മഹാകവി ചങ്ങമ്പുഴയുടെ 115-ാം ജന്മദിനാഘോഷം ഇന്നുമുതൽ

മഹാകവി ചങ്ങമ്പുഴയുടെ 115-ാം ജന്മദിനാഘോഷം ഇന്നുമുതൽ
മഹാകവി ചങ്ങമ്പുഴയുടെ 115-ാം ജന്മദിനാഘോഷം ഇന്നുമുതൽ
Share  
2025 Oct 10, 06:40 AM
MANNAN

കൊച്ചി: മഹാകവി ചങ്ങമ്പുഴ കൃഷ്‌ണപിള്ളയുടെ 115-ാം ജന്മദിനാഘോഷങ്ങൾ 10, 11, 12 തീയതികളിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കും. ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുടെ 75-ാം വാർഷികത്തിൻ്റെയും ചങ്ങമ്പുഴ കലാവേദിയുടെ 34-ാം വാർഷികത്തിൻ്റെയും ആഘോഷങ്ങൾ ഇതോടൊപ്പം നടക്കും.


1950-ൽ തുടങ്ങിയ വായനശാലയാണ് ചങ്ങമ്പുഴയുടെ മരണശേഷം ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയായി മാറിയത്. അമൂല്യങ്ങളായ റഫറൻസ് ഗ്രന്ഥങ്ങളുടെ ശേഖരവും അര ലക്ഷത്തോളം പുസ്‌തകങ്ങളും നാലായിരത്തോളം അംഗങ്ങളുമുണ്ട്. ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ എല്ലാ വർഷവും മലയാള സാഹിത്യരംഗത്തും സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസരംഗത്തുമുള്ള പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങുകളും നടക്കാറുണ്ട്. കോളേജ് വിദ്യാർഥികൾക്കായി പ്രബന്ധമത്സരവും നടത്താറുണ്ട്.


വെള്ളിയാഴ്ച‌ രാവിലെ ഒൻപതിന് കവിയുടെ ഇടപ്പള്ളിയിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടക്കും. ചങ്ങമ്പുഴ പാർക്കിൽ രാവിലെ 10-ന് കവി മുരുകൻ കാട്ടാക്കട കവിയരങ്ങ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് ചങ്ങമ്പുഴ കലാവേദി അവതരിപ്പിക്കുന്ന പഞ്ചാരിമേളം. വൈകീട്ട് ആറിന് അനുസ്മ‌രണ സമ്മേളനം മുൻ ജിസിഡിഎ ചെയർമാനും മേയറുമായിരുന്ന അഡ്വ. കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യും.


പ്രൊഫ. എസ്.കെ. വസന്തൻ അനുസ്‌മരണ പ്രഭാഷണം നടത്തും രാത്രി 7.30-ന് സുനിൽ പള്ളിപ്പുറത്തിൻ്റെ നേതൃത്വത്തിൽ സിനിമാ കച്ചേരി അരങ്ങേറും.


ശനിയാഴ്ച രാവിലെ 10-ന് ക്ലാസിക് സിനിമകളുടെ കാലികപ്രസക്തി' എന്ന വിഷയത്തിൽ ചർച്ച നടക്കും. വൈകീട്ട് 5.30-ന് ചങ്ങമ്പുഴയും കാല്പനികതയും, സാഹിത്യവും അധികാരവും എന്നീ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടക്കും. രാത്രി 7.30-ന് അന്തിക്കാട് നാടകവീ‌ട് അവതരിപ്പിക്കുന്ന നാടകം 'വെയ് രാജാ വെയ്.


ഞായറാഴ്ച‌ രാവിലെ 10-ന് അക്ഷരശ്ലോക സദസ്സും രാവിലെ 11-ന് കാവ്യകേളി സദസ്സും അരങ്ങേറും. വൈകീട്ട് 5.30-ന് 'ചങ്ങമ്പുഴ കവിതകളിലെ സംസ്കാരത്തിൻ്റെ മുദ്രകൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടക്കും. 7.30-ന് ചങ്ങമ്പുഴ കലാവേദി അവതരിപ്പിക്കുന്ന ഗാനമേളയും അരമങ്ങറും,

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI