
അരീക്കോട് : ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയായി ഇരുപത്തിമൂന്നുകാരിയായ കൊല്ലം പരവൂർ സ്വദേശിനി ഗൗരി ആർ. ലാൽജി ചുമതലയേറ്റപ്പോൾ സംസ്ഥാന പഞ്ചായത്ത് വകുപ്പിൽ പുതിയൊരു ചരിത്രംകൂടി പിറന്നു. കേരളത്തിൽ ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് ഗൗരി.
സാധാരണ ക്ലാർക്കുമാരായി ജോലിയിൽ പ്രവേശിച്ച് ഹെഡ് ക്ലാർക്കും സൂപ്രണ്ടുമൊക്കെയായി സ്ഥാനക്കയറ്റം ലഭിച്ചെത്തുന്ന, പ്രായമുള്ളവരെയാണ് സെക്രട്ടറിമാരുടെ കസേരയിൽ കാണാറുള്ളത്. നേരിട്ട് നിയമനം ലഭിച്ചെത്തുന്നവരും പ്രായത്തിൻറെ കാര്യത്തിൽ അധികം പിന്നിലാകാറില്ല. ഇവിടേക്കാണ് ഒരു വിദ്യാർഥിനിയുടെ മുഖഭാവത്തോടെയും നിഷ്കളങ്കതയോടെയും ഗൗരി അരിക്കോട് പഞ്ചായത്ത് സെക്രട്ടറി പദവിയിൽ ചുമതലയേൽക്കാൻ എത്തിയത്.
ഈ പദവി ഗൗരിക്ക് കൊതിക്കാതെ കിട്ടിയ നേട്ടമാണ്. ഐഎഎസ് ലക്ഷ്യംവെച്ച് ഒരു വർഷമായി പരിശീലനംനേടുന്ന ഗൗരി ആ പരീക്ഷയ്ക്ക് പ്രായോഗിക പരിശീലനമെന്ന നിലയിലാണ് വിവിധ മത്സരപ്പരീക്ഷകൾ എഴുതുന്നത്. നേരത്തേ എഴുതിയ ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടി ജോലിയിൽ പ്രവേശിച്ചിരുന്നു. പഞ്ചായത്ത് സെക്രട്ടറി പരീക്ഷയിൽ 63-ാം റാങ്കാണ് ലഭിച്ചത്. കൂടുതൽ മെച്ചമെന്ന് തോന്നിയ പഞ്ചായത്ത് സെക്രട്ടറി പദവി ലഭിച്ചതോടെ ആദ്യത്തേത് രാജിവെച്ചു. സിവിൽ സർവീസ് ലക്ഷ്യംവെക്കുന്ന തനിക്ക് ജനങ്ങളും ജനപ്രതിനിധികളുമായി ഇടപഴകാൻ അവസരം ലഭിക്കുമെന്നതാണ് പുതിയ ജോലിയുടെ ഏറ്റവുംവലിയ പ്രത്യേകതയായി കാണുന്നതെന്ന് ഗൗരി മാധ്യമങ്ങളോട് പറഞ്ഞു..
സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ കൊല്ലം ജില്ലയിലെ ടോപ്പറായിരുന്നു. കൊല്ലം എസ്.എൻ കോളേജിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ മൂന്നാഹാങ്കോടെ ബിരുദംനേടി. പരവൂരിലെ റോഷ്‌ന ബുക്‌സ് ഉടമ സി.എൽ. ലാൽജിയുടേയും എം. റോഷ്നയുടേയും മകളാണ്. സഹോദരൻ ദേവദത്ത് ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group