വരൂ...ഒരുരാത്രി കാട്ടിനുള്ളിൽ തങ്ങാം

വരൂ...ഒരുരാത്രി കാട്ടിനുള്ളിൽ തങ്ങാം
വരൂ...ഒരുരാത്രി കാട്ടിനുള്ളിൽ തങ്ങാം
Share  
2025 Oct 13, 08:46 AM
MANNAN

കൊല്ലം: കുളത്തുപ്പുഴ വനം റെയ്ഞ്ചിൽപ്പെട്ട അരിപ്പ മേഖലയിലെ വിനോദസഞ്ചാരപദ്ധതികൾ വിപുലീകരിക്കുന്നു. തദ്ദേശീയരായ ആദിവാസിവിഭാഗങ്ങളുടെ പാരമ്പര്യകലകളടക്കം ഉൾപ്പെടുത്തിയാണ് പുതിയ പാക്കേജ് വരുന്നത്. ഇന്ത്യയിൽത്തന്നെ ശുദ്ധജല ചതുപ്പുനിലങ്ങളിലെ ആവാസവ്യവസ്ഥ (ജാതിവന പതുപ്പ്-മിറിസ്റ്റിക്ക സ്വാസ്) കാണാൻ കഴിയുന്ന ഏക പ്രദേശമാണിത്. മറ്റിടങ്ങളിൽ കൊടുംകാടിനു നടുവിലാണ് സാധാരണ ഇത്തരം ചതുപ്പുകൾ.


പാക്കേജ് വിപുലീകരിക്കുന്നതിലൂടെ ലോകമെമ്പാടുമുള്ള പരിസ്ഥിതിപ്രേമികളെയും ഗവേഷകരെയും ഇവിടേക്ക് ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇപ്പോൾതന്നെ അറുപതിലേറെ വിദേശ രാജ്യങ്ങളിൽനിന്നുള്ളവർ അരിപ്പ സന്ദർശിച്ചിട്ടുണ്ട്. അപൂർവ പക്ഷിവർഗമായ 'മക്കാച്ചിക്കാട' എന്ന ശ്രീലങ്കൻ ഫ്രോഗ് മൗത്തിനെ ആദ്യമായി കണ്ടെത്തിയത് ഇവിടെയാണ്. ഇവയുൾപ്പെടെ 270-ലേറെ പക്ഷിവർഗങ്ങളുടെ സാന്നിധ്യമുള്ളതും വിദേശസഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കാൻ കാരണമാണ്.


പദ്ധതിയുടെ ഭാഗമായി സഞ്ചാരികളെ ജാതിവന ചതുപ്പ് പരിചയപ്പെടുത്തും. കാട്ടിനുള്ളിലെ ഒരുദിവസത്തെ താമസമടക്കമുള്ള പഴയ പാക്കേജാണ് കേരള ഫോറസ്റ്റ് ഡിവലപ്‌മെൻ്റ് കോർപ്പറേഷൻ വിപുലീകരിക്കുന്നത്. 1960-കളിലാണ് കൊല്ലം ജില്ലയിലെ ശെന്തുരുണി-കുളത്തൂപ്പുഴ വനമേഖലയിൽ ആദ്യമായി ജാതിവന ചതുപ്പ് കണ്ടെത്തിയത്. കാട്ടുജാതി മരത്തിൻ്റെ കുടുംബത്തിലെ സസ്യങ്ങളാണിവ. ഭൂമിക്കു മുകളിലേക്ക് ഉയർന്നുനിൽക്കുന്ന കെട്ടുപിണഞ്ഞ വേരുകളാണ് ഇതിൻ്റെ പ്രത്യേകത. 'റ' പോലെ അന്തരീക്ഷത്തിലേക്ക് ഉയർന്നുനിൽക്കുന്ന വേരുകളിലൂടെയാണ് ഇവയുടെ ശ്വസനപ്രക്രിയ നടക്കുന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ചതുപ്പുകൾ കൂടുതലുള്ളതാണ് 'അരിപ്പ' എന്ന സ്ഥലനാമത്തിനു കാരണമെന്നും പറയുന്നു. വെള്ളം ശേഖരിച്ചുനിർത്തി അരിച്ച് ഭൂമിയിലേക്ക് താഴ്ത്തുന്നതിനാലാകണം 'അരിപ്പ' എന്ന പേരു വന്നതെന്നാണ് അനുമാനം.


ഒരുരാത്രി കാട്ടിനുള്ളിൽ തങ്ങാം


ഉച്ചയ്ക്ക് രണ്ടുമണിക്കു തുടങ്ങി പിറ്റേദിവസം ഉച്ചയ്ക്ക് അവസാനിക്കുന്ന രീതിയിലാണ് അരിപ്പ ഇക്കോടൂറിസം പാക്കേജ്. കാടിനു നടുവിലെ ജ്യോതിസ്‌തി ബംഗ്ലാവ്, ശംഖിലി മാൻഷൻ എന്നിവിടങ്ങളിലാണ് താമസസൗകര്യം. വേലികെട്ടി സുരക്ഷിതമാക്കിയ ഈ ബംഗ്ലാവുകൾക്കു ചുറ്റും ആനയും കേഴയും കാട്ടുപോത്തുമൊക്കെ എത്താറുണ്ട്. ക്യാമ്പ് ഫയർ, അത്താഴം, പുലർച്ചെ (ട്രക്കിങ്, ഉച്ചയൂണ് എന്നിവയാണ് പാക്കേജിലുള്ളത്. ഉൾക്കാട്ടിലൂടെ നടന്ന് വൈഡൂര്യക്കുന്നും വനജാതി പതുപ്പും കണ്ട്, പോട്ടോമാവ് ആദിവാസി ഊരിലുമെത്താം. ഇവിടെ പരമ്പരാഗത കലാപ്രകടനങ്ങൾകൂടി ഉൾപ്പെടുത്താനാണ് പരിപാടി. ഊരിലുള്ളവർക്ക് ഇതുവഴി വരുമാനം ലഭിക്കും. ഭക്ഷണം ഉൾപ്പെടുത്തിയും ഇല്ലാതെയുമുള്ള പാക്കേജുകളുണ്ടെന്ന് തിരുവനന്തപുരം ഡിവിഷണൽ മാനേജർ ഇ. അൻസീർ പറഞ്ഞു. തിരുവനന്തപുരം-ചെങ്കോട്ട സംസ്ഥാനപാതയിൽ കുളത്തുപ്പുഴയ്ക്ക് 10 കിലോമീറ്റർ തെക്കുമാറിയാണ് വനംവികസന കോർപ്പറേഷന്റെ അധീനതയിലുള്ള അരിപ്പ ഇക്കോടൂറിസം കേന്ദ്രം. ഓൺലൈനായും ഓഫ്ലൈനായും ബുക്ക് ചെയ്യാം. www.kfdcecotourism.com. ഫോൺ: 82898 21004,

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI