പൊന്നാനി: മഹാരാഷ്ട്രയിലെ കോലാപുർ സാംഗ്ലീയിൽ നിന്ന് കന്യാകുമാരിയിലേക്ക് സൈക്കിളിൽ യാത്ര ചെയ്യുന്ന സംഘം പൊന്നാനിയിലെത്തി. സാംഗ്ലിയിലെ സൈക്കിൾ പ്രേമിക്ലബ്ബിലെ അംഗങ്ങളായ 13 യുവാക്കളാണ് ക്യാപ്റ്റൻ സതീഷ് സിന്തെയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പൊന്നാനിയിലെത്തിയത്.
സാംഗ്ലിയിൽനിന്ന് യാത്ര തിരിച്ചിട്ട് എട്ടാംദിവസമാണ് ഇവർ പൊന്നാനിയിലെത്തുന്നത്. ഗോവ, മൈസൂരു, കർണാടകവഴി പൊന്നാനിയിലെത്തിയപ്പോൾ 1100 കിലോമീറ്റർ സഞ്ചരിച്ചു കഴിഞ്ഞു. ഒരു ദിവസം 135 മുതൽ 140 കിലോമീറ്റർ വരെയാണ് ഇവർ സൈക്കിൾ ചവിട്ടുന്നത്. ഇനി 400 കിലോമീറ്റർ കുടി സഞ്ചരിച്ച് കന്യാകുമാരിയിലെത്താനാണു തീരുമാനം. അവിടെനിന്ന് തമിഴ്‌നാട്ടിലെ രാമേശ്വരം വഴി മധുരയിൽപ്പോയ ശേഷം ഈ സൈക്കിൾപ്രേമി ക്ലബ്ബ് അംഗങ്ങൾ നാട്ടിലേക്കു തിരിക്കും.
കേരളം മനോഹരം
കേരളത്തിലെ പ്രകൃതി ഭംഗി അതി മനോഹരമായിരിക്കുന്നുവെന്ന് സൈക്കിൾ സഞ്ചാരികൾ പറഞ്ഞു. പുഴകളും മലകളും കായലുകളുമായി പച്ചപ്പു നിറഞ്ഞ മലയാളക്കര മറക്കാനാവാത്ത അനുഭവം തന്നെയാണ്.
മലയാളികളുടെ ശുചിത്വവും ഒരു വേറിട്ട കാഴ്‌ച തന്നെയാണെന്നും സൈക്കിൾസഞ്ചാരികൾ പറഞ്ഞു. കർമ്മ റോഡരികിൽ വിശ്രമിച്ച് ഭാരതപ്പുഴയോരകാഴ്‌ചകൾ കണ്ട് പൊന്നാനി ഫിഷിങ് ഹാർബ്ബറും, കടലോരമേഖലയും സന്ദർശിച്ചശേഷം സൈക്കിൾ പ്രേമി ക്ലബ്ബ് അംഗങ്ങൾ യാത്ര തുടർന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















