മഹാഘോഷം, മഹാരാജാസ് വിജയോത്സവം

മഹാഘോഷം, മഹാരാജാസ് വിജയോത്സവം
മഹാഘോഷം, മഹാരാജാസ് വിജയോത്സവം
Share  
2026 Mar 10, 07:10 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊച്ചി : 14 വർഷത്തിനു ശേഷം എം.ജി. സർവകലാശാലാ കലോത്സവജേതാക്കളായ മഹാരാജാസ് കോളേജിലെ വിദ്യാർഥികളുടെ വിജയാഘോഷം നഗരത്തിലെ ആഹ്ളാദക്കാഴ്ചയായി.


തിങ്കളാഴ്ച്‌ച എറണാകുളം മറൈൻ ഡ്രൈവിൽ നിന്നാരംഭിച്ച വിജയാഘോഷയാത്രയിൽ നൂറുകണക്കിന് വിദ്യാർഥികളാണ് അണിനിരന്നത്. നഗരം ചുറ്റിയെത്തിയ ഘോഷയാത്ര കാമ്പസിൽ സമാപിച്ച ശേഷം നടന്ന വിജയസംഗമം ഉദ്ഘാടനം ചെയ്തത് പഴയ മഹാരാജാസ് വിദ്യാർഥി കൂടിയായ ചലച്ചിത്ര സംവിധായകൻ ആഷിഖ് അബുവായിരുന്നു.


കലോത്സവത്തിൽ നേട്ടങ്ങൾ കൊയ്‌ത പ്രതിഭകളെ അദ്ദേഹം അഭിനന്ദിച്ചു. അവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. അദ്ദേഹം തൻ്റെ കാമ്പസ് ഓർമ്മകൾ പങ്കുവെച്ചു.


വിദ്യാർഥികളുടെ കലാപരമായ നേട്ടങ്ങൾക്ക് കരുത്തുപകർന്ന അധ്യാപകരുടെ സാന്നിധ്യം ശ്രദ്ധേയമായി. കോളേജ് സ്റ്റുഡന്റ്സ് ചെയർമാൻ മുഹമ്മദ് അഫ്രിദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ഷജില ബീവി, സ്റ്റാഫ് അഡ്വൈസർ വിനീഷ് കെ.എ.. ആർട്‌സ് ക്ലബ് സെക്രട്ടറി മൃദുൽ, ഗവേണിങ് ബോഡി അംഗം ഡോ. എം.എസ്. മുരളി, ഡോ. കൃഷ്ണപ്രസാദ്, കലോത്സവം സംഘാടക സമിതി കൺവീനർ ജോയൽ ബാബു, മാഗസിൻ എഡിറ്റർ തേജാലക്ഷ്മ‌ി എന്നിവർ സംസാരിച്ചു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU