
സ്റ്റോക്ഹോം: സാമ്പത്തികശാസ്ത്രരംഗത്തെ നൊബേലിന് തുടർച്ചയായി രണ്ടാംവർഷവും മൂന്ന് അവകാശികൾ. പുതിയ കണ്ടുപിടിത്തങ്ങളാൽ നയിക്കപ്പെടുന്ന സാമ്പത്തിക വളർച്ചയെക്കുറിച്ചും സൃഷ്ടിപരമായ നാശത്തിന്റെ സാധ്യതകളെക്കുറിച്ചുമുള്ള ഗവേഷണങ്ങളാണ് ഇക്കുറി ജോയൽ മൊകീർ (79), ഫിലിപ്പെ അഗ്നിയോൺ (68), പീറ്റർ ഹോവിറ്റ് (78) എന്നിവരെ പുരസ്‌കാരത്തിന് അർഹരാക്കിയത്.
"സാമ്പത്തികവളർച്ച സുസ്ഥിരമായിരിക്കുമെന്ന് കരുതാനാകില്ല. മനുഷ്യചരിത്രത്തിലെ ഭൂരിഭാഗം സമയത്തും സാമ്പത്തികസ്തംഭനമാണ് കാണാനാകുന്നത്. തുടർച്ചയായ വളർച്ചയുടെ ഭീഷണികളെക്കുറിച്ചും ഇവ ചെറുക്കാനുള്ള മാർഗങ്ങളെക്കുറിച്ചും നാം ബോധവാന്മാരായിരിക്കണമെന്ന് ഇവരുടെ ഗവേഷണങ്ങൾ കാട്ടിത്തരുന്നു" -നൊബേൽ കമ്മിറ്റി വിലയിരുത്തി.
നെതർലൻഡ്സിൽ ജനിച്ച ജോയൽ മൊകീർ (79) യു.എസിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ അധ്യാപകനാണ്. നൂതനാശയങ്ങൾ വിജയിക്കാൻ, അവ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനുള്ള ശാസ്ത്രീയ വിശദീകരണംകൂടി ആവശ്യമാണെന്ന് മൊകീർ വാദിക്കുന്നു.
സുസ്ഥിര സാമ്പത്തികവളർച്ചയ്ക്കു പിന്നിലെ സംവിധാനങ്ങളെക്കുറിച്ചുള്ള പഠനവും സൃഷ്ടിപരമായ നാശത്തെ കാണിക്കുന്ന ഗണിതശാസ്ത്ര മാതൃക വികസിപ്പിച്ചതുമാണ് അഗിയോണിനെയും ഹോവിറ്റിനെയും പുരസ്കാരത്തിനർഹരാക്കിയത്. പുതിയതും മികച്ചതുമായ ഒരു ഉത്പന്നം വിപണിയിലെത്തുമ്പോൾ പഴയ ഉത്പന്നങ്ങൾ വിൽക്കുന്ന കമ്പനികൾക്ക് നഷ്ട്‌ടം സംഭവിക്കുന്നതിനെയാണ് സൃഷ്‌ടിപരമായ നാശമെന്ന് പറയുന്നത്.
യു.എസിലെ ബ്രൺ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ് ഹോവിറ്റ്. കോളേജ് ഡി ഫ്രാൻസ്, ലണ്ടൻ സകൂൾ ഓഫ് ഇക്കണോമിക്സ‌് എന്നിവയുമായി ബന്ധപ്പെട്ടാണ് ഗിയോൺ പ്രവർത്തിക്കുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group