ചെറായിയിൽ ബീച്ച് ടൂറിസം 'ചിൽ ' മോഡിൽ

ചെറായിയിൽ ബീച്ച് ടൂറിസം 'ചിൽ ' മോഡിൽ
ചെറായിയിൽ ബീച്ച് ടൂറിസം 'ചിൽ ' മോഡിൽ
Share  
2026 Apr 13, 08:35 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ചെറായി: മധ്യവേനൽ അവധിയായതോടെ ചെറായി ബീച്ചിലേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹം. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത നിലനിൽക്കുന്നുണ്ടെങ്കിലും പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ വേനൽച്ചൂടുപോലും അവഗണിച്ചാണ് സഞ്ചാരികൾ എത്തുന്നത്. കടലും കായലും ചേർന്നുകിടക്കുന്ന പ്രകൃതിരമണീയമായ ചെറായി ബീച്ചിലേക്ക് ഒഴിവുദിവസങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നത്. വൃത്തിയുള്ളതും ശാന്തവുമാണ് ചെറായിയുടെ കടൽത്തീരം. കേരളത്തിൽനിന്നുള്ള നിരവധി പേർ ഇവിടെ എത്താറുണ്ട്. സൂര്യാസ്ത‌മയം കാണുന്നതിനടക്കം സഞ്ചാരികളുടെ പ്രവാഹമാണ്. വൈപ്പിൻകരയിലെ മറ്റ് ബീച്ചുകളിലും മധ്യവേനലവധിയാകുന്നതോടെ തിരക്ക് വർധിക്കും. ചെറായി ബീച്ചിലെത്തുന്നവർക്ക് സമീപ ബീച്ചുകളായ കുഴുപ്പിള്ളി ബീച്ച്, മുനമ്പം മുസിരിസ് ബീച്ച്, കാറ്റാടി ബീച്ച് എന്നിവിടങ്ങളിൽ പോയി വ്യത്യസ്തങ്ങളായ സൗന്ദര്യവും ആസ്വദിക്കാം. മുനമ്പം മുസിരിസ് ബീച്ചിൽ പുലിമുട്ടിലൂടെ നടന്ന് ചീനവലകൾക്കിടയിലൂടെയുള്ള അഴിമുഖവും അസ്‌തമയവും ഭംഗിയായി ആസ്വദിക്കാൻ കഴിയും. ചൂണ്ടയിടാൻ താത്പര്യമുള്ളവർക്ക് നല്ലൊരിടമാണ് മുനമ്പം ബീച്ച്, കുഴുപ്പിള്ളി ബീച്ചിലാകട്ടെ ഇടതൂർന്നുനിൽക്കുന്ന കാറ്റാടിമരങ്ങളും ഇവിടെ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്ന മറ്റ് സൗകര്യങ്ങൾ വേറെയും. കുഴുപ്പിള്ളി ബീച്ചിലെ കടൽപ്പാലമാണ് ഇവിടത്തെ പ്രധാന ആകർഷണം. ഇത്രയൊക്കെ ആസ്വാദനസൗകര്യങ്ങൾ ഉണ്ടെങ്കിലും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത എല്ലാ ബീച്ചുകളിലും നിലനിൽക്കുന്നു. രാത്രിയായാൽ വേണ്ടത്ര വെളിച്ചമില്ലാത്തതാണ് പ്രധാനം.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w