ഉരുപ്പെരുമ കാണാൻ ജപ്പാനിൽനിന്നെത്തി തോമോഹിറയും അക്കമിയോഷിദയും

ഉരുപ്പെരുമ കാണാൻ ജപ്പാനിൽനിന്നെത്തി തോമോഹിറയും അക്കമിയോഷിദയും
ഉരുപ്പെരുമ കാണാൻ ജപ്പാനിൽനിന്നെത്തി തോമോഹിറയും അക്കമിയോഷിദയും
Share  
2026 Jan 22, 08:51 AM

ഫറോക്ക്: 'കോനോസൗദൈയ് സുസോബുസ്‌തു ഒമേ നനീ, വസ്താനിവയോട്ടോൺ ഷിനൻറ് ഹിയർ ഫുഷിമാസു ഹോട്ടോനി സബ്രഹി' (അദ്‌ഭുതം, ഈ ഉരുനിർമിതിക്ക് മുന്നിൽ നമിക്കുന്നു. വിസ്മ‌മയമാണിത്). ജപ്പാനിൽനിന്നുള്ള തോമോഹിറ യോഷിദ പറയുമ്പോൾ കണ്ണുകളിൽ വിസ്‌മയം പൂത്തുതളിർത്തു. ചാലിയം പട്ടർമാട് തുരുത്തിലെ ഭീമൻ ഉരുനിർമാണകേന്ദ്രവും ഉരുവും കാണാനെത്തിയതാണ് ജപ്പാനിലെ ചെറുദ്വീപായ ഇഷിക്കാക്കിയിലെ ഒക്കിനാവോയിൽനിന്ന് തോമോഹിറ യോഷിദ.


തോമോഹിറയും ഭാര്യ അക്കമിയോഷിദയും ചാലിയത്ത് എത്തിയതിനുപിന്നിൽ ഒരു കഥകൂടിയുണ്ട്. ഒക്കിനാവോയിൽ ചെറിയ വള്ളങ്ങൾ നിർമിച്ച് യാത്രചെയ്യുന്നയാളാണ് തോമോഹിറ യോഷിദ. മരങ്ങൾ പ്രത്യേകം അടുക്കിവെച്ച് മുളയാണികൾകൊണ്ടാണ് ഇവയുടെ നിർമിതി. സബാഹി ഒക്കിനോവ സ്റ്റൈൽ എന്നാണ് ഇത്തരം വള്ളങ്ങളുടെ നിർമിതിക്ക് പറയുന്ന പേര്. ഇത് ജപ്പാനിലെ പാരമ്പര്യ നിർമാണരീതിയാണ്. യന്ത്രങ്ങളില്ലാതെ കാറ്റിന്റെ ഗതിയിലാണ് ഇവയുടെ സഞ്ചാരം:


തോമോഹിറ യോഷിദ ഒട്ടേറെ വള്ളങ്ങൾ ഇതുപോലെ നിർമിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഒരുവർഷം മുൻപ് ചാലിയത്തെ ഉരു നിർമാണത്തിലെ അതികായരായ ഹാജി പി.ഐ. അഹമ്മദ്കോയ കമ്പനി എം.ഡി. ഹാഷിമിന്റെ ഇൻസ്റ്റഗ്രാം തോമോഹിറ യോഷിദ കണ്ടത്. ചാലിയത്തെ പട്ടർമാടിൽ പണികഴിപ്പിച്ച ഉരുവിൻ്റെ പടവും നിർമിതിയും ഹാഷിം ഇൻസ്റ്റയിൽ പോസ്റ്റ്ചെയ്ത‌ിരുന്നു. ഇതിൽ വളരെ പ്രധാനപ്പെട്ടത് ഖത്തറിൽ നടന്ന ലോകകപ്പ് മത്സരത്തിന്റെ ഭാഗമായ ചടങ്ങിൽ പ്രദർശിപ്പിക്കാൻ ചാലിയത്തുനിന്ന് കൊണ്ടുപോയ ഉരുവായിരുന്നു. അതിൽ കൗതുകംപൂണ്ടാണ് ഒക്കിനാവോയിൽനിന്ന് തോമോഹിറ യോഷിദയും ഭാര്യ അക്കമിയോഷിദയും പാലിയത്തെത്തിയത്.


ഉരുനിർമിതിയുടെ ഓരോ പടവുകളും പട്ടർമാടിലെ ഉരുനിർമാണ മേസ്‌തിരിയായ ഗോകുൽദാസ് പകർത്തിനൽകുമ്പോൾ ഒക്കിനാവോയിലെ നിർമാണരീതി മരത്തിൽ പകർന്നുനൽകാൻ തോമോഹിറയ്ക്കും വലിയ ഉത്സാഹമായിരുന്നു. മരയാണികളാൽ നിർമിക്കപ്പെടുന്ന ഇത്തരം വള്ളങ്ങൾക്ക് നൂറുവർഷത്തിലധികം നിലനിൽക്കാൻ പറ്റുമെന്നതാണ് ഇത്തരം വള്ളങ്ങളുടെ പ്രത്യേകതയായി തോമോഹിറ പറയുന്നത്. ജപ്പാനിലെ പാരമ്പര്യ നിർമാണരീതി തങ്ങൾക്കും അറിയാനും പഠിക്കാനുമുള്ള അവസരമായിട്ടാണ് എം.ഡി. ഹാഷിം ഇതിനെ കാണുന്നത്. ടൂറിസം ഭൂപടത്തിൽ ഉരുപ്പെരുമയുടെ കൈയൊപ്പ് ചാർത്തിയ പി.ഐ. അഹമ്മദ് കോയ ആൻഡ് കമ്പനി ചെറുതും വലുതുമായി ഇരുന്നൂറോളം ഉരു നിർമിച്ചിട്ടുണ്ട്. ഖത്തറിൽവെച്ച് നടക്കാറുള്ള അന്താരാഷ്ട്ര ഉരു ഫെസ്റ്റിവലിൽ പതിമ്മൂന്ന് വർഷമായി പി.ഐ. അഹമ്മദ് കോയ ഹാജി ആൻഡ് കമ്പനി സ്ഥിരംസാന്നിധ്യമാണ്. 1885-ലാണ് ഉരുനിർമാണ കമ്പനി സ്ഥാപിതമായത്.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI