സിസ്റ്റർ 'എച്ചെമ്മാ'ണ്, ഡ്രൈവറും

സിസ്റ്റർ 'എച്ചെമ്മാ'ണ്, ഡ്രൈവറും
സിസ്റ്റർ 'എച്ചെമ്മാ'ണ്, ഡ്രൈവറും
Share  
2025 Jul 05, 09:57 AM
MANNAN

ചേർത്തല: വയലാർ ലിറ്റിൽ ഫ്ളവർ എൽപി സ്കൂളിലെ സിസ്റ്റർ മേരിബോണ ലോറൻസിനു മൂന്ന് ഉത്തരവാദിത്വങ്ങളാണ്; പഠിപ്പിക്കണം, പ്രധാനാധ്യാപികയുടെ ഭരണച്ചുമതല നിർവഹിക്കണം, പിന്നെ രാവിലെയും വൈകുന്നേരവും സ്കൂ‌ൾ വാൻ ഓടിക്കണം. വയലാർ സെയ്ൻ്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിലെ മതബോധന ക്ലാസിൻ്റെ പ്രിൻസിപ്പലും സിസ്റ്റർ തന്നെ.


അധ്യാപനത്തിനപ്പുറം വാനിൻ്റെ വളയം പിടിക്കൽ പുണ്യപ്രവൃത്തിയായാണ് സിസ്റ്റർകരുതുന്നത്. ഡ്രൈവറാകുന്നതു രസത്തിനല്ലെന്ന് സിസ്റ്റർ പറയും. സാധാരണക്കാരുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അവർക്കായി സ്ക്‌കൂൾ മാനേജ്മെന്റാണ് വാൻ നൽകിയത്. സ്ഥിരംഡ്രൈവറെ വെച്ചാൽ സാമ്പത്തികഭാരം രക്ഷിതാക്കൾ വഹിക്കേണ്ടിവരും. അതിനാലാണ് സിസ്റ്റർ ഡ്രൈവിങ് സീറ്റിൽ കയറിയത്. രണ്ടു വർഷം മുൻപാണ് പ്രധാനാധ്യാപികയുടെ ചുമതലയേറ്റത്. അന്നുമുതൽ വാനിൻ്റെ ഡ്രൈവറുമായി.


രാവിലെ എട്ടരയ്ക്കു തുടങ്ങും ഡ്രൈവറുടെ ജോലി. വയലാർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മൂന്നു തവണയായാണ് കുട്ടികളെ സ്കൂളിലെത്തിക്കുന്നത്. 9.45-ന് അവസാന ട്രിപ്പ് എത്തിയാൽ സീറ്റു മാറും. പിന്നെ പ്രഥമാധ്യാപിക. വൈകുന്നേരവും ഇതുപോലെ മൂന്നുതവണ യാത്ര. സിസ്റ്റർക്ക് അസൗകര്യമുള്ളപ്പോൾ മാത്രം ഡ്രൈവറായി മറ്റൊരാൾ വരും. കൊച്ചി രൂപതയുടെ കീഴിലുള്ള സ്കൂ‌ളാണിത്. 112 വിദ്യാർഥികളുണ്ട്. പകുതിയിലേറെപ്പേർക്കും യാത്രയ്ക്ക് സ്‌കൂൾ വാനാണ് ആശ്രയം. അധ്യാപകരാരെങ്കിലും സഹായിയായി വാനിലുണ്ടാകും. താത്‌കാലികക്കാർ ഉൾപ്പെടെ ഏഴ് അധ്യാപകരുണ്ട്. പ്രീ-പ്രൈമറിയടക്കം ആറു ഡിവിഷനുകൾ.


പൊതുപ്രവർത്തകനായ ലോറൻസിൻ്റെയും അൽഫോൺസയുടെയും മകളാണ് സിസ്റ്റർ മേരിബോണ. ഇറ്റലിയിൽനിന്നാണ് സിസ്റ്ററുടെ ഡ്രൈവിങ്ങിൻ്റെ തുടക്കം. കൊല്ലം ജില്ലയിലെ വാടി സ്വദേശിനിയായ ഇവർ 1994-ലാണ് ഇറ്റലിയിലെത്തിയത്.


അവിടെവെച്ചാണ് സന്ന്യാസിനിപ്പട്ടം സ്വീകരിച്ചത്. വാഹനമോടിക്കേണ്ട സാഹചര്യം വന്നപ്പോൾ ഡ്രൈവിങ് പഠിച്ചു. ഇപ്പോൾ എല്ലാ വാഹനങ്ങളും ഓടിക്കും.2000-ൽ കേരളത്തിലെത്തിയപ്പോൾ ലൈസൻസ് എടുത്തു. 2006-ൽ വയലാർ സ്കൂളിലാണ് അധ്യാപികയായി തുടങ്ങിയത്. ഇടയ്ക്കു നാലുവർഷം കൊച്ചിയിലെ സ്കൂളിലായിരുന്നു. ബാക്കി 15 വർഷവും ഇവിടെത്തന്നെയായിരുന്നു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2