പാലക്കാട് : ചക്കാന്തറ സെയ്ൻ്റ് റാഫേൽസ് കത്തീഡ്രലിൽ ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായൊരുക്കിയത് വമ്പൻ പുൽക്കൂട്, ആയിരം ചതുരശ്രയടിയോളം വരുന്ന പുൽക്കൂടാണ് ദേവാലയാങ്കണത്തിൽ ഒരുക്കിയത്. പാലക്കാട് രൂപതാ ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പുൽക്കൂട് ഉദ്ഘാടനംചെയ്തു. ഏറ്റവും നല്ലതാണ് നാം ദൈവത്തിനായി നീക്കിവെക്കുന്നതെന്നും നമുക്കെന്തെല്ലാം നന്മയുണ്ടോ അതെല്ലാം ദൈവീക കാര്യങ്ങൾക്കായി പ്രയോജനപ്പെടുത്തണമെന്നും മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ക്രിസ്മസ് ദിന സന്ദേശത്തിൽ പറഞ്ഞു. കാരൾ നടത്തിപ്പിൽ ജാതിമതഭേദമെന്യേയാണ് എല്ലാവിധ പങ്കാളിത്തവും ലഭിക്കുന്നത്. ഇത്തരത്തിലുള്ള സൗഹൃദാന്തരീക്ഷം നിലനിർത്താൻ സാധിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
കൗൺസിലർ പ്രഭ, ഫാ. ജോഷി, ഫാ. എബിൻ, ക്രിസ്മസ് കൺവീനർ ജോയ് അക്കര, മിനി ബാബു എന്നിവർ സംസാരിച്ചു.
വമ്പൻ പുൽക്കൂടിൽ ബത്ലഹേം നഗരവും കന്യകാമറിയവും ഉണ്ണിയേശുവുമെല്ലാം ജീവൻ തുടിക്കുന്ന ദൃശ്യങ്ങളായി നിറഞ്ഞുനിന്നു. ദീപാലങ്കാരങ്ങൾ പുൽക്കൂടിൻ്റെ മാറ്റുകൂട്ടി. ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി ദേവാലയത്തിനകത്തും പുറത്തും അലങ്കാരങ്ങൾ ഒരുക്കിയിരുന്നു. ദേവാലയാങ്കണത്തിൽ ക്രിസ്‌മസ് നക്ഷത്ര മത്സരവും സംഘടിപ്പിച്ചിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











