കേരള രുചിയും സംസ്‌കാരവും പഠിച്ച് ജപ്പാൻ വിദ്യാർഥിസംഘം

കേരള രുചിയും സംസ്‌കാരവും പഠിച്ച് ജപ്പാൻ വിദ്യാർഥിസംഘം
കേരള രുചിയും സംസ്‌കാരവും പഠിച്ച് ജപ്പാൻ വിദ്യാർഥിസംഘം
Share  
2025 Aug 15, 10:14 AM
PAZHYIDAM
mannan

ചങ്ങനാശ്ശേരി: പാഠപുസ്‌തകങ്ങളിലെ അക്ഷരങ്ങളിൽനിന്ന് കേരളത്തിന്റെ

പച്ചപ്പിലേക്കും കായൽപ്പരപ്പിലെ ഓളങ്ങളിലേക്കും മനുഷ്യരുടെ സ്നേഹത്തിലേക്കും നേരിട്ടിറങ്ങി വന്നിരിക്കുകയാണ് ഒരുസംഘം ജപ്പാനീസ് വിദ്യാർഥികൾ. ചങ്ങനാശ്ശേരി സെയ്ൻ്റ് ബർക്ക്‌മാൻസ് കോളേജ്, ജപ്പാനിലെ സോഫിയ സർവകലാശാല, അസംപ്ഷൻ കോളേജ് എന്നിവയുമായി സഹകരിച്ച് നടത്തുന്ന 'കേരള സ്റ്റഡി പ്രോഗ്രാം 2025,' പദ്ധതിയുടെ ഭാഗമായാണ് ജപ്പാനിൽനിന്നുള്ള വിദ്യാർഥികളെത്തിയത്.


കുട്ടനാടിന്റെ ഹൃദയത്തുടിപ്പുകൾ തൊട്ടറിഞ്ഞായിരുന്നു ഡോ. റുബിൻ ഫിലിപ്പിന്റെ ക്ലാസ്. കേരളീയ രൂപിഭേദങ്ങളുടെ ലോകത്തേക്ക് കുട്ടിക്കൊണ്ടുപോയ ഡോ: നെവിൽ തോമസിൻ്റെ വിവരണം വിദ്യാർഥികൾക്ക് പുതിയ അനുഭവമായി, സുസ്ഥിര വിനോദസഞ്ചാരത്തിൻ്റെ സാധ്യതകളെക്കുറിച്ച് ഡോ. വിൻസി മേരി വർഗീസും ആയുർവേദത്തിൻ്റെ തനിമയെക്കുറിച്ച് ഡോ. ജിസ ജി.കൃഷ്‌ണയും വാചാലരായി. 'കേരള മോഡൽ' എന്ന വിസ്‌മയത്തെ ഡോ. അനൂപ ലീലാ ജോർജ് അനാവരണം ചെയ്‌തു. കുടുംബശ്രീയിലൂടെ കേരളം നേടിയ സ്ത്രീശാക്തീകരണത്തിൻ്റെ പാഠങ്ങൾ രേഖാ മൈക്കിളും നവോത്ഥാന ചരിത്രം ഡോ. നിതിൻ വർഗീസും ജപ്പാനിൽനിന്നെത്തിയവർക്ക് പകർന്നുനൽകി. ഭക്ഷ്യസുരക്ഷ, കൈത്തറി, സാഹിത്യത്തിലെ ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളും ചർച്ചയായി. പള്ളാത്തുരുത്തിയിലെ കായൽപ്പരപ്പിലൂടെയുള്ള ബോട്ടുയാത്ര, ജപ്പാനിൽനിന്നുള്ള അതിഥികൾക്ക് കേരളത്തിന്റെ ജലജീവിതം നേരിൽ കാണാൻ അവസരമൊരുക്കി. 'പുസ്‌തകങ്ങളിൽ വായിച്ചറിഞ്ഞ കേരളമല്ല ഇത്. ഇവിടത്തെ പച്ചപ്പും കായലും മനുഷ്യരുടെ സ്നേഹവും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഇതൊരു പഠനയാത്ര എന്നതിലുപരി ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരനുഭവമാണ്,' ജപ്പാനിൽനിന്നെത്തിയ വിദ്യാർഥിനി ആവേശത്തോടെ പറഞ്ഞു. ഡോ. രഞ്ജിത്ത് തോമസ്, ഡോ. നിതിൻ വർഗീസ്, ജോർജ് മാത്യു, ഡോ. ജെജോ ജോർജ് എന്നിവരടങ്ങുന്ന സംഘാടകസമിതിയാണ് ഈ അന്താരാഷ്ട്ര അക്കാദമിക സംഗമത്തിന് ചുക്കാൻ പിടിക്കുന്നത്.

MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam