
തിരുവനന്തപുരം : 'മരുന്നുകൾ ആദ്യം പായ്ക്കുചെയ്‌തു. പിന്നാലെ, ബ്രഡ്, ജാം, അച്ചാർ, നൂഡിൽസ് എന്നിവ. ബുള്ളറ്റിൽ ഒരു കശ്‌മീർയാത്ര സ്വപ്‌നംകണ്ടിരുന്നുവെങ്കിലും ഇത്രപെട്ടെന്ന് അതു സഫലമാകുമെന്ന് പ്രതീക്ഷിച്ചില്ല. അതുകൊണ്ട് ആർഭാടമൊന്നുമില്ലാത്ത ഒരു യാത്രയാണിത്. കശ്മീരിലേക്കുള്ള യാത്രയുടെ എല്ലാ ആകാംക്ഷകളും കൊച്ചിസ്വദേശി ഉമാമഹേഷിന്റെ(42) വാക്കുകളിലുണ്ടായിരുന്നു.
ബുള്ളറ്റും യാത്രയും ഹരമായി മാറിയ മൂന്നംഗ വനിതാസംഘത്തിന്റെ കശ്മീരിലേക്കുള്ള യാത്ര വ്യാഴാഴ്‌ച തിരിച്ചപ്പോഴും ഉമയുടെ ആകാംക്ഷ വിട്ടുമാറിയിട്ടില്ലായിരുന്നു. ആദ്യമായുള്ള ബഹുദൂര ബുള്ളറ്റ് യാത്രയിൽ ഇന്ത്യയിലുടനീളം സഞ്ചരിച്ച് ഒടുവിൽ കശ്‌മീരിനെ ഉള്ളുനിറയെ കാണാനായി മാനസികമായ മുന്നൊരുക്കത്തിലും ആവേശത്തിലുമായിരുന്നു ഉമയും തിരുവനന്തപുരം സ്വദേശി നിഷിഖാനും(43). കേരളത്തിലെ ആദ്യത്തെ വനിതാ ബുള്ളറ്റ് ക്ലബ്ബിന്റെ സ്ഥാപകയും കന്യാകുമാരിമുതൽ കശ്മീർവരെ ബുള്ളറ്റ് ഓടിച്ച ആദ്യ വനിതയുമായ ഷൈനി രാജ്‌കുമാറും(43) ഇവർക്കൊപ്പമുണ്ട്. പ്രൊഫഷണൽ ബൈക്ക് റൈഡറായ ഷൈനിരാജ്‌കുമാറിൻ് ക്ലബ്ബിന്റെ തന്നെ അംഗങ്ങൾ കൂടിയാണ് നിഷിഖാനും ഉമാമഹേഷും. അറിയുന്നതും അറിയാത്തതുമായ പരുക്കൻ പാതകളിലൂടെ വെയിലും മഞ്ഞും മഴയുംകൊണ്ട് ബുള്ളറ്റിൽ യാത്ര ചെയ്യണമെന്ന ആഗ്രഹമാണ് ഉമയ്ക്കുള്ളത്. കുടുംബവുമായി വിനോദയാത്രകൾ ഒരുപാടുണ്ടെങ്കിലും അവരില്ലാതെയുള്ള ഒരു ദൂരയാത്ര ഇതാദ്യമാണ് പൂവാർ സ്വദേശിനി നിഷിക്ക്. 40 വയസ്സു പിന്നിട്ടിട്ടും മൂന്നുപേർക്കും തങ്ങളുടെ പ്രായം രേഖകളിലൊതുങ്ങുന്ന നമ്പറുകൾ മാത്രമാണ്. ഉമയുടെയും നിഷിയുടെയും ആദ്യ കശ്‌മീർയാത്രയാണെങ്കിലും ഷൈനിയുടെ ആറാമത്തെ ഓൾ ഇന്ത്യ യാത്രയാണിത്. 50 ദിവസമെടുക്കുന്ന യാത്രയ്ക്കായ് മൂന്നുപേരുടെ കുടുംബവും എല്ലാ പിന്തുണയുമായി കൂടെയുണ്ട്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദൃശ്യ കമ്യൂണിക്കേഷൻസിൻ്റെ ഡയറക്‌ടറാണ് ഉമാമഹേഷ്, സിഷാനി ബ്യൂട്ടിപാർലറിൻ്റെ ഉടമയാണ് നിഷിഖാൻ,
കന്യാകുമാരിയിൽനിന്ന് ആരംഭിച്ച യാത്രയ്ക്ക് ഫ്ളാഗ്‌ഓഫ് ചെയ്തത് ഗതാഗതവകുപ്പ് കമ്മിഷണർ നാഗരാജുവാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group