ചെർപ്പുളശ്ശേരി : കഥകളിയാചാര്യൻ വാഴേങ്കട കുഞ്ചുനായർ സംസ്തുതി സമ്മാൻ' പുരസ്‌കാരം (ഒരുലക്ഷംരൂപയും ഫലകവും കീർത്തിപത്രവും) കഥകളിനടനും കുഞ്ചുനായരുടെ ശിഷ്യനുമായ കലാമണ്ഡലം ഇ. വാസുദേവൻനായർക്ക് സമ്മാനിച്ചു.
കുഞ്ചുനായരുടെ അരങ്ങേറ്റത്തിൻ്റെ നൂറാംവാർഷിക ഭാഗമായി കാറൽമണ്ണ വാഴേങ്കട കുഞ്ചുനായർസ്‌മാരക ട്രസ്റ്റ് ഹാളിൽ നടത്തിയ 'ധനു അവിട്ടം' സമ്മേളനത്തിൻറ ഉദ്ഘാടനം നിർവഹിച്ചശേഷം കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയർ ആണ് പുരസ്‌കാരം സമ്മാനിച്ചത്. ട്രസ്റ്റ് പ്രസിഡൻ്റ്'ടി.കെ. അച്യുതൻ അധ്യക്ഷനായി. ഡോ. ഇ.എൻ. നാരായണൻ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. കലാമണ്ഡലം സി. വാസുദേവൻനായർ, പി.വി. ശ്യാമളൻ, പി.വി. ശ്രീവത്സൻ, എൻ. പീതാംബരൻ, സി. മോഹൻദാസ് എന്നിവർ സംസാരിച്ചു. വാഴേങ്കട കുഞ്ചുനായർ സംസ്തുതി സമ്മാൻ സമിതിയും വാഴേങ്കട കുഞ്ചുനായർസ്‌മാരക ട്രസ്റ്റും ചേർന്ന് ഏർപ്പെടുത്തിയ പുരസ്കാരമാണിത്.
വാഴേങ്കട കുഞ്ചുനായർ രചിച്ച 'കഥകളി ആട്ടം-പ്രകാരങ്ങൾ എന്ന ഗ്രന്ഥം ഡോ. ടി.എസ്. മാധവൻകുട്ടി പ്രകാശനംചെയ്തു. കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി ആദ്യപ്രതി ഏറ്റുവാങ്ങി. കെ.ബി. രാജ് ആനന്ദ് പുസ്‌തകം പരിചയപ്പെടുത്തി. പി.വി. ശ്രീവത്സൻ, കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ, വി. രാമൻകുട്ടി എന്നിവർ സംസാരിച്ചു.
സുഭദ്രാഹരണം കഥയിലെ ശ്രീകൃഷ്‌ണനായാണ് കുഞ്ചുനായർ നൂറുവർഷംമുൻപ് വാഴേങ്കട നരസിംഹമൂർത്തി ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തിയത്. അതേ ആട്ടക്കഥ കോട്ടയ്ക്കൽ പിഎസ്.വി നാട്യസംഘം അവതരിപ്പിച്ചു. കോട്ടയ്ക്കൽ ദേവദാസ്, കലാമണ്ഡലം കൃഷ്‌ണകുമാർ, കോട്ടയ്ക്കൽ ബാലനാരായണൻ, കോട്ടയ്ക്കൽ പ്രദീപ്, കോട്ടയ്ക്കൽ ശ്രീയേഷ്, കോട്ടയ്ക്കൽ സി.എം. ഉണ്ണിക്കൃഷ്ണൻ എന്നിവർ അരങ്ങിലെത്തി.
കോട്ടയ്ക്കൽ മധു, വേങ്ങേരി നാരായണൻ (സംഗീതം), കലാമണ്ഡലം ഉണ്ണിക്കൃഷ്‌ണൻ, കോട്ടയ്ക്കൽ പ്രസാദ് (ചെണ്ട), കോട്ടയ്ക്കൽ രവി, കോട്ടയ്ക്കൽ രാധാകൃഷ്‌ണൻ (മദ്ദളം), കോട്ടയ്ക്കൽ സതീഷ്, കോട്ടയ്ക്കൽ രവികുമാർ (ചുട്ടി), രാമകൃഷ്ണണൻ (അണിയറ) തുടങ്ങിയവർ പൂർണതയേകി. രാവിലെ കേളി, തോടയം, സുഭദ്രാഹരണം ചൊല്ലിയാട്ടം, ഉച്ചയ്ക്ക് പുറപ്പാട്, മേളപ്പദം എന്നിവയുമുണ്ടായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












_h_small.jpg)
_h_small.jpg)

