
വൈക്കം വേമ്പനാട്ടുകായലിൽ നീന്താനൊരുങ്ങി 10 ഭിന്നശേഷി കുട്ടികൾ. സർക്കാർ നടപ്പിലാക്കുന്ന ഭിന്നശേഷി പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ള സ്വിമ്മിങ് തെറാപ്പി കോഴ്‌സ് പൂർത്തിയാക്കിയവരാണ് കായൽ നീന്തിക്കടക്കുന്നത്.
ജെആർ സ്വമ്മിങ് അക്കാദമിയും എമർജിങ് വൈക്കം സാമൂഹികമാധ്യമ കൂട്ടായ്മ്‌മയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ 7.30-ന് ചേർത്തല അമ്പലക്കടവിൽ ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ് നീന്തൽ ഫ്ളാഗ് ഓഫ് ചെയ്യും.
10-ന് വൈക്കം ബിച്ച് മൈതാനത്ത് നടക്കുന്ന അനുമോദനസമ്മേളനം അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എംഎൽഎ. മുഖ്യാതിഥിയാകും. പ്രോഗ്രാം കോഡിനേറ്റർ അഡ്വ.എ. മനാഫ് അധ്യക്ഷത വഹിക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group