തിരുവനന്തപുരം : റഷ്യയുടെ ഓണററി കോൺസൽ രതീഷ് സി.നായർക്ക്
റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ 'മെഡൽ ഓഫ് കോ-ഓപ്പറേഷൻ' ബഹുമതി മിനിസ്ട്രി ഡിപ്പാർട്‌മെൻ്റ് ഡയറക്‌ടർ ഈഗർ കപിരിൻ സമ്മാനിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി
റഷ്യൻ സാംസ്കാരികകേന്ദ്രം ഡയറക്‌ടർ കൂടിയായ രതീഷ് സി.നായർ 2008-ലാണ് റഷ്യയുടെ ഓണററി കോൺസുലാകുന്നത്. റഷ്യൻ പ്രസിഡൻ്റിൻ്റെ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ്, പുഷ്കിൻ മെഡൽ എന്നിവയും വിദേശകാര്യ മന്ത്രാലയത്തിന്റെ രണ്ട് മെഡലുകളും സാംസ്‌കാരിക വകുപ്പ് മന്ത്രാലയത്തിന്റെ ദസ്തയേവ്സ്കി മെഡലും ലഭിച്ചിട്ടുണ്ട്. മോസ്കോയിൽ നടന്ന ചടങ്ങിൽ റഷ്യൻ ജ്യോഗ്രഫിക്കൽ സൊസൈറ്റി ഡെപ്യൂട്ടി എക്‌സിക്യുട്ടീവ് ഡയറക്ടർ ഇലിയ ഗുരൊവ്, ഫെഡറൽ ഏജൻസി ഫോർ ഇൻ്റർനാഷണൽ കോർപ്പറേഷൻ ഉപമേധാവി ദ് മിത്രി പലിക്കാനോവ് തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










