പുനർജനിച്ച് താരഗിരി

പുനർജനിച്ച് താരഗിരി
പുനർജനിച്ച് താരഗിരി
Share  
2026 Mar 22, 09:16 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ഇന്ത്യയുടെ പുതിയ സ്റ്റെൽത്ത് ഫ്രിഗേറ്റ് യുദ്ധക്കപ്പലിൽ ബ്രഹ്മോസ് മിസൈൽ അടക്കമുള്ളവ സജ്ജമാക്കി


കൊച്ചി : സമുദ്രങ്ങളിൽ കരുത്തിൻ്റെയും തന്ത്രങ്ങളുടെയും പുതിയ തിരമാലകൾ തീർത്ത് താരഗിരി ഇന്ത്യക്ക് സ്വന്തമാകുന്നു. ഇന്ത്യൻ നാവികസേനയുടെ പുതിയ യുദ്ധക്കപ്പലായ ഐ.എൻ.എസ്. താരഗിരി അടുത്ത മാസം കമ്മിഷൻ ചെയ്യും. ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്‌താന് കനത്ത പ്രഹരം ഏൽപ്പിച്ച ബ്രഹ്മോസ് മിസൈലുകൾ അടക്കമുള്ളവയാണ് താരഗിരിയിൽ സജ്ജീകരിച്ചിരിക്കുന്നത്. പൂർണമായും സ്വയം പര്യാപ്‌തമായ നാവികശക്തിയായി മാറുന്നതിനുള്ള രാജ്യത്തിന്റെ യാത്രയിലെ നിർണായക നീക്കമാണ് താരഗിരിയുടെ വരവ്.


ശത്രുക്കളുടെ റെഡാറുകളിൽ പെടാതെ സഞ്ചരിക്കാൻ കഴിവുള്ള താരഗിരിയുടെ ആയുധശേഷി ലോകോത്തരമാണ്. ദീർഘദൂര ഉപരിതലത്തിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന ബ്രഹ്മോസ് മിസൈലുകളും ഭാരം കുറഞ്ഞ അന്തർവാഹിനി വിരുദ്ധ ടോർപ്പിഡോകളും തദ്ദേശീയ റോക്കറ്റ് ലോഞ്ചറുമെല്ലാം താരഗിരിയിൽ സജ്ജമാക്കിയിട്ടുണ്ട്. സമുദ്രങ്ങളിൽ ശത്രുക്കളുടെ ഭീഷണികളെ നേരിടാനും ഉപരിതല, വായു, അന്തർവാഹിനി വിരുദ്ധ യുദ്ധങ്ങളിൽ മികവ് പുലർത്താനും താരഗിരിക്ക് ശേഷിയുണ്ട്.


ഇന്ത്യയുടെ പ്രോജക്‌ട് 17എ ക്ലാസിലെ നാലാമത്തെ യുദ്ധക്കപ്പലാണ് താരഗിരി. മുംബൈയിലെ മാസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡിൽ നിർമിച്ച ഈ ഫ്രിഗേറ്റ് സംയോജിത ഡീസൽ അല്ലെങ്കിൽ ഗ്യാസ് പ്രൊപ്പൽഷൻ പ്ലാൻ്റ് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഓൺ ബോർഡ് സിസ്റ്റങ്ങളുടെ കാര്യക്ഷമമായ നിയന്ത്രണത്തിനും നിരീക്ഷണത്തിനും ആധുനിക ഇൻ്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റവും താരഗിരിയിലുണ്ട്. 1980 മുതൽ 2013 വരെ ഇന്ത്യൻ നാവികസേനയുടെ ഭാഗമായിരുന്ന പഴയ ലിയാൻഡർ ക്ലാസ് ഫ്രിഗേറ്റായ ഐ.എൻ.എസ്. താരഗിരിയുടെ പുനർജന്മമാണ് ഈ താരഗിരി.


149 മീറ്റർ നീളവും 18 മീറ്റർ വീതിയുമുള്ള കപ്പലിന് 28 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാനാകും. അടുത്ത മാസം മൂന്നിന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ചടങ്ങിലാകും താരഗിരി കമ്മിഷൻ ചെയ്യുക.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur