിക്കാം. മൊബൈൽ ഫോണിലെ ആപ്പിലൂടെ ഇവയെല്ലാം അറിയാനും നിയന്ത്രിക്കാനും കഴിയും. ഇവയിൽ എന്തെങ്കിലും കുറവു വന്നാൽ അപ്പോൾ തന്നെ മുന്നറിയിപ്പ് വരും. അതനുസരിച്ച് പ്രശ്നം പരിഹരിക്കാം. തുറസായ കൃഷിയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറച്ചു വെള്ളം മാത്രമേ പോളിഹൗസ് കൃഷിയിൽ ഉപയോഗിക്കുന്നുള്ളൂ.


ആദായത്തിൽ മുൻപൻ സാലഡ് വെള്ളരി

പോളിഹൗസ് കൃഷിയിൽ മികച്ച ആദായം സാലഡ് വെള്ളരിയിൽ നിന്നാണ് കിട്ടുന്നത്. മൾട്ടിസ്റ്റാർ, വലന്റ് സ്റ്റാർ എന്നീ ഇനങ്ങളാണ് മാതൃകാ കൃഷി ചെയ്യുന്നത്. പോളിഹൗസിൽ ഒരു വള്ളിക്ക് എട്ടു കിലോ വരെ കിട്ടുന്നു. 15 സെന്റീമീറ്ററിൽ ഏകദേശം എട്ട് ടണ്ണിലധികം വിളവ് കിട്ടും. ഇതുപോലെ 15 സെന്റിലെ പോളിഹൗസ് കാപ്സിക്കം കൃഷിയിൽനിന്ന് എട്ടു ടണ്ണോളം കാപ്സിക്കവും കിട്ടുന്നു. ആയിരം ചുവട് കാപ്സിക്കമാണ് നട്ടിരിക്കുന്നത്. ഒരു കിലോ കാപ്സിക്കത്തിന് 150 മുതൽ 200 രൂപ നിരക്കിൽ വിറ്റുപോകാറുണ്ട്.


സാലഡ് വെള്ളരി കിലോയ്ക്ക് 50 രൂപ നിരക്കിലും ഇവയുമായി താരതമ്യം ചെയ്യുമ്പോൾ പോളിഹൗസിലെ പയർകൃഷി അത്ര ആദായമല്ല. എങ്കിലും 15 സെന്റിലെ പയറിൽ നിന്ന് 2-2.5 ലക്ഷം രൂപയോളം പയർ കിട്ടുന്നുണ്ട്. പാവൽ ഇതിനുള്ളിൽ ടൂ ടയർ രീതിയിലാണ് വളർത്തുന്നത്. പാവലിനു താഴെ വള്ളിവിശി വളർത്താൻ വിട്ടിട്ട് അതിനു മുകളിലായി കെട്ടിയൊരുക്കിയ ഇലക്കറി വിളകളും വളർത്തുന്നു. സ്പിനാച്ച്, ലെറ്റൂസ്, ബ്രോക്കോളി, റാഡിഷ്, ബീറ്റ്റൂട്ട് എന്നിവ ഇത്തരത്തിൽ 'ലോ ഫ്ലോർ' വിളകളാണ്. 45 ദിവസം കൊണ്ട് ഇവ വിളവെടുക്കാനും ആദായം നേടാനും കഴിയും.


ഉപസംരംഭങ്ങളുടെ മികവ്

ആട്, പശു, കോഴി, താറാവ് തുടങ്ങിയവയും വളർത്തുന്നുണ്ട്. പാലിനു പുറമെ പാലുമായി ബന്ധപ്പെട്ട അനുബന്ധ ഉല്പന്നങ്ങളിൽനിന്ന് വരുമാനവും ഉണ്ടാക്കുന്നുണ്ട്. കൂടാതെ ചാണകം ഉണക്കി പാക്കറ്റുകളിലാക്കി വിൽക്കുന്നു. പശുത്തൊഴുത്തിൽ വെച്ചുതന്നെ ചാണകം ഉണക്കിപ്പൊടിച്ച് വിൽക്കുന്നതിന് പ്രത്യേക യന്ത്രവും ഉപയോഗിക്കുന്നുണ്ട്. കറിക്കോഴി, സ്വർണ്ണധാര കോഴികൾ എന്നിവയും വളർത്തുന്നുണ്ട്. കോഴി വളർത്തൽ യൂണിറ്റിൽ നിന്ന് പ്രതിദിനം നല്ലൊരു വരുമാനവും ലഭിക്കുന്നുണ്ട്.

വിവരങ്ങൾക്ക്: 8330025215


ഇൻക്യൂബേറ്റർ

മുട്ട വിരിയിക്കുന്നതിനാവശ്യമായ ഇൻക്യൂബേറ്ററും സിസിൽ നിർമ്മിച്ചിട്ടുണ്ട്. 10000 കോഴിക്കുഞ്ഞുങ്ങളെ ഒരേസമയം വിരിയിക്കാൻ ഇതിലൂടെ സാധിക്കുന്നു. കൂടാതെ കോഴിയുടെ ഉത്പാദനക്ഷമമാണോ അല്ലയോ എന്ന് തിരിച്ചറിയാനുള്ള സ്കാനറും നിർമ്മിച്ചിട്ടുണ്ട്. 15 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ കഴിവുള്ള മഴവെള്ള സംഭരണിയിൽ മീൻ വളർത്തുന്നുണ്ട്. 5000-ത്തിലധികം ഗിഫ്റ്റ് തിലാപ്പിയകളെയാണ് ഇവിടെ വളർത്തുന്നത്. ആറു മുതൽ എട്ടുമാസം വരെ വളർച്ചയെത്തിയ ഇവയിൽ നിന്ന് മിതമായ ലാഭം ലഭിക്കുന്നു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w