അങ്ങനെ അവർ സംരംഭകരായി...

അങ്ങനെ അവർ സംരംഭകരായി...
അങ്ങനെ അവർ സംരംഭകരായി...
Share  
2026 Mar 08, 08:24 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

സ്വയംതൊഴിൽ നൽകുന്ന വനിതകളുടെ സൊസൈറ്റി


കാഞ്ഞിരപ്പള്ളി; വീട്ടമ്മമാരെന്ന വിളിപ്പേരിൽ ഒതുങ്ങിപ്പോകാതിരിക്കാൻ തൊഴിലിന്റെ വഴിതേടിയ ഒരുകൂട്ടം വനിതകൾ, ഇന്ന് വെറും തൊഴിലാളികൾ മാത്രമല്ല സംരംഭകരും സൊസൈറ്റിയുടെ ഓഹരി ഉടമകളും കൂടിയാണ്. 55 വനിതകൾ ചേർന്ന് രൂപവത്കരിച്ച അഞ്ചലിപ്പ ലേബറേഴ്സ‌് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് അംഗങ്ങളുൾപ്പെടെ 60 പേർക്ക് സ്വയംതൊഴിൽ നൽകുന്നത്.


ആദ്യഘട്ടത്തിൽ സ്വകാര്യ കമ്പനിയുടെ ഗ്ലൗസുകളുടെ പായ്ക്കിങ്, ഗുണമേന്മ പരിശോധന എന്നിവയാണ് നടന്നുവരുന്നത്. അഞ്ചിലിപ്പ മഡോണ സ്‌കൂളിൻ്റെ രണ്ട് മൂന്ന് മുറികളിലായിട്ടാണ് സൊസൈറ്റിയുടെ പ്രവർത്തനം. ഇത് കൂടുതൽ പേർക്ക് തൊഴിൽ നൽകിക്കൊണ്ട് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ വീട്ടമ്മമാർ.


വിവിധ സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് വനിതകൾക്ക് തൊഴിൽ ഉറപ്പാക്കുകയാണ് സൊസൈറ്റി. താലൂക്കിന് കീഴിലെ വിവിധയിടങ്ങളിൽനിന്നുള്ളവർ സൊസൈറ്റിയുടെ ഭാഗമാണ്.


കഴിഞ്ഞ ഏപ്രിലിൽ കൂട്ടായ്‌മയ്ക്ക് രൂപം നൽകിയത്. പിന്നീട് തൊഴിലാളികളെ ഓഹരിയുടമകളാക്കി ഒക്ടോബറിൽ ലേബറേഴ്സ‌് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായി രജിസ്റ്റർ ചെയ്ത്. ഫാ. ടോണി കുതിരമറ്റം സൊസൈറ്റിയുടെ പ്രമോട്ടറായി പ്രവർത്തിക്കുന്നു. കാഞ്ഞിരപ്പള്ളിയുടെ വികസനത്തിന് ഈ സൊസൈറ്റി പ്രത്യേക സംഭാവന നൽകുമെന്നും ഭാവിയിൽ വ്യവസായമേഖലയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഈ സൊസൈറ്റിക്ക് കഴിയുമെന്നും സൊസൈറ്റിക്ക് നേത്യത്വം നൽകുന്ന പഞ്ചായത്തംഗം ആനിയമ്മ ജോയി പറഞ്ഞു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU