നൂറ്റാണ്ട് പിന്നിടുന്ന ആദർശവിശുദ്ധി. - യു.കെ.എം. അബ്ദുൽ ഗഫൂർ.

നൂറ്റാണ്ട് പിന്നിടുന്ന ആദർശവിശുദ്ധി.     - യു.കെ.എം. അബ്ദുൽ ഗഫൂർ.
നൂറ്റാണ്ട് പിന്നിടുന്ന ആദർശവിശുദ്ധി. - യു.കെ.എം. അബ്ദുൽ ഗഫൂർ.
Share  
2026 Feb 10, 07:52 PM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

'ആദർശവിശുദ്ധി നൂറ്റാണ്ടുകളിലൂടെ...' എന്ന പ്രമേയത്തിൽ രണ്ടുവർഷമായി നടന്നുവന്ന, സമസ്ത കേരളാ ജംഇയ്യതുൽ ഉലമാ(SKJU)യുടെ ശതാബ്ദിയാഘോഷ പരിപാടികൾക്ക് കാസറഗോഡ് ജില്ലയിലെ കുണിയയിൽ ഇന്നു നടന്ന അന്താരാഷ്ട്ര സമ്മേളനത്തോടെ പരിസമാപ്തിയായിരിക്കുകയാണ്.


കേരളാമുസ്ലിംകളുടെ ആധികാരിക പരമോന്നത പരമാധികാര പണ്ഡിതസഭയുടെ പേരാണ് സമസ്തയെന്ന ചുരുക്കപ്പേരിൽ പറയപ്പെടുന്ന സമസ്ത കേരളാ ജംഇയ്യതുൽ ഉലമായെന്നത്.

1926 മുതലുള്ള നൂറു സംവത്സരക്കാലത്തെ സമസ്തയുടെ ചരിത്രമെന്നത് സമുദായത്തിൻ്റെ നാനാവിധമായ പുരോഗമനത്തിൻ്റെ ചരിത്രം കൂടിയാണ്.

ലബ്ദപ്രതിഷ്ടരായആലിമുകളാൽസൂക്ഷ്മതയിൽഅസ്ഥിവാരമിടപ്പെട്ടതുംഊട്ടിവളർത്തപ്പെട്ടതുമായഒരുആത്മീയസംഘടനയുംആദർശപ്രസ്ഥാനവുമാണ് സമസ്തയെന്നത്. അതിനാൽ ആദർശത്തിലും ആശയത്തിലും അടിസ്ഥാനപരമായി ഒരുകാലത്തും സമസ്തക്ക് വിട്ടുവീഴ്ച്ചയുണ്ടായി രിക്കില്ല. വിശ്വാസദൃഢതയുള്ളവരായ ഉമറാഉകൾ എല്ലാ കാലത്തും താങ്ങും തണലുമായി സമസ്തയുടെ ഉലമാഇനൊപ്പം നിന്നു. കേരളീയ മുസ്ലിം ഉമ്മതിൻ്റെ വളർച്ചയെ അത് ത്വരിതഗതിയിലാക്കി.

ആ ഉലമാഅ്-ഉമറാഅ് കൂട്ടുകെട്ടും പാരസ്പര്യവും ദൂരവ്യാപകമായ സദ്ഫലങ്ങൾ നമ്മുടെ സമൂഹത്തിലുണ്ടാക്കി.



whatsapp-image-2026-02-09-at-8.10.24-pm

ഇസ്ലാമിനോ മുസ്ലിംകൾക്കോ എതിരായിട്ടുള്ളതോ സമകാലികമായിട്ടുള്ളതോ ആയ ഏതു വിഷയങ്ങളിലും അതതു കാലത്തിനനുസരിച്ച് സമസ്ത നിലപാട് സ്വീകരിച്ചിട്ടുണ്ട്.

പ്രതിരോധിക്കേണ്ടതിനെയെല്ലാം പ്രതിരോധിച്ചിട്ടുണ്ട്.

