സ്വർണവും വെള്ളിയും പുതിയ കുതിപ്പിൽ

സ്വർണവും വെള്ളിയും പുതിയ കുതിപ്പിൽ
സ്വർണവും വെള്ളിയും പുതിയ കുതിപ്പിൽ
Share  
2025 Sep 02, 10:03 AM
vtk

സ്വർണവും വെള്ളിയും കുതിക്കുകയാണ്. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് (31.1 ഗ്രാം) 3,448,70 ഡോളറിലാണ് വെള്ളിയാഴ്‌ച ക്ലോസ് ചെയ്‌തത്. അവധിവില 3,511.10 ഡോളറിലുമെത്തി. വെള്ളി ഔൺസിന് 40 ഡോളർ കടന്ന ശേഷം 39.73 ഡോളറിൽ അവസാനിച്ചു.


രൂപയുടെ ദൗർബല്യവും ആഗോള വിപണിയിലെ വിലക്കയറ്റവും ചേർന്നപ്പോൾ കേരളത്തിൽ 22 കാരറ്റ് സ്വർണം ഇന്നലെ പവന് 76,960 രൂപ എന്ന റെക്കോഡിൽ എത്തി.


എന്തൊരു വിലക്കയറ്റം എന്നു പറഞ്ഞ് നെടുവീർപ്പിടാൻ വരട്ടെ. വിപണിവിശകലനക്കാരെ വിശ്വസിക്കാമെങ്കിൽ സ്വർണവും വെള്ളിയും ഇനിയും ഉയരും. 2026 പകുതിയോടെ സ്വർണം ഔൺസിനു 4,000 ഡോളറും വെള്ളി ഔൺസിന് 60 ഡോളറും എത്തുമെന്നാണ് ബുള്ളിഷ് പ്രവചനങ്ങൾ. സ്വർണത്തിന് ജെപി മോർഗൻ 4,000 ഡോളർ പറയുമ്പോൾ ഗോൾഡ്മ‌ാൻ സാക്സ‌് 4,500 ഡോളറാണു പറയുന്നത്.


വെള്ളി ഈ കുതിപ്പിൽ 2011 ഏപ്രിലിലെ 47.94 ഡോളർ കടന്നു പോകുമെന്നാണ് വിലയിരുത്തൽ. 2026 ജനുവരിയിലേക്ക് 60 ഡോളറിൻ്റെ ഓപ്ഷൻ വ്യാപാരം നിർദേശിക്കുന്നവരുണ്ട്.


എന്താണ് സംഭവിക്കുന്നത്? വെള്ളി വിപണി തുടർച്ചയായ അഞ്ചാം വർഷവും കമ്മിയിലാണ്. 34,000 ടൺ വേണ്ടപ്പോൾ, ലഭ്യത 29,000 ടൺ മാത്രം. സോളാർ പാനലുകൾ വെള്ളിയുടെ ആവശ്യം കൂട്ടുന്നു. ആവശ്യം ഇനിയും കൂടും.


സ്വർണത്തിന്റെ കാര്യത്തിൽ എല്ലാ ഘടകങ്ങളും പുതിയൊരു കുതിപ്പിന് അനുകൂലമാണ്. അമേരിക്കൻ വളർച്ച കുറയുന്നു. അവിടെ പലിശ കുറയുന്നു. രണ്ടും ഡോളറിനെ ദുർബലമാക്കി സ്വർണവില കൂട്ടുന്നു.


അമേരിക്കൻ ഫെഡറൽ റിസർവിൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ട് അതിന്റെ സ്വയംഭരണം തകർക്കുന്നത് നിക്ഷേപകർക്ക് ഡോളറിലുള്ള വിശ്വാസം കളയുന്നു. അത് സ്വർണത്തിലെ നിക്ഷേപം വർധിപ്പിക്കുന്നു.


അമേരിക്ക കടം അതിവേഗം വർധിപ്പിക്കുകയാണ് - ഒരു ദിവസം 2,100 കോടി ഡോളർ വീതം. 48 ദിവസം കൊണ്ട് ഒരു ട്രില്യൺ (ലക്ഷം കോടി) ഡോളർ ആകും പുതിയ കടം. ഇപ്പോൾ 38 ട്രില്യൺ ഡോളർ ഉണ്ട് കടം. ഈ വർഷം പ്രതീക്ഷിക്കുന്ന ജിഡിപിയായ 30 ട്രില്യൺ ഡോളറിൻ്റെ 126 ശതമാനം വരും ഇത്. ഇങ്ങനെ കടം പെരുകുന്നത് ഡോളറിലെ (അമേരിക്കൻ സർക്കാർ കടപ്പത്രങ്ങളിലെ) വിശ്വാസം കുറയ്ക്കും. സ്വർണത്തിലേക്ക് നിക്ഷേപകർ മാറാൻ അത് മറ്റൊരു കാരണമാകും.


ഡോളർ ദുർബലമാകുമ്പോൾ അതിൻ്റെ നേട്ടം രൂപയ്ക്കു കിട്ടുന്നില്ല. ജനുവരി മുതൽ ഓഗസ്റ്റ് 29 വരെ ഡോളറിന് 9.80 ശതമാനം ഇടിവുണ്ടായപ്പോൾ ഡോളർ -രൂപ വിനിമയനിരക്കിൽ രൂപ 3.09 ശതമാനം താഴുകയാണുചെയ്‌തത്‌. അപ്പോൾ സ്വർണത്തിന്, ഡോളറിൽവരുന്നതിലും കൂടുതൽ കയറ്റം രൂപയിൽ ഉണ്ടാകുന്നു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI