വോട്ടെടുപ്പുകേന്ദ്രത്തിൽ കൗതുകമായി 'കാക്കിയണിഞ്ഞ ഇന്ത്യ'

വോട്ടെടുപ്പുകേന്ദ്രത്തിൽ കൗതുകമായി 'കാക്കിയണിഞ്ഞ ഇന്ത്യ'
വോട്ടെടുപ്പുകേന്ദ്രത്തിൽ കൗതുകമായി 'കാക്കിയണിഞ്ഞ ഇന്ത്യ'
Share  
2026 Apr 10, 08:36 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പുത്തൂർ :ജനാധിപത്യോത്സവത്തിനു കാവലാളാകാൻ 'ഇന്ത്യ'യും. കൈതക്കോട് മാർ ബസേലിയോസ് സ്‌കൂളിൽ വോട്ടു ചെയ്യാനെത്തിയവരാണ് കാക്കിയിട്ട 'ഇന്ത്യ'യെ കണ്ടത്. സ്കൂളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 'ഇന്ത്യ' എന്ന പോലീസ് ഉദ്യോഗസ്ഥയാണ് പേരുകൊണ്ട് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത്.


തൃശ്ശൂർ കൊരട്ടി കിണറ്റിങ്കൽ വീട്ടിൽ കരാറുകാരനായ നെൽസന്റെയും ബ്യൂട്ടി പാർലർ നടത്തുന്ന സൈജിയുടെയും മകളാണ് ഇന്ത്യ നെൽസൺ (28). സഹോദരൻ്റെ പേരും വ്യത്യസ്തമാണ് ഇന്ത്യൻ(ഇന്ത്യൻ നെൽസൺ), അദ്ദേഹം അധ്യാപകനാണ്.


ആറുവർഷമായി ഇന്ത്യ പോലീസിൽ പ്രവേശിപ്പിച്ചിട്ട്, തീർന്നില്ല ഇന്ത്യ വിൽസന്റെ വിശേഷങ്ങൾ. കേരള പോലീസ് വനിതാ ബാസ്കറ്റ് ബോൾ ടീമിൻ്റെ ക്യാപ്റ്റനാണ് നിലവിൽ. ദേശീയ മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. സ്പോർട്സ് ക്വാട്ടയിലാണ് ജോലിയിൽ പ്രവേശിച്ചത്. എവിടെ എത്തിയാലും തൻ്റെ പേര് ശ്രദ്ധിക്കപ്പെടും. അതിൽ അഭിമാനിക്കുന്നു.


ഈ പേര് നൽകിയതിൽ അച്ഛനോടും അമ്മയോടും വലിയ കടപ്പാടുണ്ട്. രാജ്യത്തിൻ്റെ പേരിൽ അറിയപ്പെടുന്നതിനപ്പുറം ഒരു സന്തോഷമുണ്ടോയെന്ന് കേരള ആംഡ് പോലീസ് ഒന്നാം ബറ്റാലിയനിലെ ഹവിൽദാറായ ഇന്ത്യ ചോദിക്കുന്നു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU