പ്ലാച്ചിമടയിലെ നീതിക്കായി

പ്ലാച്ചിമടയിലെ നീതിക്കായി
പ്ലാച്ചിമടയിലെ നീതിക്കായി
Share  
2025 Jul 22, 10:05 AM
mannan

പ്ലാച്ചിമടയിൽ കൊക്കകോള കമ്പനിക്കുനേരേ നടന്ന ഐതിഹാസിക സമരത്തിനൊപ്പമായിരുന്നു എന്നും വി.എസ്. പ്ലാച്ചിമടയിലെ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള പ്ലാച്ചിമട നഷ്ട‌പരിഹാര ട്രിബ്യൂണൽ ബിൽ കൊണ്ടുവന്നതും നിയമസഭയിൽ അത് പാസാക്കിയനും അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. പ്ലാച്ചിമട കൊക്കകോളവിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ 2002 ഏപ്രിൽ 22-ന് ആരംഭിച്ച അനിശ്ചിതകാലസമരം കേരളത്തിലെ ഏറ്റവും വലിയ ജനകീയസമരമായി മാറിയതിൽ, അന്ന് പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്റെ ഇടപെടലും പങ്കുവഹിച്ചു. സമരത്തിന് ജനകീയ അടിത്തറയൊരുക്കുന്നതിൽ വി.എസിന്റെ പിന്തുണ നിർണായകമായിരുന്നെന്ന് സമരസമിതിയുടെ രക്ഷാധികാരിയായിരുന്ന വിളയോടി വേണുഗോപാൽ പറഞ്ഞു.


2002 അവസാനം പ്ലാച്ചിമടയിലെ സമരപ്പന്തലിലെത്തി വി.എസ്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 2004 ജനുവരി 21 മുതൽ 23 വരെ പ്ലാച്ചിമടയിലും പുതുശ്ശേരിയിലും നടന്ന ലോക ജലസമ്മേളനത്തിലും വി.എസ്. സജീവമായി പങ്കെടുത്തു. മാതൃഭൂമി ചെയർമാനും മാനേജിങ് ഡയറക്‌ടറുമായിരുന്ന എം.പി. വീരേന്ദ്രകുമാർ ഉൾപ്പെടെയുള്ളവരായിരുന്നു മുൻനിരയിൽ. 2006-ൽ വി.എസ്. മുഖ്യമന്ത്രിയായശേഷം കൊക്കകോളവിരുദ്ധ സമരസമിതിയും ഐക്യദാർഢ്യ സമിതിയും നൽകിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ പ്ലാച്ചിമടയിൽ കൊക്കകോള കമ്പനി വരുത്തിവെച്ച നാശനഷ്‌ടങ്ങളുടെ കണക്ക് പഠിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിച്ചു. കൊക്കകോളയിൽനിന്ന് 216.26 കോടി രൂപ നഷ്ടപരിഹാരം ഈടാക്കണമെന്ന് സമിതിയുടെ റിപ്പോർട്ടിൽ പറഞ്ഞു. 2011 ഫെബ്രുവരി 24-ന് നിയമസഭ ഒറ്റക്കെട്ടായി ബിൽ പാസാക്കി. തുടർന്ന്, വി.എസ്. സർക്കാർ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്കയച്ചു. കേന്ദ്രസർക്കാർ അതിനെ അനുകൂലിച്ചില്ല. ഇതോടെ, നഷ്ടപരിഹാരം വാങ്ങിയെടുക്കാനുള്ള ശ്രമങ്ങൾ മന്ദഗതിയിലായി

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan