ചക്കകൊണ്ട് അറുപതോളം ഉത്പന്നങ്ങൾ ഒരുക്കി തങ്കച്ചൻ

ചക്കകൊണ്ട് അറുപതോളം ഉത്പന്നങ്ങൾ ഒരുക്കി തങ്കച്ചൻ
ചക്കകൊണ്ട് അറുപതോളം ഉത്പന്നങ്ങൾ ഒരുക്കി തങ്കച്ചൻ
Share  
2025 Aug 14, 10:31 AM
PAZHYIDAM
mannan

ഏഴംകുളം ചക്കയിൽനിന്ന് ബ്രഡ്, ബിസ്‌കറ്റ്, കെയ്ക്ക്, പുട്ടുപൊടി തുടങ്ങി അറുപതോളം ഉത്പന്നങ്ങളാണ് അടൂർ ഏഴംകുളം സ്വദേശിയായ തങ്കച്ചന്റെ സംരംഭത്തിൽ ഒരുങ്ങിയത്. ഈ സംരംഭത്തിനാണ് കാർഷികവികസന കർഷകക്ഷേമ വകുപ്പിൻ്റെ ചക്ക സംസ്‌കരണം/ മൂല്യവർധന മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തിക്കുള്ള ഈ വർഷത്തെ സംസ്ഥാന പുരസ്കാരം തേടിയെത്തിയിരിക്കുന്നത് ഏഴംകുളം പുതുമല ഒലിവ് വില്ലയിൽ വൈ.തങ്കച്ചൻ 2021-22 കാലത്താണ് പുതിയ സംരംഭത്തിലേക്ക് ഇറങ്ങിയത്. 45 വർഷക്കാലത്തെ പ്രവാസ ജീവിതത്തിനുശേഷമാണ് തങ്കച്ചൻ നാട്ടിലെത്തി സംരംഭം ആരംഭിച്ചത്. പഞ്ചായത്തംഗം ബാബു ജോണാണ് ഇദ്ദേഹത്തെ ചക്കയുടെ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്ന ചിന്തയിലേക്ക് എത്തിച്ചത്. ഇതിനായുള്ള പരിശീലന ക്ലാസിലും എത്തിച്ചതും അദ്ദേഹം തന്നെ. തുടർന്ന് നാട്ടിലുള്ള കുറച്ച് ആളുകൾക്ക് തൊഴിൽ കൂടി ലഭിക്കുമെന്ന ചിന്തയിൽ പുതുമലയിൽ ഒന്നേകാൽ ഏക്കർ സ്ഥലത്ത് ചക്കയുടെ ഉത്പന്നങ്ങൾ തയ്യാറാക്കാൻ ഒരു യൂണിറ്റ് സ്ഥാപിച്ചു. പ്രാദേശികമായി ശേഖരിക്കുന്ന ചക്ക ഉപയോഗിച്ചാണ് ഇവിടെ ഉത്പന്നങ്ങൾ തയ്യാറാക്കുന്നത്. ഏകദേശം 30 മുതൽ 40 ടൺ വരെ ഇവിടെ ഒരു വർഷം ഉപയോഗിക്കുന്നുവെന്ന് തങ്കച്ചൻ പറയുന്നു. ആരോഗ്യംകൂടി മുൻനിർത്തി ചക്ക ഉപയോഗിച്ച് ഷുഗർ ഫ്രീ ബ്രഡ്, ബിസ്കറ്റ്, കുക്കീസ്, ബൺ തുടങ്ങിയവയൊക്കെ ഇവിടെ നിർമിക്കുന്നുണ്ട്. കൂടാതെ 15-ഇനം ചക്ക പുട്ടുപൊടി, ചക്ക പായസം, ചക്ക സ്വീറ്റ്നാ, ഒട്ടേറെ ചക്ക പലഹാരങ്ങൾ തുടങ്ങിയവയും തയ്യാറാക്കുന്നു. ഏഴര ഏക്കർ സ്ഥലത്ത് 32 ഇനത്തിൽപ്പെട്ട 750 മൂട് പ്ലാവും തങ്കച്ചനുണ്ട്. കൃഷിവകുപ്പിന്റെയും വ്യവസായവകുപ്പിന്റെയും ഭാഗത്തുനിന്ന് മികച്ച രീതിയിൽ സഹായങ്ങൾ ലഭിക്കുന്നുണ്ടെന്ന് തങ്കച്ചൻ പറയുന്നു. ഭാര്യ: ലീലാമ്മ തങ്കച്ചൻ, മക്കളായ ടൈറ്റസ് തങ്കച്ചൻ, ടിൻസി തങ്കച്ചൻ, ടിറ്റോ തങ്കച്ചൻ. മരുമക്കളായ ഡോ. സെറാ ടൈറ്റസ്, എൽദോ ജോൺ എന്നിവർ തങ്കച്ചൻ്റെ സംരംഭത്തിന് പൂർണപിന്തുണയുമായി ഒപ്പം ഉണ്ട്.

MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam