സമരപോരാളികൾക്ക് വരകളിലൂടെ ആദരവുമായി ചിത്രകാരൻ

സമരപോരാളികൾക്ക് വരകളിലൂടെ ആദരവുമായി ചിത്രകാരൻ
സമരപോരാളികൾക്ക് വരകളിലൂടെ ആദരവുമായി ചിത്രകാരൻ
Share  
2025 Aug 15, 10:13 AM
PAZHYIDAM
mannan

കൊല്ലം: എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയിലെ സ്വാതന്ത്ര്യസമര സേനാനികൾക്ക് തൻ്റെ വരകളിലൂടെ ആദരമർപ്പിക്കുകയാണ് പോർട്ട് കൊല്ലം സ്വദേശി ആർട്ടിസ്റ്റ് സാജൻ ജോണി.


സ്വാതന്ത്ര്യസമര സേനാനികൾ അപൂർവ ചിത്രസ്‌മൃതി എന്ന പേരിൽ കൊല്ലം സെയ്ന്റ് അലോഷ്യസ് സ്‌കൂളിലാണ് പൂർവവിദ്യാർഥിയായ സാജൻ വരച്ച 150 സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രപ്രദർശനം നടത്തിയത്.


കുട്ടിക്കാലംമുതലേ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തെയും പോരാളികളെയും ആദരവോടെയാണ് സാജൻ കണ്ടിരുന്നത്. വായനയിലൂടെയാണ് സ്വാതന്ത്ര്യസമരത്തിനായി പോരാടിയ നായകന്മാരെക്കുറിച്ച് അറിയുന്നത്. 2015-ൽ കുവൈത്തിൽ ജോലി ചെയ്യുമ്പോഴാണ് സമരപോരാളികളെ വരകളിലൂടെ പകർത്തണമെന്ന് ആഗ്രഹം കടന്നുവന്നത്.


ഇതിനായി പുസ്തകങ്ങൾ, രചനകൾ, ഇൻ്റർനെറ്റ്, ചരിത്ര അധ്യാപകർ തുടങ്ങി ഒട്ടേറെപ്പേരെ ആശ്രയിച്ചു. പ്രശസ്‌തർമുതൽ അറിയപ്പെടാതെ പോയവർ ഉൾപ്പെടെ 150 പേരുടെ വിവരങ്ങൾ ശേഖരിച്ചു. മകനും സഹോദരനും കൂടുതൽ ചിത്രങ്ങളും വിവരങ്ങളും അയച്ചുനൽകി. വിദേശത്തെ ജോലിക്കിടയിൽ ഒഴിവുകിട്ടുന്ന സമയങ്ങളിലാണ് ചിത്രങ്ങൾ വരച്ചിരുന്നത്. ചിത്രരചന പഠിച്ചിട്ടില്ല. സ്കൂ‌ളിൽ പഠിക്കുന്ന സമയത്ത് ചിത്രങ്ങൾ നോക്കി വരയ്ക്കുമായിരുന്നു, മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങളും നേടിയിട്ടുണ്ട്. ആദ്യമായാണ് ചിത്രപ്രദർശനം നടത്തുന്നത്.


ഫുട്ബോൾ കളിക്കാരൻ കൂടിയാണ് സാജൻ. ഫുട്‌ബോൾ ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ക്ലബ്ബുകളിലെ കൂട്ടുകാരാണ് പ്രദർശനത്തിനാവശ്യമായ സഹായങ്ങൾ ചെയ്‌തുതന്നതെന്നും സാജൻ പറയുന്നു.

MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam