മയ്യഴി പുഴയിൽ കാർ വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മയ്യഴി പുഴയിൽ കാർ വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
മയ്യഴി പുഴയിൽ കാർ വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Share  
2026 Apr 20, 09:23 PM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മാഹി: മയ്യഴി പുഴയിൽ കക്കടവ് പരിസരത്ത് കാർ പുഴയിലേക്ക് മറിഞ്ഞു. പാത്തിക്കൽ ബോട്ട് ജെട്ടിക്ക് സമീപമാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരെയും നാട്ടുകാർ തക്കസമയത്ത് രക്ഷപ്പെടുത്തിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

കെ.എൽ. 58 യു 3552 (KL 58 U 3552) നമ്പറിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.

പെരിങ്ങാടി കല്ലിലാണ്ടി പള്ളിക്ക് സമീപം 'അപ്‌നാസി'ൽ അൻവറിന്റേതാണ് ഈ കാർ.

 അപകടസമയത്ത് കാർ ഓടിച്ചിരുന്ന മുഹമ്മദ് റാഫിയും ഉടമ അൻവറുമാണ് വാഹനത്തിലുണ്ടായിരുന്നത്.

പുഴയിൽ വീണ കാറിൽ നിന്നും യാത്രക്കാരെ നാട്ടുകാർ ഉടൻ തന്നെ സാഹസികമായി പുറത്തെടുക്കുകയായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം. പുഴയിൽ വീണ കാർ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പ്രദേശവാസികളുടെയും അധികൃതരുടെയും നേതൃത്വത്തിൽ നടന്നു വരുന്നു.

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N