
അന്താരാഷ്ട്ര പുരസ്‌കാരം നേടിയത് മേഴത്തൂർ സ്വദേശിയായ വിദ്യാർഥി
പാലക്കാട്: ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ സംഘടിപ്പിച്ച 'വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ' മത്സരത്തിൽ രണ്ടാംസ്ഥാനം നേടി പാലക്കാട്ടുകാരനായ വിദ്യാർഥി. 11-14 വയസ്സ് വിഭാഗത്തിൽ റണ്ണറപ്പാണ് തൃത്താല മേഴത്തൂർ അമ്മാത്തിൽവീട്ടിൽ ഋത്‌വേദ് ഗിരീഷ് (14).
രണ്ടുവർഷംമുമ്പ് മേഴത്തൂരിൽനിന്ന് പകർത്തിയ തേനീച്ചകളുടെ ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചത്. 90 രാജ്യങ്ങളിൽനിന്നായി അറുപതിനായിരത്തോളം എൻട്രികളാണ് മത്സരത്തിനുണ്ടായിരുന്നത്. കുടുംബത്തോടൊപ്പം യുഎഇയിൽ താമസിക്കുന്ന ഋത്‌വേദ്, ദുബായ് ജെംസ് അവർ ഇന്ത്യൻ സ്കൂളിൽ ഒൻപതാംക്ലാസ് വിദ്യാർഥിയാണ്. വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫറായ അമ്മ ദീപാഗിരീഷിൽനിന്നാണ് ഋത്‌വേദിൻ്റെ ക്യാമറക്കമ്പം തുടങ്ങുന്നത്. അച്ഛൻ ഗിരീഷ്കുമാർ ഒരു കമ്പനിയിൽ ടെക്‌നിക്കൽ മാനേജരാണ്. കോവീഡ് കാലത്താണ് ഋത്‌വേദ് ക്യാമറയിൽ ചിത്രങ്ങൾ പകർത്തിത്തുടങ്ങിയത്. സ്കൂളിലെ ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുത്തുകൊണ്ടായിരുന്നു തുടക്കം.
പിന്നീട് നാട്ടിൽവരുമ്പോൾ വന്യജീവികളുടെ ചിത്രം പകർത്താൻ ദീപ പോകുമ്പോൾ മകനെയും കൂടെക്കൂട്ടാൻ തുടങ്ങി.
കുഞ്ഞുകാര്യങ്ങളെ സൂക്ഷ്‌മമായി ചിത്രീകരിക്കുന്ന മാക്രോ ഫോട്ടോഗ്രാഫിയോടാണ് ഋത്‌വേദിന് കമ്പം. ഈവർഷത്തെ എക‌്‌സ്പോഷർ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പുരസ്‌കാരവും ഋത്‌വേദിന്റെ ഈ ചിത്രത്തിനായിരുന്നു.
ഇതേ മത്സരത്തിൽ മുൻവർഷം ഋത്‌വേദിന് രണ്ടാംസമ്മാനം കിട്ടിയിരുന്നു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ പോർട്ട്ഫോളിയോ പുസ്‌തകത്തിൽ ഋത്‌വേദിൻ്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദുബായിൽ അൽകുദ്ര എന്ന സ്ഥലത്തും ചിത്രങ്ങളെടുക്കാൻ പോകാറുണ്ടെന്ന് ഋത്‌വേദ് പറയുന്നു. നിക്കോൺ ഡി 750 ആയിരുന്നു ആദ്യ ക്യാമറ സമ്മാനം കിട്ടിയ ചിത്രമെടുത്തത് നികോൺ ഡി 850-ഉം സിഗ്മയുടെ മാക്രോ ലെൻസും ഉപയോഗിച്ചാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group