സ്ഥാപകലക്ഷ്യങ്ങളിൽ നിന്നു വ്യതിചലിക്കാതെയായിരുന്നു എന്നും സമസ്ത പ്രവർത്തിച്ചത്.


whatsapp-image-2026-02-09-at-8.10.42-pm-(1)

പ്രബോധനത്തിൻ്റെ മേഖലയിൽ കാലികമായ ഇടപെടലുകൾ തന്നെയാണ് എന്നും സമസ്ത നടത്തിയത്.സ്വന്തം ആശയാദർശത്തിൽ 

വിട്ടുവീഴ്ച്ച ചെയ്യാതെത്തന്നെരാജ്യത്തിൻ്റെയും സമുദായത്തിൻ്റെയും വിശാലതാൽപ്പര്യങ്ങളോടൊപ്പം നിൽക്കാൻസമസ്തക്ക് സാധിച്ചു. 

സമസ്തയുടെ ഇടപെടലുകൾ ദേശീയതലത്തിലേക്കുകൂടി വ്യാപിച്ചുവരുന്നത് കൂടുതൽ ആശാവഹമാണ്.


ഒരു ബഹുമതസമൂഹത്തിലെ ബഹുജനസംഘടനയെന്ന നിലയിൽ സമസ്തക്ക് പലപ്പോഴും സമൂഹത്തെ മൊത്തത്തിൽത്തന്നെ ഉൾക്കൊള്ളേണ്ടതായും പരിഗണിക്കേണ്ടതായുമുണ്ടായിരുന്നു.

യാഥാസ്ഥികവിഭാഗം എന്നു മുദ്രകുത്തപ്പെട്ടിട്ടുണ്ടെങ്കിലും സമസ്ത സഞ്ചരിച്ചത് കാലത്തോടൊപ്പമോ കാലത്തിനു മുമ്പിലോ തന്നെയായിരുന്നു.


whatsapp-image-2026-02-09-at-8.11.09-pm

രീതികളിൽ പഴഞ്ചൻമാരായിരുന്നെങ്കിലും സമസ്തയുടെ നായകരായിരുന്ന ആലിമുകൾ ഭൂരിപക്ഷവും കാഴ്ച്ചപ്പാടുകളിൽ ദീർഘദൃഷ്ടിക്കാരായിരുന്നു. ദീനിയ്യായ സൂക്ഷ്മതയിൽ അവർ എന്നും ഒരുപടി മുന്നിൽത്തന്നെയായിരുന്നതിനാൽ അവരുടെ ആലോചനകളും ചിന്തകളും തീരുമാനങ്ങളും ഉൾക്കൊള്ളാനും ബോധ്യപ്പെടാനും നമ്മുടെ സമൂഹത്തിന് പലപ്പോഴും കാലങ്ങൾ കഴിയേണ്ടതായിവന്നു. ദീർഘകാലത്തെ ആത്മീയ-വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ

നവോത്ഥാനത്തിൻ്റെ ശില്പികളാകാൻ സമസ്തയുടെ പണ്ഡിതർക്ക് സാധിച്ചു.

സാംസ്കാരികരംഗത്തെ അപചയത്തെ പ്രതിരോധിക്കാൻ സമസ്തയും കീഴ്ഘടകങ്ങളും എന്നും മുൻനിരയിലുണ്ടായിരുന്നു.


സമസ്തയോളം നാം കടപ്പെട്ടിരിക്കുന്ന മറ്റൊരു മതസംഘടനയും യഥാർത്ഥത്തിൽ ഇല്ല.

വിശേഷിച്ച് സമസ്തയുടെ മതവിദ്യാഭ്യാസസംവിധാനത്തോട് കടപ്പാടില്ലാത്ത ഒരാളും നമുക്കിടയിലുണ്ടാകില്ല.

