തപാൽ സ്റ്റാംപിലൂടെ നൂർ ഇനായത്ത് ഖാനെ ആദരിച്ച് ഫ്രാൻസ്

തപാൽ സ്റ്റാംപിലൂടെ നൂർ ഇനായത്ത് ഖാനെ ആദരിച്ച് ഫ്രാൻസ്
തപാൽ സ്റ്റാംപിലൂടെ നൂർ ഇനായത്ത് ഖാനെ ആദരിച്ച് ഫ്രാൻസ്
Share  
2025 Nov 24, 09:18 AM
vasthu
BHAKSHASREE
mahathma
mannan

ലണ്ടൻ: രണ്ടാം ലോകയുദ്ധത്തിൽ നാസിപ്പടയ്ക്കെതിരായ ഫ്രാൻസിന്റെ ചെറുത്തുനിൽപ്പിൽ വഹിച്ച പങ്കിൻ്റെപേരിൽ ടിപ്പു സുൽത്താന്റെ പരമ്പരയിൽപ്പെട്ട നൂർ ഇനായത്ത് ഖാന് ആദരം. രണ്ടാംലോകയുദ്ധത്തിന്റെ 80-ാം വാർഷികത്തിൻ്റെ ഭാഗമായി ഫ്രഞ്ച് തപാൽ സർവീസ് ഇറക്കിയ സ്റ്റാംപിൽ ഇടംപിടിച്ച ഏക ഇന്ത്യൻവംശജയാണ് നൂർ.


ഇന്ത്യൻ സൂഫിവര്യൻ്റെ മകളായി 1914-ൽ മോസ്കോയിൽ ജനിച്ച നൂർ ബ്രിട്ടനിലും ഫ്രാൻസിലുമാണ് വളർന്നത്. രണ്ടാം ലോകയുദ്ധത്തിൽ ഫ്രാൻസ് വീണപ്പോൾ നൂറിൻ്റെ കുടുംബം ഇംഗ്ലണ്ടിലേക്ക് രക്ഷപ്പെട്ടു. നൂർ ബ്രിട്ടൻ്റെ വിമൻസ് ഓക്സിലിയറി എയർഫോഴ്‌സിൽ ചേർന്നു. നാസി ജർമനിയുടെ അധിനിവേശത്തിലുള്ള പ്രദേശങ്ങളിൽ ചാരവൃത്തിക്കും അട്ടിമറിക്കും ബ്രിട്ടൻ രൂപം നൽകിയ സ്പെഷ്യൽ ഓപ്പറേഷൻസ് എക്‌സിക്യൂട്ടീവിൽ 1943-ൽ അവർ അംഗമായി. അധിനിവേശ ഫ്രാൻസിൽ നുഴഞ്ഞുകയറിയ ആദ്യ വനിതാ റേഡിയോ ഓപ്പറേറ്ററായിരുന്നു നൂർ. നാസികൾ അവരെ പിടികൂടി ജർമനിയിലെ ഡകൗ കോൺസെൻട്രേഷൻ ക്യാംപിലയച്ചു. കൊടിയ പീഡനത്തിനുശേഷം 1944 സെപ്റ്റംബർ 13-ന് വധിച്ചു. വധശിക്ഷയേറ്റുവാങ്ങുമ്പോൾ 30-ആയിരുന്നു നൂറിന്റെ പ്രായം.


ധീരതയ്ക്കുള്ള ആദരമായി ഫ്രാൻസ് അവർക്ക് റെസിസ്റ്റൻസ് മെഡലും പരമോന്നത സിവിലിയൻ ബഹുമതിയായ ക്വാ ഡ ഗറും നൽകി. മരണാനന്തരബഹുമതിയായി ബ്രിട്ടൻ നൂറിന് ജോർജ് ക്രോസും സമ്മാനിച്ചു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan