
അന്താരാഷ്ട്രതലത്തിലേക്ക് 15 ചിത്രങ്ങൾ
തൃശ്ശൂർ : രാജ്യത്തെ പ്രകൃതിദത്ത പൈതൃകകേന്ദ്രങ്ങൾ ചിത്രങ്ങളിലൂടെയും വിവരണങ്ങളിലൂടെയും രേഖപ്പെടുത്തുക എന്ന ലക്ഷ്യവുമായി വിക്കി ലവ്സ് എർത്തി'ന്റെ ഇന്ത്യൻ പതിപ്പ് വീണ്ടും. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ ഈ പ്രകൃതിസംരക്ഷണ പ്രചാരണപ്രവർത്തനങ്ങൾക്ക് രാജ്യത്ത് നേതൃത്വം നൽകുന്നത് 'വിക്കീപീഡിയൻസ് ഓഫ് കേരള' പ്രവർത്തകരാണ്. ഇതിന്റെ ഭാഗമായി നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ ഇന്ത്യയിലെ 15 ചിത്രങ്ങൾ അന്താരാഷ്ട്രതല മത്സരത്തിലേക്ക് തിരഞ്ഞെടുത്തു.
വ്യക്തികളുടെയും പരിസ്ഥിതിസംഘടനകളുടെയും ശ്രദ്ധയാകർഷിക്കാനുള്ള പ്രചാരണപ്രവർത്തനങ്ങൾ നടത്തുകയും അതുവഴി വിക്കിമീഡിയയിലേക്ക് ചിത്രങ്ങളും വിവരങ്ങളും സംഭാവന നൽകുന്നത് പ്രോത്സാഹിപ്പിക്കുകയുമാണ് 'വിക്കി ലവ്സ് എർത്ത്' എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതിനായി അമെച്ചർ, പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരെ അവരുടെ രാജ്യങ്ങളിലെ പ്രകൃതിസംരക്ഷണകേന്ദ്രങ്ങൾ, സംരക്ഷിതപ്രദേശങ്ങൾ, ജൈവവൈവിധ്യം, പ്രകൃതിദൃശ്യങ്ങൾ എന്നിവ രേഖപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുന്നു.
പങ്കെടുക്കുന്നവർ ചിത്രങ്ങളോടൊപ്പം വിശദവിവരണങ്ങളും സമർപ്പിക്കണം. അതുവഴി വിക്കിപീഡിയയും മറ്റ് സ്വതന്ത്രവിജ്ഞാന പ്ലാറ്റ്ഫോമുകളും സമ്പന്നമാക്കാനും സാധിക്കും.
ഇന്ത്യൻ പതിപ്പിലേക്ക് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നായി 27,000 ചിത്രങ്ങൾ വന്നു. വിവിധ ഘട്ടങ്ങളിലായുള്ള പരിശോധനയ്ക്കുശേഷം നാലംഗ ജൂറി 15 ചിത്രങ്ങൾ അന്താരാഷ്ട്രതല മത്സരത്തിലേക്ക് തിരഞ്ഞെടുത്തു. അന്താരാഷ്ട്രവിജയികളെ നവംബർ-ഡിസംബർ മാസത്തോടെ പ്രഖ്യാപിക്കും.
മലയാളം വിക്കിസോഴ്‌സ് പ്രോജക്‌ടിൻ്റെ അഡ്‌മിനിസ്ട്രേറ്റർ മനോജ് കരിങ്ങാമഠത്തിൽ, ഫെലോ അഡ്‌മിനിസ്ട്രേറ്ററും വന്യജീവി ഫോട്ടോഗ്രാഫറുമായ ഇർവിൻ സെബാസ്റ്റ്യൻ എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഈ ചിത്രങ്ങൾ വിവിധ വിക്കിപീഡിയ പേജുകളിൽ പുനരുപയോഗിക്കാനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group