വ്യവസ്ഥാപിതമായ ആ സംവിധാനമാണ്

നമുക്ക് ഈമാനും ഇസ്ലാമും പഠിപ്പിച്ചുതന്നതും,

നമ്മുടെ വിശ്വാസവും കർമ്മവും കാത്തുപോരാൻ നമുക്ക് തുണയായതും.

നമ്മുടെ മദ്റസകളും ആ മദ്റസകളിലെ പ്രൈമറി-സെക്കണ്ടറി മതപഠനവും ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു നമ്മുടെ അവസ്ഥയെന്നത് ചിന്തിക്കേണ്ടതാണ്.

സമസ്തയോട് നന്ദിയുള്ളവരാകാൻ നമുക്കൊക്കെ ഏറ്റവും ലളിതമായിപ്പറഞ്ഞാൽ ഇത്രമാത്രം തന്നെ മതി.


ശതാബ്ദിസമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങുമ്പോൾ

സമസ്തയുടെ നൗകയിനിയും പുതിയ തീരങ്ങൾ ലക്ഷ്യമാക്കിത്തന്നെ മുന്നോട്ടുപോകുകയാണ്. ശതാബ്ദിയുടെ അർത്ഥവത്തായ 

ലോഗോയിൽ കാണുന്ന മൂന്നുനൗകകൾ ആദർശരംഗത്തെയും

വൈജ്ഞാനികരംഗത്തെയുമെല്ലാം 

മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്. സമസ്തയുടെ പതാക വഹിച്ച്, കാറ്റും കോളും മറികടന്ന് മുന്നോട്ടുതന്നെ പോകേണ്ടവയാണ് ആ നൗകകൾ.


അല്ലാഹുവിൻ്റെ അനുഗ്രഹത്താൽ

ഈ ശതാബ്ദി സമ്മേളനത്തിൽ മൂന്നുദിവസം പങ്കെടുക്കാൻ സാധിച്ചു.

അറിവും അത്ഭുതവും പകർന്ന ഗ്ലോബൽ എക്സ്പോ,

പoനാർഹമായ സെഷനുകളടങ്ങിയതും 33,313 പ്രതിനിധികൾ സംബന്ധിച്ചതുമായ ത്രിദിന ക്യാമ്പ്, വിശാലമായ ക്യാമ്പ്സൈറ്റ്, കുറ്റമറ്റ സംവിധാനങ്ങൾ, പിഴവില്ലാത്ത ക്രമീകരണങ്ങൾ,

അച്ചടക്കമുള്ള ക്യാമ്പ്പ്രതിനിധികൾ, ബന്ധപ്പെട്ട എല്ലാവരെയും ഉൾക്കൊണ്ട കാര്യപരിപാടികൾ, ഐക്യം ഉദ്ഘോഷിച്ച പ്രസംഗങ്ങൾ, ഒന്നിനൊന്നു മികച്ച വിഷയാവതരണങ്ങൾ,


whatsapp-image-2026-02-09-at-8.50.27-pm

പൊരിവെയിലത്തും അർപ്പണമനോഭാവത്തോടെ കർമ്മനിരതരായ വോളണ്ടിയർമാർ, കനപ്പെട്ട അക്ഷരോപഹാരമായ ശതാബ്ദിസ്മാരകഗ്രന്ഥം,

ജനലക്ഷങ്ങൾ പങ്കെടുത്ത സമാപന മഹാസമ്മേളനം, വിശാലമായ സമ്മേളനവേദിയിലെ നേതൃനിര... എല്ലാം അവിസ്മരണീയവും ഐതിഹാസികവുമായിരിക്കുന്നു. കുണിയ പകർന്നുതന്നതും ബാക്കിവെച്ചതുമെല്ലാം സമസ്തക്കിനിയും നൂറുനൂറു വർഷങ്ങളിലേക്കുള്ള ഗതികോർജ്ജമായിരിക്കട്ടെ.

അല്ലാഹുവിന് സ്തുതി.


റബ്ബനാ തഖബ്ബൽ മിന്നാ...

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N