നെടുമ്പാശ്ശേരി: സമഗ്രശിക്ഷ കേരളം അങ്കമാലി ബിആർസിയുടെ നേതൃത്വത്തിൽ ലയൺസ് ഡിസ്ട്രിക്‌ട് 318 സിയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികൾക്കായി ആകാശയാത്ര സംഘടിപ്പിച്ചു. ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിൽനിന്നും തിരുവനന്തപുരം വരെയുള്ള യാത്ര സിയാൽ എംഡി ജി. മനു ഉദ്ഘാടനം ചെയ്‌തു.
ലയൺസ് ഭാരവാഹികളായ സജി പാമേലി, ഷൈൻ കുമാർ, ഡേവിസ്, ജസ്റ്റിൻ എന്നിവർ സംസാരിച്ചു. അങ്കമാലി ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന 30 ഭിന്നശേഷി കുട്ടികളെയും 10 അധ്യാപകരെയും ഉൾക്കൊള്ളിച്ചാണ് 'ആകാശ വിസ്മയ യാത്ര' സംഘടിപ്പിച്ചത്. 10 ലയൺസ് ഭാരവാഹികളും യാത്രയെ അനുഗമിച്ചു. ബിപിസിഎൽ, ഇൻഡിഗോ എന്നിവർ കുട്ടികൾക്ക് സമ്മാനങ്ങളും നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)
















