
ചെങ്ങന്നൂർ ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വെളളാർമലയിൽ വീണ്ടുമെത്തിയപ്പോൾ മനസ്സുലഞ്ഞു. പക്ഷേ, അപ്പോഴും താൻ പഠിപ്പിച്ച ഒന്നാം ക്ലാസിലെ ചുവരിൽനിന്ന് ആ ചിത്രങ്ങൾ മാഞ്ഞില്ല. അതിജീവനത്തിന്റെ അടയാളം പോലെ... ചൂരൽമലയിലെ വെള്ളാർമല വിഎച്ച്എസ്എസ് സ്കൂളിൽ ഒന്നരവർഷം അധ്യാപികയായിരുന്ന എസ്. രശ്‌മിയുടേ വാക്കുകളാണിത്. ഇപ്പോൾ ചെങ്ങന്നൂർ വി.എച്ച്എസ്.എസ് സ്‌കൂളിൽ അധ്യാപികയായ രശ്മി ഭർത്താവ് അനൂപിനൊപ്പമാണ് വീണ്ടും വെള്ളാർമലയിലെത്തിയത്.
2022 ജനുവരിയാണ് ജോലി കിട്ടി പൂച്ചാക്കൽ സ്വദേശനിയായ രശ്മി വെള്ളാർമലയിലെത്തുന്നത്. ഒന്നാം ക്ലാസിലെ അധ്യാപികയായിരുന്നു. നിറയെ ചിത്രങ്ങളുള്ള ക്ലാസ് മുറി. സ്‌കൂളിനോടു ചേർന്ന് നിറഞ്ഞൊഴുകുന്ന പുഴ. നിഷ്കളങ്കരായ കുഞ്ഞുങ്ങൾ. ഏറ്റവും സന്തോഷകരമായ നിമിഷങ്ങളായിരുന്നു. സ്‌കൂൾ വാർഷികം ഗ്രാമോത്സവമായിരുന്നു. പുലരുംവരെയായിരുന്നു പരിപാടികൾ. ഇങ്ങനെയുള്ള നാടിൻ്റെ സന്തോഷമാണ് ഒരുവർഷംമുൻപ് ഉരുൾപൊട്ടൽ ഇല്ലാതാക്കിയത്.
ആ ക്ലാസിലുണ്ടായിരുന്ന രണ്ടു സഹോദരങ്ങളടക്കം മൂന്നു കുഞ്ഞുങ്ങളെ ഉരുളെടുത്തിരുന്നു. അപ്പോൾ അവർ നാലാം ക്ലാസിലായിരുന്നു. അത്രമേൽ പ്രിയപ്പെട്ടവരുള്ള ഇത്രയേറെ സ്നേഹിക്കാൻ കഴിയുന്ന മനുഷ്യരുള്ളയിടത്ത് ഇത്ര വലിയൊരു ദുരന്തം ഉണ്ടായെന്ന് ഇപ്പോഴും വിശ്വാസിക്കാൻ പ്രയാസമാണെന്ന് ടീച്ചർ പറയുന്നു. ആദ്യം ജോലി കിട്ടിയ സ്ഥലമെന്ന നിലയ്ക്ക് വെള്ളാർമല മനസ്സിൽ തങ്ങി നിൽക്കും. നാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടിക്കഴിഞ്ഞ് പോന്നെങ്കിലും ദുരന്തത്തിനുമുൻപ് മൂന്നുതവണ വെള്ളാർമലയിലെത്തി നാട്ടുകാരെയും കുട്ടികളെയും കണ്ടിരുന്നു.
ദുരന്തത്തിന് ഒരുവർഷം തികയുമ്പോൾ വെള്ളാർമല സ്കൂൾ അതിജീവനത്തിന്റെ്റെ പാതയിലാണ്. നഷ്‌ടപ്പെട്ടതൊന്നും തിരിച്ചുകിട്ടില്ലെങ്കിലും പുതിയ സ്കൂൾ ഉയർന്നത് സന്തോഷമുണ്ടാക്കുന്നു. ഒരിയ്ക്കൽ കൂടി വെള്ളാർമലയിലേക്കു പോകുന്നുണ്ടെന്ന് ടീച്ചർ പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group