പ്രധാനമന്ത്രി സഹായപദ്ധതിയുടെ ഗുണഭോക്താവ് എന്നനിലയിലാണ് ക്ഷണം
ഗൂഡല്ലൂർ: നീലഗിരിയിൽനിന്ന് ഇക്കുറി റിപ്പബ്ലിക് ദിനപരേഡ് കാണാനും രാഷ്ട്രപതിയുടെ അതിഥിയായി പങ്കെടുക്കാനും 63-കാരിയായ ഇന്ദ്രാണിയുമുണ്ടാവും. വീട്ടമ്മയായ ഇന്ദ്രാണിക്ക് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടിയിൽ പങ്കെടുക്കാനുള്ള ക്ഷണം കഴിഞ്ഞദിവസമാണ് തപാൽജീവനക്കാരി തേയിലത്തോട്ടത്തിലെത്തി കൈമാറിയത്. രാഷ്ട്രപതിഭവൻ്റെ ക്ഷണം പ്രധാനമന്ത്രി സഹായപദ്ധതിയുടെ ഗുണഭേക്താവെന്നനിലയിലാണ് ലഭിച്ചതെന്ന് കോയമ്പത്തൂരിൽനിന്നുള്ള കേന്ദ്രസർക്കാർ ഉദ്യോഗസ്ഥസംഘവും ഇന്ദ്രാണിയെ നേരിട്ടെത്തി അറിയിച്ചു. തേയിലത്തോട്ടം തൊഴിലാളിയായ ഇന്ദ്രാണിക്ക് പ്രധാനമന്ത്രിയുടെ വീടുനിർമാണ സഹായപദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ
2.10 ലക്ഷം രൂപ ലഭിച്ചിരുന്നു. 2018-19 സാമ്പത്തികവർഷത്തെ സഹായധനമായാണ് ഈ തുക ലഭിച്ചത്. കുറച്ചുമാസങ്ങൾക്കുമുൻപ്, കോയമ്പത്തൂരിൽനിന്ന് ചില ഉദ്യോഗസ്ഥരെത്തുകയും ഇന്ദ്രാണിയുടെ വീടുപണിയെക്കുറിച്ചുള്ള വിവരങ്ങൾ ബന്ധുക്കളിൽനിന്ന് ശേഖരിക്കുകയും ചെയ്തിരുന്നു.
26-ന് വൈകീട്ട് നാലിന് രാഷ്ട്രപതിഭവനിൽ നടക്കുന്ന പ്രധാനമന്ത്രിയുടെ പദ്ധതികൾക്കുള്ള ഗുണഭോക്താക്കളുടെ യോഗത്തിൽ പങ്കെടുക്കുന്നതിനും അവരോട് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തേയിലത്തോട്ടം തൊഴിലാളിയായ താൻ രാഷ്ട്രപതിയുടെ ക്ഷണത്തെ പൊങ്കൽ സമ്മാനവും അംഗീകാരവുമായാണ് കാണുന്നതെന്ന് ഇന്ദ്രാണി പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










