തോട്ടുമുക്കത്ത് പുതുവർഷത്തിന് ആവേശകരമായ വരവേൽപ്പ്
കാണികളായെത്തിയത് ആയിരങ്ങൾ
കാരശ്ശേരി : തോട്ടുമുക്കത്തുനടന്ന അഖില കേരള വടംവലിമത്സരം ആവേശത്തിൻ്റെ അലമാലകൾ വാനോളമുയർത്തുന്നതായി. രാത്രി വൈദ്യുതവിളക്കുകളുടെ പ്രഭാപൂരത്തിൽ ഒരുക്കിയ മത്സരം നാടിന് ഉത്സവലഹരിയാണ് സമ്മാനിച്ചത്. ഇത് പുതുവർഷത്തിൻ്റെ വരവേൽപ്പിന് ഉത്സവമൂഡ് പകരുന്നതായി. കെസിവൈഎം തൊട്ടുമുക്കം യൂണിറ്റും സൗഹൃദക്കൂട്ടായ്മ്‌മ തോട്ടുമുക്കവും സംയുക്തമായാണ് അഖില കേരള വടംവലി മത്സരം ഒരുക്കിയത്. സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം മത്സരം കാണാൻ ഗാലറിയുൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. കൊച്ചുകുട്ടികളും സ്ത്രീകളുമടക്കം വൻ ജനാവലിയാണ് മത്സരം വീക്ഷിക്കാനെത്തിയത്. അത്യന്തം വാശിയേറിയ ശക്തിപരീക്ഷണം കളത്തിൽ അരങ്ങുതകർത്തപ്പോൾ കരഘോഷങ്ങളും ആർപ്പുവിളികളുമായി അന്തരീക്ഷത്തിൽ പ്രകമ്പനം സൃഷ്ടിച്ചു. സംസ്ഥാനത്തെ 24 പ്രമുഖ ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. 'ഇമ്പെക്സ് കൂട്ടായ്‌മ തോട്ടുമുക്കം പള്ളിത്താഴെ സ്പോൺസർചെയ്‌ത ജാസ് വണ്ടൂരും ജെആർപി അഡ്‌മാസ് മുക്കവും തമ്മിൽനടന്ന ഫൈനലിൽ ജാസ് വണ്ടൂർ വിജയികളായി.
കൊടിയത്തൂർ ഗ്രാമപ്പഞ്ചായത് പ്രസിഡൻ്റ് ടി. കവിത മത്സരം ഉദ്ഘാടനംചെയ്തു. തോട്ടുമുക്കം സെയ്ൻ്റ് തോമസ് ഫൊറോന ചർച്ച് വികാരി ബെന്നി കാരക്കാട്ട് അധ്യക്ഷനായി. മുൻ അസി.വികാരി ഫാ. ജിതിൻ, പഞ്ചായത് വൈസ് പ്രസിഡന്റ് സുജ ടോം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ധന്യ, ഷിജോ പനമ്പിലാവ്, വാർഡ് മെമ്പർമാരായ സന്തോഷ് സെബാസ്റ്റ്യൻ, സുഹാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടുമുക്കം യൂണിറ്റ് പ്രസിഡന്റ് ഒ.എ. ബെന്നി എന്നിവർ സംസാരിച്ചു. ലിസ്റ്റ്റോ ജോസഫ് എംഎൽഎ സമ്മാനങ്ങൾ വിതരണം ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












