വൈബായി വയനാടൻ വെൽനെസ്

വൈബായി വയനാടൻ വെൽനെസ്
വൈബായി വയനാടൻ വെൽനെസ്
Share  
2025 Dec 29, 08:51 AM
GOVINDAN

കല്പറ്റ: ആരോഗ്യവകുപ്പും ആരോഗ്യകേരളവും ചേർന്ന് നടപ്പാക്കുന്ന ആരോഗ്യം ആനന്ദം-വൈബ് ഫോർ വെൽനെസ് കാംപെയ്ൻ ജില്ലാതല പ്രീലോഞ്ചിങ് സിനിമാതാരവും ഫിറ്റ്നസ് കോച്ചുമായ അബു സലീം ഉദ്ഘാടനം ചെയ്തു.


ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിച്ചുകൊണ്ട് ജീവിതശൈലീ രോഗങ്ങളിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുകയാണ് കാംപെയ്‌ൻ്റെ ലക്ഷ്യം. കല്പറ്റ എസ്കെഎംജെ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നാരംഭിച്ച വാക് ഫോർ വെൽനെസ് സാമൂഹ്യനടത്തം ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി ഫ്ലാഗ് ഓഫ് ചെയ്തു. സിവിൽ സ്റ്റേഷനിൽ നടന്ന പ്രചാരണ ബോധവത്കരണ പരിപാടി എഴുത്തുകാരൻ ബാലൻ വേങ്ങര ഉദ്ഘാടനം ചെയ്തു‌തു. ഉണർവ് നാടൻ കലാസംഘം അവതരിപ്പിച്ച കലാപരിപാടികളും പൂതാടി കുടുംബോരോഗ്യകേന്ദ്രം അവതരിപ്പിച്ച തുടിയും കൈക്കൊട്ടിക്കളിയും പുലർകാലം ഫിറ്റ്നസ് ക്ലബ്ലിന്റെ മ്യൂസിക്കൽ വർക്കൗട്ടും അരങ്ങേറി.


ജനകീയാരോഗ്യകേന്ദ്രങ്ങൾ വഴി സാമൂഹ്യാധിഷ്ഠിത ജീവിത ശൈലീമാറ്റ പരിപാടികളും ഇതിൻ്റെ ഭാഗമായി ആവിഷ്‌കരിച്ച് നടപ്പാക്കും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി അധ്യക്ഷത വഹിച്ചു. എഴുത്തുകാരി പ്രീത ജെ. പ്രിയദർശിനി മുഖ്യാതിഥിയായി. ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിനോയ്, എൻപിഎൻസിഡി നോഡൽ ഓഫീസർ ഡോ.


കെ.ആർ. ദീപ, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. പി.എസ്. സുഷമ, ബിന്ദു, ഡോ. സ്മിത തുടങ്ങിയവർ സംസാരിച്ചു.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI