തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ദേവാലയങ്ങളിൽ ക്രിസ്‌മസ് ആഘോഷം

തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ദേവാലയങ്ങളിൽ ക്രിസ്‌മസ് ആഘോഷം
തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ദേവാലയങ്ങളിൽ ക്രിസ്‌മസ് ആഘോഷം
Share  
2025 Dec 24, 08:04 AM
vasthu
vasthu

നെടുമങ്ങാട്: ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ക്രൈസ്തവർ വ്യാഴാഴ്‌ച ക്രിസ്‌മസ് ആഘോഷിക്കും. ഉണ്ണിയേശുവിന്റെ അപദാനങ്ങൾ പാടുന്ന കാരൾ സംഘങ്ങൾ ഗ്രാമങ്ങളിലെങ്ങുമുണ്ടായിരുന്നു. വിശ്വാസികൾ ദേവാലയങ്ങളിലും വീടുകളിലും പുൽക്കൂടൊരുക്കി നക്ഷത്രവിളക്കുകളാൽ അലങ്കരിച്ചിട്ടുണ്ട്.


നെടുമങ്ങാട് സിഎസ്ഐ പള്ളി, കരകുളം സെയ്ൻ്റ് ജോസഫ് പള്ളി, കരകുളം സിഎസ്ഐ പള്ളി, കുളവിക്കോണം ഫൊറോനാ ദേവാലയം, വാളിക്കോട് മലങ്കര പള്ളി, വെള്ളനാട് സിഎസ്ഐ പള്ളി, പുള്ളിമാനൂർ തിരുഹൃദയ ദേവാലയം, ആനാട് സിഎസ്ഐ പള്ളി, മാണിക്കപുരം കൊച്ചുത്രേസ്യാ ദേവാലയം, ഇടമല ക്രിസ്‌തുരാജാ ദേവാലയം എന്നിവിടങ്ങളിൽ പ്രത്യേക പ്രാർഥനകൾ നടന്നു.


പാലോട് : ഇളവട്ടം സിഎസ്ഐ പള്ളി, പാപ്പനംകോട് കത്തോലിക്കാ പള്ളി, പാലോട് കുന്നുംപുറത്ത് കത്തോലിക്കാ പള്ളി, പ്ലാവറ, ഇടിഞ്ഞാർ, പെരിങ്ങമ്മല സിഎസ്ഐ പള്ളികൾ, സെയ്ൻ്റ് മേരീസ് കാത്തലിക് ചർച്ച് എന്നിവിടങ്ങളിലും പള്ളികൾ ക്രിസ്മസിനെ സ്വീകരിക്കാനൊരുങ്ങി. പ്രത്യേക പ്രാർഥനകൾ കൊണ്ടും സ്നേഹവിരുന്നൊരുക്കിയും ആഘോഷഭരിതമാക്കും.


ആര്യനാട്: ഏലിയാപുരം കർമലമാതാ ചർച്ച്, പുതുക്കുളങ്ങര സിഎസ്ഐ ചർച്ച്, കുര്യാത്തി ലത്തീൻ ദേവാലയം, മാണിക്കപുരം കൊച്ചുത്രേസ്യാ ദേവാലയം, അയ്യപ്പൻ കുഴിമലങ്കര ചർച്ച്, വാലുക്കോണം ലത്തീൻ ദേവാലയം, മലങ്കര ദേവാലയം, കുളപ്പട ലത്തീൻ ചർച്ച്, ആര്യനാട് കർമ്മലമാതാ ഫൊറോന ദേവാലയം എന്നിവിടങ്ങളിലെ പള്ളികളിലും ആഘോഷങ്ങൾ തുടങ്ങി. വെമ്പായം സെയ്ന്റ് മേരീസ് കാത്തലിക് സിറിയൻ ചർച്ച് ഡിവലപ്മെന്റ്, കുറ്റിയാണി സെയ്ൻ്റ് പോൾസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി എന്നിവിടങ്ങളിലും ക്രിസ്മസിനോടനുബന്ധിച്ച് പ്രത്യേക പ്രാർഥനകളും കുർബാനകളും നടക്കും.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI