ബ്രേക്കിനു പകരം ആക്‌സിലറേറ്റർ ഡ്രൈവിങ്ങിലെ ശാസ്ത്രീയരീതി ഇങ്ങനെ

ബ്രേക്കിനു പകരം ആക്‌സിലറേറ്റർ ഡ്രൈവിങ്ങിലെ ശാസ്ത്രീയരീതി ഇങ്ങനെ
ബ്രേക്കിനു പകരം ആക്‌സിലറേറ്റർ ഡ്രൈവിങ്ങിലെ ശാസ്ത്രീയരീതി ഇങ്ങനെ
Share  
2025 Aug 11, 10:19 AM
PAZHYIDAM
mannan

തിരുവനന്തപുരം: ബ്രേക്കിനു പകരം ആക്‌സിലറേറ്റർ ചവിട്ടി അപകടമുണ്ടാവുന്നത് അടുത്തകാലത്ത് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ മാസം വാഗമണിൽ ചാർജിങ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞു കയറി അമ്മയുടെ കൈയിലിരുന്ന നാലു വയസ്സുകാരൻ മരിച്ചതിന് കാരണവും ഡ്രൈവർക്കുണ്ടായ ഇതുപോലുള്ള അശ്രദ്ധയായിരുന്നു. ശാസ്ത്രീയമായ ഡ്രൈവിങ്ങിന് പാലിക്കേണ്ട കാര്യങ്ങൾ പാലിച്ചാൽ ഇത്തരം അപകടങ്ങൾ കുറയ്ക്കാനാവുമെന്ന് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു.


ബ്രേക്ക് ചവിട്ടുമ്പോൾ....


ബ്രേക്ക് ചവിട്ടാൻ ഉപയോഗിക്കുന്ന വലതു കാൽപ്പാദത്തിലെ ഉപ്പുറ്റി വരേണ്ട സ്ഥാനം എപ്പോഴും ബ്രേക്ക് പെഡലിൻ്റെ താഴെ ഭാഗത്തായിരിക്കണം.


ആക്സ‌ിലറേഷൻ കൊടുക്കേണ്ട സമയത്ത് മാത്രം ഉപ്പൂറ്റിയുടെ സ്ഥാനം മാറാതെ വിരലുകൾ കറക്കി ആക്‌സിലറേറ്റർ നൽകണം.


വലതുകാൽ മുഴുവനായി എടുത്തുമാറ്റി ചവിട്ടാൻ ശ്രമിക്കുന്ന ഡ്രൈവർമാർ തിടുക്കത്തിൽ ബ്രേക്ക് എന്നു കരുതി ആക്‌സിലറേറ്ററിൽ ചവിട്ടാൻ സാധ്യതയുണ്ട്.


ഓട്ടോമാറ്റിക് ഗിയർ കാറുകൾ ഓടിക്കുന്നവർ വലതുകാൽ മൊത്തത്തിൽ എടുത്തു മാറ്റേണ്ടി വരുന്ന ശീലം കൂടുതലായി കണ്ടുവരുന്നുണ്ട്. ഈ രീതിയിൽ കാൽ മുഴുവനായി എടുത്തുമാറ്റി ചെയ്യേണ്ടി വരുമ്പോൾ സെക്കൻഡുകൾ മാത്രമാണെങ്കിലും സമയനഷ്‌ടവും ഉണ്ടാകുന്നുണ്ട്. ഡ്രൈവിങ്ങിൽ ഇവ പോലും മണിക്കുറുകളുടെ വിലയുള്ളതാണ്.


ഡ്രൈവിങ് സീറ്റിന് സമീപം ഊരിവെയ്ക്കുന്ന ചെരുപ്പ്, വാഹനങ്ങളുടെ ഡോറിൽ വെയ്ക്കുന്ന കുപ്പികൾ എന്നിവയും ആക്‌സിലറേറ്ററിലും ബ്രേക്കിലും എത്തി കുടുങ്ങി അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇത്തരം സാധനങ്ങൾ അശ്രദ്ധമായി സൂക്ഷിക്കുന്ന ശീലങ്ങളും ഒഴിവാക്കണം.

MANNAN
VASTHU
KODAKKADAN
THARANI
pazhayidam2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
THARANI
pazhyoidam